അബുദാബി: അബുദാബിയുടെ ആകാശത്ത് ഛിന്നഗ്രഹത്തെ കണ്ടെത്തി. ഇന്നലെ ആകാശത്ത് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. C44UN71 എന്നാണ് ഛിന്നഗ്രഹത്തിൻ്റെ പേര്.
യുഎഇ സമയം രാവിലെ 11 മണിയോടെയാണ് ഛിന്നഗ്രഹത്തെ കാണാൻ കഴിഞ്ഞത്. ആകാശത്ത് നേർരേഖയിൽ ചലിക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ ചെറിയ ഒരു ബിന്ദുവിനെ പോലെയാണ് ഛിന്നഗ്രഹം കാണപ്പെടുന്നത്. ജ്യോതിശാസ്ത്ര കേന്ദ്രമാണ് ഛിന്നഗ്രഹം ചലിക്കുന്ന ക്ലിപ്പ് പങ്കുവെച്ചത്.






