Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും സംഘടിപ്പിച്ച് കൈതപ്പൊയിൽ ജി എം യു പി സ്കൂൾ

കോഴിക്കോട്: കൈതപ്പൊയിൽ ജി എം യു പി സ്കൂളിന്റെ എഴുപത്തി ഏഴാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. പിടിഎ പ്രസിഡന്റ് അഷറഫ് സി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാന അധ്യാപകൻ ഷാബു കെ സ്വാഗതം പറഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന സംവാദത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി മറുപടി പറഞ്ഞു. പഞ്ചായത്തിലെ ഏക ഗവൺമെന്റ് യുപി സ്കൂൾ ആയതിനാൽ തന്നെ […]
Read more

കൊയിലാണ്ടി- താമരശ്ശേരി- എടവണ്ണ സംസ്ഥാന പാത നവീകരണത്തിലെ അപാകത; കേസ് മനുഷ്യാവകാശ കമ്മീഷൻ ഈ മാസം 20 ന് പരിഗണിക്കും

കോഴിക്കോട്: നവീകരണം പൂർത്തീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത താഴ്‌ന്നുപോയതു സംബന്ധിച്ച് കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ തുടർ നടപടികൾ ആരംഭിച്ചു. മനുഷ്യാവകാശ കമ്മീഷന് പ്രാദേശിക പ്രവർത്തകനായ മജീദ് താമരശ്ശേരി നൽകിയ പരാതിയിലാണ് നടപടി. പരാതി സംബസിച്ച് വിശദീകരണം തേടിയ മനുഷ്യാവകാശ കമ്മീഷന് KSTP എക്സിക്യൂട്ടീവ് എഞ്ചിനിയർ നൽകിയ മറുപടിയിൽ പയുന്നത് 2024-25 കാലഘട്ടത്തിൽ 6 തവണ രേഖാമൂലവും, നിരവധി തവണ വാക്കാലും അപാകതകൾ പരിഹരിക്കാൻ കാരാർ കമ്പനിക്ക് നിർദ്ദേശം നൽകി എന്നാണ്. എന്നാൽ കരാർ കമ്പനി […]
Read more

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; കേസിൽ പ്രതി ചേർത്തയാൾക്ക് മുൻകൂർ ജാമ‍്യം

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് തീയിട്ട കേസിൽ പ്രതി ചേർത്തയാൾക്ക് കോടതി മുൻകൂർ ജാമ‍്യം നൽകി. താമരശേരി സ്വദേശി സാജിറിനാണ് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഫ്രെഷ് കട്ട് കേസിൽ ഇത് ആദ‍്യമായാണ് ജാമ‍്യം നൽകുന്നത്. അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ‍്യപ്പെട്ടായിരുന്നു ജനങ്ങൾ പ്രതിഷേധം നടത്തിയത്. പിന്നീട് പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരത്തിൽ ഫാക്ട്ടറിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
Read more

ദേശീയ സബ്ജൂനിയർ റഗ്ബി; കേരള ടീമിനെ നദ ഫാത്തിമ നയിക്കും

കോഴിക്കോട്: ഒറീസയിൽ വെച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിലെ മിന്നും താരം നദ ഫാത്തിമയാണ് ടീമിനെ നയിക്കുന്നത്. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ നദ, ഇതിനോടകം തന്നെ നിരവധി തവണ സംസ്ഥാന മത്സരങ്ങളിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മുഹമ്മദ് ആഷിഖിന്റെ കീഴിലുള്ള പരിശീലനത്തിൽ മികച്ച ഫോമിലുള്ള താരം ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികൾ. ആരാമ്പ്രം സ്വദേശികളായ ആബിദ് […]
Read more

പച്ചക്കറി വികസന പദ്ധതിക്ക് മാതൃക തീർത്ത് വ്യവസായ വകുപ്പ് മന്ത്രി

കോട്ടയം: സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി വികസനപദ്ധതിക്ക് മാതൃക തീർത്ത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈക്കം തോട്ടുവക്കത്ത് കെവി കനാലിന്റെ തീരത്ത് മന്ത്രിയുടെ പുരയിടത്തിലെ രണ്ടേക്കർ സ്ഥലത്ത് നടത്തിയ വിവിധയിനം പച്ചക്കറി കൃഷിയുടെ വിളവെടുപ്പിൽ നൂറുമേനി. മന്ത്രിയുടെ നിർദേശപ്രകാരമാണ് ഓരോയിനങ്ങളിലും വിത്തുകൾ പാകിയത്. ബുധനാഴ്ച രാവിലെ വിളവെടുപ്പിന് എത്തിയപ്പോൾ പുരയിടം മുഴുവൻ പച്ചപ്പ് നിറഞ്ഞ കാഴ്ചയായിരുന്നു കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വെണ്ട, മുളക്, വഴുതന, തക്കാളി, കുക്കുമ്പർ, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, […]
Read more

