തൃശ്ശൂർ: ചാലക്കുടി മേഖലയിൽ .വേനല്‍ കനക്കുമ്പോള്‍ തീ പിടുത്തങ്ങള്‍ വര്‍ദ്ധിക്കുന്നു. തീ പിടുത്ത കേസുകള്‍ കോള്‍ വരുമ്പോള്‍നെഞ്ചില്‍ അണയാത്ത തീയുമായി ചാലക്കുടിയിലെ ഫയര്‍ഫോഴ്സ് അംഗങ്ങള്‍. പരാധീനതകൾക്ക് നടുവിലാണ് ചാലക്കുടി സ്റ്റേഷൻ.ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന സ്റ്റേഷനായത്തിനാല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും സാധാരണയാണ്.
ഉദ്യോഗന്ഥർക്ക് ഒന്ന് വിശ്രമിക്കാൻ വരെ ഇടമില്ലാത അവ സ്ഥയാണ്. ശരിക്കും ചാലക്കുടിക്ക് ഒരു വലിയ വാഹനം കൂടി വേണ്ടതാണ്. എന്നാൽ വാഹനം പാർക്ക് ചെയ്യുവാനും മറ്റും സൗകരുമില്ലാത്തതും വലിയ പ്രശ്നമാണ് എന്നാല്‍ ഇപ്പോള്‍ തീപിടുത്തമുണ്ടായാല്‍ റോഡ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുവാന്‍ ബൂദ്ധിമുട്ടന്ന കാഴ്ചയാണുള്ളത്. നിലവില്‍ ഒരു ചെറിയ വണ്ടിയും ഒരു വലിയ വണ്ടിയു മാത്രമാണുള്ളത്. ചാലക്കുടി സ്റ്റേഷന് പരിധി മലക്കപ്പാറ വരെയാണ്.അവിടെ പോയി വരുവാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വരും അപ്പോള്‍ മറ്റു സംഭവങ്ങള്‍ ഉണ്ടായാല്‍ ഫയര്‍ ഫോഴ്സിന് എത്തുവാന്‍ സാധിക്കാതെ വരും.
ബുധനാഴ്ച ചെറുതും വലതുമായി 6 കേസുകളായിരുന്നു ഫയര്‍ഫോഴ്സിന് അണക്കുവാന്‍ ഉണ്ടായിരുന്നത്.ഇതിലൊരു കേസ് വെട്ടി കുഴിയിലായിരുന്നു. ഒരുവശത്തേക്ക് മാത്രം ഏകദേശം മൂപ്പതോളം കിലോമീറ്റര്‍ ദൂരത്ത് പോയിട്ടാണ് തീയണക്കേണ്ടി വന്നത്. ഇങ്ങനെ വരുമ്പോള്‍ വലിയ കേസുകള്‍ വന്നാല്‍ എത്തുവാന്‍ സാധിക്കാതെ വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനങ്ങളുടെ അശ്രദ്ധയാണ് കഴിഞ്ഞ ദിവസത്തെ തീപിടുത്തതിന് കാരണമായിരുന്നത്.
അലക്ഷമ്യായി വലിച്ചെറിയുന്ന തീയും സിഗററ്റ് വലിച്ച അവശിഷ്ടവുമാണ് തീപിടുത്തതിന് കാരണമായി മാറുന്നത്. വേനല്‍ കാലമാണ് തീപടരുവാന് സാധ്യത കൂടുതലാണെന്നൊരു തോന്നല്‍ നാട്ടുകാര്‍ക്കില്ലാത്ത അവസ്ഥയാണ്.അശ്രദ്ധമായി തീ വലിച്ചെറിയാത്തെ ഇരിക്കുവാന് എല്ലാവരും ശ്രദ്ധിക്കണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ കുറവും, സ്ഥല പരിമിതിയും എല്ലാം ചാലക്കുടി നിലയത്തിന്റെ പ്രവര്‍ത്തനം വലിയ പ്രതിസന്ധിയിലൂടെ കടുന്നു പോകുന്നതെന്നും പറയുന്നു.






