Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മഹാവതാര്‍ നരസിംഹ’; തിയറ്ററിന് പുറത്ത് ചെരുപ്പ് അഴിച്ചുവച്ച് പ്രേക്ഷകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലേക്ക് ചിത്രങ്ങള്‍ എത്തുന്നതിന്‍റെ തുടക്കമിട്ടത് എസ് എസ് രാജമൗലിയുടെ ബാഹുബലി ആയിരുന്നു. പിന്നീട് കെജിഎഫും കാന്താരയുമടക്കം നിലവധി ചിത്രങ്ങള്‍ എത്തി. അത്രത്തോളം വലിയ വിജയങ്ങള്‍ അല്ലാതിരുന്ന ചിത്രങ്ങളും അത്തരത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കന്നഡ സിനിമയില്‍ നിന്നുള്ള ഒരു പാന്‍ ഇന്ത്യന്‍ അനിമേഷന്‍ ചിത്രവും ഇത്തരം വാർത്തകളിൽ ഇടംപിടിക്കുകയാണ്. അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത മഹാവതാര്‍ നരസിംഹയാണ് ചിത്രം.

ജൂലൈ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. അനിമേറ്റഡ് എപിക് മിത്തോളജിക്കല്‍ ആക്ഷന്‍ എന്നതാണ് ചിത്രത്തിന്‍റെ ജോണര്‍. കന്നഡയ്ക്ക് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ചിത്രം എത്തിയിട്ടുണ്ട്. കന്നഡയാണ് ഒറിജിനലെങ്കിലും ഏറ്റവും കളക്ഷന്‍ വന്നത് ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിന്നാണ്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് അഞ്ച് ദിവസത്തില്‍ നേടിയ നെറ്റ് കളക്ഷന്‍ 20.65 കോടിയാണ്. തെലുങ്ക് പതിപ്പ് 7.57 കോടിയും. അഞ്ച് ഭാഷാ പതിപ്പുകളും ചേര്‍ത്ത് ചിത്രം ഇതുവരെ ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 26.25 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് അറിയിക്കുന്നു.

അതേസമയം ചിത്രം തിയറ്ററുകളില്‍ നേടുന്ന പ്രതികരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഭക്തിരസപ്രദാനമായ ചിത്രം കാണാന്‍ പ്രേക്ഷകരില്‍ ഒരു വിഭാ​ഗം ചെരുപ്പ് അഴിച്ചുവച്ച് തിയറ്റര്‍ ഹാളിലേക്ക് കയറുന്നതിന്‍റെയും ഇന്‍റര്‍വെല്‍ സമയത്ത് ഭജന പാടുന്നതിന്‍റെയുമൊക്കെ ദൃശ്യങ്ങള്‍ അക്കൂട്ടത്തിലുണ്ട്. അതേസമയം വന്‍ സാമ്പത്തിക വിജയത്തിലേക്കാണ് ചിത്രം യാത്ര തുടരുന്നത്.

Recent News

Advertisement
WhiteswanTV Footer