Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കണ്ണൂർ ചേലേരിയിൽ വീണ്ടും തെരുവുനായ ആക്രമണം; ഒരാൾക്ക് കടിയേറ്റു

കണ്ണൂർ: ചേലേരിയിൽ വീണ്ടും തെരുവ്നായ ആക്രമണം. വൈദ്യർകണ്ടിക്ക് സമീപത്തു വെച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചേലേരി കാറാട്ട് വയൽകുളത്തിന് സമീപം താമസിക്കുന്ന കെ.മുരളീധരനാണ് (72) ഇന്ന് രാവിലെ നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മുരളീധരൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കൊളച്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കുകൾ പറ്റിയിട്ടുണ്ട്. കാൽനട യാത്രക്കാരാണ് കൂടുതലും നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. റോഡരികിലും മറ്റും കൂട്ടത്തോടെ തമ്പടിക്കുന്ന നായക്കൂട്ടങ്ങൾ […]
Read more

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ബസ് ജീവനക്കാരൻ ചിറക്കൽ സ്വദേശി പുഞ്ചൻ ഹൗസിൽ സ്നേഹിതിനെ (26) യാണ് കണ്ണപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു അറസ്റ്റു ചെയ്തത്. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം. യുവാവ് സൗഹൃദത്തിലായിരുന്ന കണ്ണപുരം സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 16 വയസുകാരി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെ ഓട്ടോയിൽ യുവാവ് ബന്ധു വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനു ശേഷം […]
Read more

ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടന കാലത്തിനു ശുഭപര്യവസാനമാകുന്നു

കോട്ടയം: ഈ കൊല്ലത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിനു ശുഭപര്യവസാനമാകുന്നു. ഇരുപതിനാണ് ശബരിമല നട അടയ്ക്കുന്നത്. ഒറ്റപ്പെട്ട പേട്ട തുള്ളൽ മാത്രമാണ് ഇപ്പോൾ എരുമേലിയിലുള്ളത്. തീർഥാടന വാഹനങ്ങളും തീരെ കുറഞ്ഞു. അപകടങ്ങളും മരണങ്ങളും മുൻ വർഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞ തീർഥാടനമാണ് കടന്നുപോയത്. കേരള പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ ഇടപെടലുകൾ മൂലം പരാതികൾ കുറയ്ക്കാൻ കഴിഞ്ഞു. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടകരോടുള്ള ചൂഷണം വർധിച്ചു. പാർക്കിങ് മൈതാനങ്ങൾ, ശുചിമുറി കോംപ്ലക്സുകൾ എന്നിവിടങ്ങളിലെ ചൂഷണങ്ങളിൽ […]
Read more

ഗുരുവായൂർ– തൃശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ; യാത്രക്കാർക്ക് വലിയ ആശ്വാസം

തൃശ്ശൂർ: ഗുരുവായൂർ– തൃശൂർ റൂട്ടിൽ യാത്രക്കാർ വർഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. ഈ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ദിവസേന ഗുരുവായൂർ ക്ഷേത്രദർശനത്തിനും തൊഴിൽ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. തിരക്കേറിയ ബസ് സർവീസുകളിലേക്കുള്ള ആശ്രയം കുറയുകയും സമയലാഭം സാധ്യമാകുകയും ചെയ്യും. സർവീസ് ആരംഭിക്കുന്ന തീയതിയും സമയക്രമവും […]
Read more

കുന്നംകുളം വൈസ് വുമൺസ് ക്ലബ്ബിന്റെ ക്രിസ്മസ്– ന്യൂ ഇയർ സംഗമവും വൈസ് മെൻ ഡിസ്ട്രിക്റ്റ് ഗവർണ്ണറുടെ ഔദ്യോഗിക സന്ദർശനവും സംഘടിപ്പിച്ചു

തൃശ്ശൂർ: ഇന്റർനാഷണൽ ക്ലബ്ബായ കുന്നംകുളം വൈസ് വുമൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ്–ന്യൂ ഇയർ സംഗമവും വൈസ് മെൻ ഡിസ്ട്രിക്റ്റ് ഗവർണ്ണറുടെ ഔദ്യോഗിക സന്ദർശനവും സർവീസ് പ്രൊജക്റ്റ് ഉദ്ഘാടനവും നടന്നു. ചടങ്ങ് കുന്നംകുളം മുൻസിപ്പൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് മിനി ചാർളി അദ്ധ്യക്ഷത വഹിച്ചു. വൈസ് മെൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ബിന്ദു അപ്പുമോൻ മുഖ്യാതിഥിയായി പങ്കെടുത്തു. അടുത്തിടെ കുന്നംകുളം മുൻസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പി.ജി. ജയപ്രകാശിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സർവീസ് […]
Read more

