കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. അൽ-ഖസർ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഷ്യൻ സ്വദേശിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
തന്നെ ക്രൂരമായി മർദ്ദിച്ചതായും തനിക്ക് അറിയാവുന്ന വ്യക്തികൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതായും അദ്ദേഹം അന്വേഷകർക്ക് നൽകിയ പ്രാഥമിക മൊഴിയിൽ വ്യക്തമാക്കി. ആക്രമണത്തിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനും ഉത്തരവാദികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.






