തിരുവനന്തപുരം : വേതന വർദ്ധനവുൾപ്പടെ ഉള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് 100 ദിവസമായി സമരംനടത്തുന്ന ആശമാരുമായി ഇനി ചർച്ചയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മുൻപ് ഈ വിഷയത്തിൽ ഇടപെട്ടിട്ട് ഫലമുണ്ടായില്ല എന്നാൽ സമരത്തോട് അസഹിഷ്ണുതയൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാറിന്‍റെ 4 വര്‍ഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയാണ് ആശമാരുടെ സമരം ചോദ്യമായി എത്തിയത്. അതേസമയം സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി.കവയിത്രി റോസ് മേരി പന്തങ്ങൾക്ക് തീ പകർന്നു നൽകിയത്.
അതേസമയം സമരത്തിന്റെ നൂറാം ദിവസം ഐക്യദാർഢ്യം അർപ്പിച്ച് ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, ഡോ. മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, മുൻ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ, കോൺഗ്രസ് നേതാക്കളായ എം. ലിജു, ടി. ശരത്ചന്ദ്ര പ്രസാദ്, കൈമനം പ്രഭാകരൻ, മഹിളാ കോൺഗ്രസ് നേതാവ് ലക്ഷ്മി എന്നിവരടക്കമുള്ളവർ സമരവേദിയിൽ എത്തി.