പന്നിത്തടത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനാറ് പേർക്ക് പരിക്ക്

തൃശ്ശൂർ: പന്നിത്തടം സെൻററിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പതിനാറ് പേർക്ക് പരിക്കേറ്റു. രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. മകരവിളക്ക് ദർശനം കഴിഞ്ഞ് കോഴിക്കോട് ഭാഗത്തേക്ക് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കേച്ചേരി ഭാഗത്തുനിന്ന് എത്തിയ ബസ് പന്നിത്തടം സെൻററിൽ എത്തുന്നതിനിടെ കുന്നംകുളം ഭാഗത്തുനിന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ശക്തിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മിനി ലോറിയും പൂർണ്ണമായും തകർന്നു.അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെയും മിനി ലോറി ഡ്രൈവറെയും അടക്കം നിരവധി പേരെ […]
Read more

എം.ഡി. കോളേജ് പഴഞ്ഞി അന്താരാഷ്ട്ര ദ്വിദിന സമ്മേളനം– ഫൺ റൺ നാളെ

തൃശ്ശൂർ : സുസ്ഥിര ജ്ഞാനം– പാരമ്പര്യവും സാങ്കേതികവിദ്യയും പരിവർത്തനവും എന്ന പ്രമേയത്തിൽ പഴഞ്ഞി എം.ഡി. കോളേജിൽ ജനുവരി ഇരുപത്തി ഒന്ന്, ഇരുപത്തി രണ്ട് തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര ദ്വിദിന സമ്മേളനത്തിന്റെ ഭാഗമായി ഫൺ റൺ നാളെ നടക്കും. രാവിലെ എം.ഡി. കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഓട്ടം ജെറുസലേം ജംഗ്ഷനിൽ സമാപിക്കും. വാർഡ് അംഗവും വൈസ് ചെയർപേഴ്സണുമായ മിനി ടീച്ചർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. പതിനെട്ടിലധികം വൈജ്ഞാനിക ശാഖകളിലായി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള ഗവേഷകർ […]
Read more

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കോട്ടയം: വൈവിധ്യമാർന്ന പരിപാടികളോടെ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പാലാ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. നവതി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക തപാൽ സ്റ്റാമ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ മാത്യു പുല്ലുകാലായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാദർ ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥിയും ദീർഘകാലം […]
Read more

ഫാ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം

കോട്ടയം: കത്തോലിക്കാ കോൺഗ്രസ് (AKCC) പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തി കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാനാവാത്തതിൽ വ്യാപക പ്രതിഷേധം. ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന അച്ചനെ, സാധാരണ വേഗതയിൽ വന്ന കാർ പൊടുന്നനെ വേഗത കൂട്ടി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിയിൽ സാരമായി പരിക്കേറ്റ അച്ചൻ ചികിത്സയിലാണ്. സഭ നേരിടുന്ന വിവിധ വിഷയങ്ങളിൽ രൂപതയുടെ ശക്തമായ ശബ്ദമായ ഫാ. ഞാറക്കുന്നേലിനെ […]
Read more

കുമരകം ഇരുട്ടിൽ; കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തം

കോട്ടയം: നേരിയ കാറ്റിലും മഴയിലും കുമരകം മേഖലയിൽ വൈദ്യുതി ബന്ധം താറുമാറാകുന്നത് പതിവാകുന്നു. ചൊവ്വാഴ്ച വൈകിട്ട് 4.30-ഓടെ ഉണ്ടായ ചെറിയ മഴയെത്തുടർന്ന് മേഖലയിലെ വൈദ്യുതി പൂർണ്ണമായും നിലച്ചു. ചിലയിടങ്ങളിൽ രാത്രി ഏഴ് മണിയോടെ ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിൽ തന്നെയായിരുന്നു. കുമരകത്തെ നാല് ഫീഡറുകളും ഒരേസമയം തകരാറിലായതാണ് തിരിച്ചടിയായത്. ലൈനിൽ എവിടെയോ ഓല വീണതാണ് തകരാറിന് കാരണമെന്നും അത് കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ഗാന്ധിനഗർ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ വിശദീകരണം. എന്നാൽ, പരാതി അറിയിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix