ഇൻഡോർ: മധ്യപ്രദേശിൽ 16-കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേല എന്നയാളാണ് പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ഈ വർഷം ജനുവരിയിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഭരതിനെ ഗുഡ്ഡ പട്ടേൽ യാതൊരു പ്രകോപനവും ഇല്ലാതെ വടികൊണ്ട് ആക്രമിച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ നിലത്ത് വീണ ഭരതിന്റെ തലയിൽ പിന്നീട് ചുറ്റിക കൊണ്ട് വീണ്ടും അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
സംഭവത്തിനിടെ ബഹളം കേട്ട് എത്തിയ നാട്ടുകാർ, ഗുഡ്ഡ പട്ടേൽ ഭരതിന്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്നതായി കണ്ടതായി പറയുന്നു. തുടർന്ന് ഗ്രാമവാസികൾ ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.






