Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഡിജോ കാപ്പനെ തുടർ ചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: തിരുവനന്തപുരത്തുണ്ടായ കാറപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഡിജോ കാപ്പനെ തുടർചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് പുലർച്ചെയാണ് പാലായിലെത്തിച്ചത്. 2025 ഒക്ടോബർ 16-ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഡിജോ കാപ്പന് പരിക്കേറ്റത്. നിലവിൽ അണുബാധ (Infection) മാറാത്ത സാഹചര്യത്തിൽ ഡിജോ കാപ്പന് ഡോക്ടർമാർ കർശനമായ സന്ദർശക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിദഗ്ധ ചികിത്സകളാണ് ആശുപത്രിയിൽ നൽകിവരുന്നത്.
Read more

ജനകീയ വികസനത്തിന്റെ നേർസാക്ഷ്യം; ഏറ്റുമാനൂർ മണ്ഡലം പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നാലര വർഷക്കാലം നടപ്പിലാക്കിയ വികസന പദ്ധതികളുടെ സമ്പൂർണ്ണ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു നിയമസഭാ മണ്ഡലത്തിന്റെ സമ്പൂർണ്ണ വികസന രേഖ പ്രിന്റ്, ഡിജിറ്റൽ എഡിഷനുകളായി ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാരെന്നും ജനപ്രതിനിധികൾ സേവകരാണെന്നുമുള്ള കാഴ്ചപ്പാടിലൂന്നി, നടപ്പിലാക്കിയ പദ്ധതികൾ ജനകീയ ഓഡിറ്റിങ്ങിന് വിധേയമാക്കുക […]
Read more

വലവൂർ സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി; 19ന് നിക്ഷേപക ധർണ്ണ

കോട്ടയം: വലവൂർ സഹകരണ ബാങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും ക്രമക്കേടുകൾക്കുമെതിരെ നിക്ഷേപകർ പ്രതിഷേധത്തിലേക്ക്. ‘ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം’ രൂപീകരിച്ച ‘വലവൂർ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി’യുടെ നേതൃത്വത്തിൽ ജനുവരി 19 തിങ്കളാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. സാധാരണക്കാരായ നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോഴും, ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറികൾ തുടരുകയാണെന്ന് സംരക്ഷണ […]
Read more

കാട്ടുതീക്കെതിരെ പ്രതിരോധ ബോധവൽക്കരണ മിനി മരത്തോൺ സംഘടിപ്പിച്ചു

കോഴിക്കോട്: കേരള വനം- വന്യജീവി വകുപ്പിന്റെ കീഴിൽ താമരശ്ശേരി റേയ്ഞ്ച് കണലാട് സെക്ഷനും ചുരം ഗ്രീൻ ബ്രിഗേഡും സംയുക്തമായി കാട്ടുതീ ബോധവൽക്കരണ മിനി മാരത്തൺ സംഘടിപ്പിച്ചു. കാട്ടുതീ മൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങളെക്കുറിച്ചും വനസമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച മിനിമാരത്തൺ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാകുഴി ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ മുഖ്യാതിഥിയായി. തുഷാരഗിരിയിൽ നിന്നും ആരംഭിച്ച് ചിപ്പിലിത്തോട് അവസാനിച്ച മിനി മാരത്തണിൽ […]
Read more

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

പാലക്കാട്: മംഗലംഡാം തളികക്കല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ കുത്തേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയൽവാസിയായ രാഹുൽ (20) എന്നയാളെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. തളികക്കല്ലിലെ രാജാമണിയുടെ വീടിനോട് ചേർന്ന പ്രദേശത്ത് വച്ച് കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാജാമണിയുടെ മകളുമായി രാഹുലിന് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രാജാമണി ചോദ്യം ചെയ്തതാണ് […]
Read more

മംഗലംഡാം ഓടംതോട് മേഖലയിൽ നിരീക്ഷണം ശക്തം; കടുവയുടെ ദൃശ്യം ലഭിച്ചാൽ കൂട് സ്ഥാപിക്കാൻ തീരുമാനം

