ചാലക്കുടി: സിപിഐ നേതാവിന്റെ ഭാര്യയും മഹിള സംഘം ഭാരവാഹിയുമായ ആതിര ബിനേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാലക്കുടി നഗരസഭ ഉറുമ്പന്‍ കുന്ന് 30 വാര്‍ഡില്‍ മത്സര രംഗത്ത്. നഗരസഭയിലെ പഴയ കാല കൗണ്‍സിലര്‍ പി.കെ.വേലായൂധന്റെ മരുമകളുമാണ് ആതിര. ചാലക്കുടിയിലെ ജനകീയനായ സിപിഎം നേതാവായിരുന്ന പി.എം.ശ്രീധരന്റെ മകളായ അജ്ഞന ശ്രീധരനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
സിപിഎമ്മിലെ ഒരു വിഭാഗം അജ്ഞനയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ആദ്യം എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച കാല്‍നട ജാഥയിലുമെല്ലാം സജീവ സാന്നിധ്യമായ ആതിര, യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടും ആതിരക്കെതിരെ നടപടിയെടുക്കുവാന്‍ സിപിഐ തയ്യാറാവാതത്തില്‍ വലിയ പ്രതിഷേധമാണുള്ളത്.
സിപിഐയുടെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ബിനേഷ് പരസ്യമായി ഭാര്യക്കെതിരെ പ്രചരണത്തിന് ഇറങ്ങുന്നില്ലെങ്കിലും രഹസ്യമായി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായി പറയുന്നു. ജനകീയനായ സിപിഎം നേതാവിന്റെ മകള്‍ക്കെതിരെ സിപിഐ നേതാവിന്റെ ഭാര്യ മത്സരിക്കുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.






