മലപ്പുറം: താനൂർ വൈദിക വിചാര സമിതി താനൂർശോഭ പറമ്പ് ക്ഷേത്രത്തിൽ നടത്തിയ വൈദികവിചാര സദസ്സിന്റെ അവസാന ദിനമായ ഞായറാഴ്ച വൈദിക വിചാര സമിതി വേദപണ്ഡിതന്മാർക്ക് സമർപ്പിക്കുന്ന വേദഭാരതി പുരസ്കാരം ബ്രഹ്മശ്രീ ശ്രീ ഒറവങ്കര ദാമോദരൻ നമ്പൂതിരി അവർകൾക്ക് വേദഭാരതി പുരസ്കാര നിർണയ സമിതി അംഗവും ബ്രഹ്മസ്വം മഠം മാനേജരുമായ ബ്രഹ്മശ്രീ ശ്രീ വടക്കുംപാട്ട് നാരായണൻ നമ്പുതിരി സമർപ്പിച്ചു.
പൊതുപരിപാടിയിൽ കരയകത്ത് ഹരിദാസൻ സോപാനസംഗീതം ആലപിച്ചു ക്ഷേത്രപൂജാരി ശ്രീ രാജീവൻ ആവേൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ ശ്രീ സുരേഷ് ത്രീസ്റ്റാർ സ്വാഗതവും ശ്രീ സുഖദൻ മാസ്റ്റർ സ്വാഗതവും മുഖ്യാതിഥി ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗവുമായ ശ്രീ ശ്രീധരൻ പുതുമന വേദഭാരതി പുരസ്കാരത്തെക്കുറിച്ച് ആമുഖഭാഷണം നടത്തി. ശ്രീ വടക്കുംമ്പാട്ട് നാരായണൻ സ്നേഹ സന്ദേശവും നൽകിയതോടൊപ്പം താനൂരിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭ വ്യക്തികളായ ശ്രീമതി സുഷമാ ജയപ്രകാശ് നിരവധി കർഷക അവാർഡുകളുട ജേതാവും ഭക്ഷ്യ ഉൽപ്പനങ്ങളുടെ സംരംഭകയുമായ ശ്രീമതി സുഷമ ജയപ്രകാശ്രിനെയും താനൂരിൻ്റെ വെറ്റിലയെ ഭൗമസൂചിക പദവിലേക്ക് ഉയർത്തിയതിൽ പ്രധാനിയും വെറ്റില കർഷകർക്കുള്ള അവാർഡുകളുടെ ജേതാവുമായ ശ്രീ ആട്ടിരിക്കൽ ഉണ്ണിയേയും ക്ഷീര കർഷകർക്കുള്ള അവാർഡുകളുടെ ജേതാവായ ശ്രീ ബൈജുവിനെയും പഞ്ചഗുസ്തി ദേശീയ താരവും ഗോൾഡ് മെഡൽ ജേതാവുമായ ശ്രീ ജഗദീഷ് താനൂരിനെയും എംഎസ്സിയിൽ അഞ്ചാമത് റാങ്ക് നേടിയ കുമാരി ദേവപ്രിയ എന്ന വിദ്യാർത്ഥിയെയും അനുമോദിച്ചു. വൈദിക വിചാര സമിതി ചെയർമാൻ ശ്രീ സുമേഷ് ത്രിസ്റ്റാർ, പ്രസിഡണ്ട് ഹരിദാസൻ, ട്രസ്റ്റ് അംഗം ck സുന്ദരൻ, അഖിൽ, ജിതേഷ്, ഷാജു മാസ്റ്റർ, ധനരാജ് , പ്രസാദ് തുടങ്ങിയർ പങ്കെടുത്ത പരിപാടിയിൽ ഉദയകുമാർ നന്ദി പറഞ്ഞു.




