തൃശ്ശൂർ: ഇരിങ്ങാലക്കുട ക്രൈസ്‌തവ സമൂഹം ഒന്നിച്ചു നിൽക്കാത്തതാണ് കേരളത്തിൽ അവർ നേരിടുന്ന അവഗണനയ്ക്ക് കാരണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ തോമസ് തറ യിൽ. കേരള കത്തോലിക്കാസഭയിൽ 2026 സമുദായശാക്തീകരണ വർഷമായി ആചരിക്കുന്നത് അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ചു ഐക്യത്തിൻ്റെ പാതയിൽ ഒന്നിക്കുകയന്ന ലക്ഷ്യം നേടാ നാണെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതയുടെ ഈ വർഷത്തെ കേരളസഭാതാരം അവാർഡും സേവനപു രസ്ക്കാരങ്ങളും നൽകുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളസഭാ താരം അവാർഡ് ഫിയാത്ത് മിഷൻ സ്ഥാപക ഡയറക്‌ടർ സീറ്റ്ലി ജോർജിനും സേവനപുര സ്ക്കാരങ്ങൾ ജോബി വർഗീസിനും ബിൻഷ വർഗീസിനും അദ്ദേഹം സമ്മാനിച്ചു.
മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. രൂപതയിലെ 141 ഇടവകകളിൽ നിന്നു ള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്ത കുടുംബ സംഗമത്തിലായിരുന്നു അവാർഡ് വിത രണം. വികാരി ജനറൽ മോൺ. വിൽസൻ ഈരത്തറ, ഫാ. ജെയ്‌സൻ വടക്കുംചേരി തുടങ്ങിയ വർ പ്രസംഗിച്ചു.






