കോട്ടയം: ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജ്ന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. രാവിലെ അപരിചിതനായ ഒരാൾ വീട്ടിലെത്തി ബഹളം വെക്കുകയായിരുന്നുവെന്നാണ് സിനി ജോർജ് പറയുന്നത്.
വീടിന്റെ വാതിലും ജനലും തകർക്കാൻ ശ്രമിക്കുകയും കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ചു തകർക്കുകയും ചെയ്തു. ഇവർ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് സംശയം. വയനാട് സ്വദേശി എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.