ആറ്റപ്പാടം പാലയ്ക്കൽ ക്ഷേത്രത്തിൽ മകരച്ചൊവ്വ ആറാട്ട് മഹോത്സവം കൊടികയറി

തൃശ്ശൂർ: ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ-ആറാട്ട് ഉത്സവത്തിന് തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവരുടെ കാർമികത്വത്തിൽ കൊടികയറി. പ്രസിഡൻ്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കെ.ചന്ദ്രൻ, വി.കെ.മധുസൂദനൻ, കെ.ടി.സജീവ്, കെ.ഐ. മോഹനൻ എന്നിവർ നേതൃത്വം നൽകി. വെളുത്തുപ്പറമ്പിൽ ക്ഷേത്രത്തിൽ നിന്നു കൊടിയും കൊടിക്കൂറയും എഴുന്നള്ളിപ്പ് നടത്തി. ആറ്റപ്പാടം, കട്ടപ്പുറം, കൂട്ടാലപ്പുറം, അന്നനാട് ഭാഗങ്ങളിൽ നിന്നുള്ള തണ്ടികവരവ്, വാസ്‌തുരക്ഷോഘ്‌നഹോമം, വാസ്‌തുബലി, ചെറ്റാരിക്കൽ ഗൗരീശങ്കരം പിന്നൽ തിരുവാതിര സംഘം അവതരിപ്പിച്ച പിന്നൽതിരുവാതിര, സൗപർണിക […]
Read more

മോതിരക്കണ്ണി മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മണ്ഡല–മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

തൃശ്ശൂർ: മോതിരക്കണ്ണി മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല–മകരവിളക്ക് മഹോത്സവം ആഘോഷിച്ചു മേൽശാന്തിമാരായ കേശവ ശർമ്മ സ്വാമിയുടെയും രഘു സ്വാമിയുടെയും മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത കാര്യകാര്യ സദസ്യനും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. പി. ഹരിദാസ് മണ്ഡലം–മകരവിളക്ക് സന്ദേശം നൽകി. തുടർന്ന് ഹരിശ്രീ കാവടി ചിന്ത് അവതരിപ്പിച്ചും അമൃതഭോജനവും ഉണ്ടായിരുന്നു. ചടങ്ങിന് പ്രസിഡൻ്റ് കെ. വി. ബാലകൃഷ്ണൻ, സെക്രട്ടറി എൻ. കെ. മുരളീധരൻ, ദേവസ്വം സെക്രട്ടറി […]
Read more

പാലിയേറ്റീവ് ദിനാചരണം  അതിരപ്പിള്ളിയിൽ റാലി നടത്തി

തൃശ്ശൂർ: പാലിയേറ്റീവ് ദിനാചരണത്തിന്റ ഭാഗമായി അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം, വെറ്റിലപ്പാറ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ, വെറ്റിലപ്പാറ ആയുർവേദ ഡിസ്പെൻസറി, കുടുംബശ്രി നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. റാലിയോടനുബന്ധിച്ച് പാലിയേറ്റിവ് സന്ദേശവും പ്രതിജ്ഞയും നടത്തി. സ്ക്കൂളിൽ നിന്ന് ആരംഭിച്ച റാലി പഞ്ചായത്തിൽ സമാപിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  സരിത ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്. സതീഷ് കുമാർ.വി.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ. […]
Read more

സംശുദ്ധ പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ ആർ.വി. തോമസ് പുരസ്കാരം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയ്ക്ക്

കോട്ടയം: ആർ വി തോമസ് സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. സാബു ഡി. മാത്യു എന്നിവർ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതിയംഗവുമായിരുന്ന ആർ.വി. തോമസിന്റെ 71-ാം ചരമ വാര്ഷികദിനത്തോടനുബന്ധിച്ച്‌ 23ന് പാലായില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവഞ്ചൂർ രാധാകൃഷ്ണന് പുരസ്കാരം സമർപ്പിക്കും.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആർ.വി. തോമസ് സ്മാരക പ്രഭാഷണം നടത്തും. മുൻ […]
Read more

നിംഹാൻസ് ബിഎസ്സി നഴ്സിംഗ് പരീക്ഷയിൽ ഫേബ സാറ വിനോദിന് തിളക്കമാർന്ന വിജയം

കോട്ടയം: ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (NIMHANS) നിന്ന് ബിഎസ്സി നഴ്സിംഗിൽ (2020-2024 ബാച്ച്) ഉന്നത വിജയം നേടി ഫേബ സാറ വിനോദ്. അക്കാദമിക് മികവിനുള്ള ‘ബെസ്റ്റ് ഔട്ട്‌ഗോയിങ്ങ് സ്റ്റുഡന്റ്’ അവാർഡും, മൈക്രോബയോളജിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള ഡോ. വി. ശിവരാജൻ അവാർഡും ഫേബ കരസ്ഥമാക്കി. മള്ളൂശേരി ഇടവക തെക്കേ വഞ്ചിപ്പുരയ്ക്കൽ വിനോദ് തോമസ് – സിൻസി വിനോദ് ദമ്പതികളുടെ മകളാണ്. ഈ മികച്ച നേട്ടത്തിലൂടെ നാടിനും ഇടവകയ്ക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix