Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ കോഴിക്കോട് ശാഖ നവീകരിച്ചു; എൻആർഐ, എംഎസ്എംഇ മേഖലകൾക്ക് കൂടുതൽ കരുത്തേകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കും യൂണിവേഴ്സൽ ബാങ്കായി മാറുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ച എയു സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ കോഴിക്കോട് വൈഎംസിഎ റോഡിലെ നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു. പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീകുമാർ കോർമത്ത് ആണ് നവീകരിച്ച ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. എയു സ്മോൾ ഫിനാൻസ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ, പ്രദേശത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മികച്ച ബാങ്കിംഗ് അനുഭവവും ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ സ്ഥലത്ത് ശാഖ സജ്ജീകരിച്ചിരിക്കുന്നത്. സേവിംഗ്സ്-കറന്റ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, റീട്ടെയിൽ-ബിസിനസ് വായ്പകൾ, സ്വർണ്ണപ്പണയം, വെൽത്ത് സൊല്യൂഷനുകൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, വിദേശ വിനിമയ സേവനങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ, പ്രത്യേക എൻആർഐ ബാങ്കിംഗ് സേവനങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.

റീട്ടെയിൽ ഉപഭോക്താക്കൾ, സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ, എംഎസ്എംഇകൾ, വ്യാപാരികൾ, എൻആർഐ ഉപഭോക്താക്കൾ എന്നിവരുടെ ആവശ്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ സമഗ്രമായ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങളിലൂടെ കേരളത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് ബാങ്ക്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും നാട്ടുകാർക്കും ബാങ്ക് ഉദ്യോഗസ്ഥരുമായി സംവദിക്കാനും ബാങ്കിന്റെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാനും അവസരമൊരുക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix