കർണാടക : വിലക്കേർപ്പിടുത്തിയ തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ റിലീസ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കമൽ ഹാസൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ താരത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി കർണാടക ഹൈക്കോടതി. പൊതുജനവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കമലഹാസൻ മാപ്പ് പറയാൻ വിസമ്മതിച്ചതിനെ ജസ്റ്റിസ് എം നാഗപ്രസന്ന ആണ് ചോദ്യം ചെയ്തത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ നടന്റെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടിനെയും പരാമർശത്തെയും ജഡ്ജി വിമർശിച്ചു. ജസ്റ്റിസ് നാഗപ്രസന്ന കമൽഹാസന്റെ വാദത്തെ ചോദ്യവും ചെയ്തു.
“സാഹചര്യങ്ങൾ സൃഷ്ടിച്ചത് കമൽഹാസനാണ്, കർണാടകയിലെ ജനങ്ങളുടെ വികാരത്തെ നിങ്ങൾ തകർത്തു.. എന്തടിസ്ഥാനത്തിലാണ്? നിങ്ങൾ ഒരു ചരിത്രകാരനാണോ? അതോ ഭാഷാശാസ്ത്രജ്ഞനാണോ?”എന്നും ജഡ്ജി താരത്തോട് ചോദിച്ചു. “നിങ്ങൾ ക്ഷമ ചോദിച്ചില്ലെങ്കിൽ എന്തിനാണ് ചിത്രം കർണാടകയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്നും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഒരു ജനവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലേക്ക് നീട്ടാൻ കഴിയില്ലന്നും കോടതി വിമർശിച്ചു .
നിങ്ങൾ ക്ഷമ ചോദിക്കൂ, അപ്പോൾ പ്രശ്നമില്ലെന്നും കോടതി പറഞ്ഞു. ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്, എന്നാൽ ഹർജിയിൽ ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല, അതേസമയം ക്ഷമാപണം നടത്തുന്നത് പരിഗണിക്കണമെന്ന് കമലഹാസനോട് ആവശ്യപ്പെട്ടിട്ടുണ്ട്.






