സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാഹന പരിശോധനക്കിടെ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ വധശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വാഹന പരിശോധന നടത്തുകയായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ വധശ്രമം. നാദാപുരം പാതിരിപ്പറ്റ മീത്തല്‍ വയലിലാണ് സംഭവം. നാദാപുരം എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷിനാണ് പരിക്കേറ്റത്. ഓട്ടോയില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. പകല്‍ 2.30ഓടെ ഓട്ടോയില്‍ മദ്യവില്‍പന നടത്തുന്ന മീത്തല്‍ വയലിലെ സുരേഷ് എന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീജേഷിന് നേരെ ഓട്ടോ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് അദ്ദേഹത്തിന് നെറ്റിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ശ്രീജേഷിനെ നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ശ്രീജേഷിന് തലക്ക് സാരമായ പരിക്കുണ്ട്. ഓട്ടോയും അതിലുണ്ടായിരുന്ന മദ്യവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തെങ്കിലും സുരേഷിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Tags :

Recent News

Advertisement