പാലക്കാട്: മംഗലംഡാം ഓടംതോട് മേഖലയിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞാൽ ഉടൻ കൂട് സ്ഥാപിക്കാൻ തീരുമാനം. കടുവാ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ കെ.ഡി. പ്രസേനൻ എം.എൽ.എ, നെന്മാറ ഡി.എഫ്.ഒ പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച ശേഷം നടന്ന ചർച്ചയിലാണ് ഈ തീരുമാനം എടുത്തത്. ഈ മാസം രണ്ടിനാണ് ഓടംതോട് സിവിഎംകുന്ന് ചരപ്പറമ്പിൽ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കടുവയെ കണ്ടത്. കാൽപ്പാടുകൾ പരിശോധിച്ച് വനംവകുപ്പ് ഇത് സ്ഥിരീകരിക്കുകയും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിലവിൽ […]
Read more

ജനഹിതമറിയാൻ സിപിഐഎം; ഗൃഹസന്ദർശന പരിപാടിക്ക് പാലക്കാട് ജില്ലയിൽ വിപുലമായ തുടക്കം

പാലക്കാട്: ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള സിപിഐ എം ഗൃഹസന്ദർശന പരിപാടിക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. വടക്കഞ്ചേരി ഏരിയയിലെ മംഗലം ലോക്കൽ കമ്മിറ്റി പരിധിയിലെ പയ്യക്കുണ്ട് പ്രദേശത്തെ വീടുകൾ സന്ദർശിച്ച് പാർടി സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ പരിപാടിക്ക് തുടക്കം കുറിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഗൃഹസന്ദർശനം ഒരാഴ്ചക്കാലം നീണ്ടുനിൽക്കും. തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ പാർടി പ്രവർത്തകർ ജനങ്ങളുമായി തുറന്ന സംവാദം നടത്തും. മതനിരപേക്ഷ കേരളത്തിന്റെ […]
Read more

കെഎടിഎഫ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ജനുവരി 17-ന് ചെമ്മാട് വേദിയൊരുങ്ങും

മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) മലപ്പുറം ജില്ലാ സമ്മേളനം 2026 ജനുവരി 17-ന് ചെമ്മാട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. അറബി ഭാഷയുടെ അക്കാദമിക വളർച്ചയും അധ്യാപക സമൂഹത്തിന്റെ തൊഴിൽ– അവകാശ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ.എ.ടി.എഫ്, കേരളത്തിലെ അറബിക് അധ്യാപകരുടെ ഏറ്റവും ശക്തമായ സംഘടനകളിലൊന്നാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് അറബി […]
Read more

എഎംഎൽ പി എസ് ക്ലാരിയിൽ ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം: എ.എം എൽ.പി എസ് ക്ലാരി (ഓട്ടുപാറപ്പുറം) സ്കൂളിൽ കല്പകഞ്ചേരി സിഐയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ , സൈബർ സെക്യൂരിറ്റി ക്ലാസ് നടന്നു .പ്രസ്തുത യോഗം കൽപ്പകഞ്ചേരി സിഐ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൽ എസ് എസ് വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും,പെരുമണ്ണ ക്ലാരി പി എച്ച് സിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കുകയുണ്ടായി. ജപ്പാൻ ജ്വരം,മസ്തിഷ്ക ജ്വരം എന്നിവയുടെ വാക്സിനേഷനെ പറ്റിയുള്ള സംശയങ്ങൾക്കുള്ള മറുപടിയും രക്ഷിതാക്കൾക്ക് ലഭിച്ചു. കോട്ടയ്ക്കൽ പോസ്റ്റൽ സൂപ്രണ്ടിന്റെ […]
Read more

പാലിയേറ്റീവ് ദിനത്തിൽ തലക്കടത്തൂർ ഗ്രെയ്സ് പാലിയേറ്റീവ സെൻ്ററിന് പുതിയ ഓഫീസ്

മലപ്പുറം: പതിനെട്ട് വർഷങ്ങളായി തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രെയ്സ് പാലിയേറ്റീവ് സെൻ്ററിന് പാലിയേറ്റീവ് ദിനത്തിൽ പുതിയ ഓഫീസ് സമർപ്പിച്ചു. തലക്കടത്തൂർ നെല്ലിക്കാട് സംവിധാനിച്ച ഓഫീസിൻ്റെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി നാസർ നിർവ്വഹിച്ചു. പി.ടി ബാവഹാജി ആദ്ധ്യക്ഷ്യം വഹിച്ചു. വി കെ എം ഷാഫി പാലിയേറ്റീവ് ദിന സന്ദേശം നൽകി. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഖമറുന്നീസ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷൗക്കത്ത് , ചെറിയമുണ്ടം ഗ്രാമ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix