Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

മകരവിളക്ക് തിരക്ക് മൂലം എരുമേലിയിൽ തീർഥാടക വാഹനങ്ങൾ പൊലീസ് തടഞ്ഞു

കോട്ടയം: മകരവിളക്ക് ദിവസമായ ഇന്നലെ എരുമേലി നഗരത്തിൽ തീർഥാടക വാഹനങ്ങൾ പൊലീസ് തടഞ്ഞു. നിലയ്ക്കലിലെ പാർക്കിങ് സ്ഥലത്ത് വാഹനങ്ങൾ നിറഞ്ഞതോടെയാണു എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞത്. നഗരത്തിലെയും പരിസരങ്ങളിലെയും പാർക്കിങ് മൈതാനങ്ങളിലാണ് തീർഥാടന വാഹനങ്ങൾ തടഞ്ഞിട്ടത്. വാഹനങ്ങളിൽ എത്തിയ തീർഥാടകർ പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ കയറി പോകുകയായിരുന്നു. ഇതേ സമയം എരുമേലി പൊലീസ് ഇടപെട്ട് നാട്ടുകാരുടെ വാഹനങ്ങൾ കടത്തിവിട്ടു. എല്ലാ പാർക്കിങ് മൈതാനങ്ങളിലും തീർഥാടന വാഹനങ്ങൾ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. പിന്നീട് വന്ന വാഹനങ്ങൾ നഗരത്തിലും പരിസരത്തും റോഡിലാണ് നിർത്തിയിട്ടത്. […]
Read more

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെഎച്ച്എസ്ടിയു

മലപ്പുറം: പരപ്പനങ്ങാടി സബ്ജില്ലാ കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) സബ്ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണം സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധ്യാപക സമൂഹം നീണ്ട കാലമായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ശബള പരിഷ്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു. അധ്യാപകരുടെ തൊഴിൽ സുരക്ഷ, സേവന വ്യവസ്ഥകൾ, വിദ്യാഭ്യാസ രംഗത്തെ […]
Read more

പ്രതിഭകൾക്കുള്ള ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു

മലപ്പുറം: ബിരുദ സർട്ടിഫിക്കറ്റുകളിലെ വിജയ രേഖകളോടൊപ്പം സ്വഭാവത്തിലും സാമൂഹ്യ പ്രവർത്തന രംഗങ്ങളിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും കൂടി സർട്ടിഫിക്കറ്റുകൾ ലഭിക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥവത്താകുന്നതെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ അഭിപ്രായപ്പെട്ടു. വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം സംഘടിപ്പിച്ച ആദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളവന്നൂർ ബാഫഖി യത്തീം ഖാന ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ജില്ലാ – സംസ്ഥാന തല ഗണിതശാസ്ത്ര- കായിക മേളകളിൽ പങ്കെടുത്ത് വിവിധ മത്സര […]
Read more

സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആദരിച്ചു

മലപ്പുറം: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല അസോസിയേഷൻതിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസറും ചീഫ് കമ്മീഷണറുമായ എസ്. സുനിതക്ക് ആദരവും യാത്രയയപ്പും നൽകി. ജില്ല അഡൾട്ട് റിസോഴ്സ് കമീഷണർ ഗൈഡ് ഡി . വത്സല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംങ്ങ് കമ്മീഷണർ ടി. പി നൂറുൽ അമീൻ , ജില്ല കമ്മീഷണർമാരായ എം ബാലകൃഷ്ണൻ , കെ. ബി രാജേഷ് , കെ പി വഹീദ , വൈസ് […]
Read more

ഹെൽത്ത്‌ കാർഡ് ക്യാമ്പയിൻ നടത്തി

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷനും ചാലക്കുടി ബേക്കേഴ്സ് അസോസിയേഷനും സംയുക്തമായി ഹെൽത്ത്‌ കാർഡ് ക്യാമ്പയിൻ നടത്തി. ബേക്കേഴ്സ് അസോസിയേഷൻചാലക്കുടി യൂണിറ്റ് പ്രസിഡന്റ്‌ ഡേവിസ് എം ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷററും ചാലക്കുടി മർച്ച്ന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ  ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബേക്കർസ് അസോസിയേഷൻ സെക്രട്ടറി ജിനേഷ് ജോർജ് സ്വാഗതവും മർച്ച്ന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി നന്ദിയും പറഞ്ഞ യോഗത്തിൽ മൈക്രോ ചെക്ക് ലാബിന്റെ […]
Read more

ആൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു

തൃശ്ശൂർ: പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  നടത്തിയ  ആൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. തൃശൂർ കേരളവർമ്മ കോളേജും നിർമ്മല കോളേജ് മൂവാറ്റുപുഴയുമായി നടന്ന ഫൈനൽ മത്സരത്തിൽ കേരളവർമ്മ 3 -0 ന് ജേതാക്കളായി. സമാപന സമ്മേളനത്തിൽ ഒന്നാം സ്ഥാനം നേടിയ  കേരള വർമ്മ കോളേജിനു പൊറിഞ്ചു വെളിയത്ത് ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത 15000/- രൂപ ക്യാഷ് പ്രൈസും ആൽബിൽ പോൾ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കോളേജ് പ്രിൻസിപ്പൾ പ്രൊ (ഡോ […]
Read more

അക്കിക്കാവിൽ തീപിടിത്തം നടന്ന വീട്ടിൾ സന്ദർശിച്ച് കുന്നംകുളം എംഎൽഎഎ സി മൊയ്‌ദീൻ

തൃശ്ശൂർ: അക്കിക്കാവിൽ തീപിടിത്തം സംഭവിച്ച തറമേൽ മാധവൻ ആശാരിയുടെ മകൻ രാജേഷിന്റെ വീട് കുന്നംകുളം നിയമസഭാ അംഗം എ സി മൊയ്‌ദീൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട എംഎൽഎ ആശ്വസിപ്പിക്കുകയും, സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. പോർകുളം ലോക്കൽ കമ്മിറ്റി അംഗം ഇ ഡി അജയഘോഷ് എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് രാജേഷിന്റെ വീട്ടിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായത്. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബാംഗങ്ങൾ […]
Read more

കാഞ്ഞിരപ്പള്ളി- ആനക്കല്ല് കോമൺസ് ക്ലബ് റോഡ് നിർമാണം പൂർത്തിയാക്കാത്ത നിലയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ല്,കോമൺസ് ക്ലബ്  റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ ആനക്കല്ലിൽനിന്ന് കാഞ്ഞിരപ്പള്ളി പട്ടണത്തിൽ പ്രവേശിക്കാതെ ദേശീയപാത  കുരിശുങ്കല്ലിലോ സുഖോദയാ റോഡിലൂടെ കുന്നുംഭാഗത്തും പ്രവേശിക്കാൻ കഴിയുന്ന റോഡാണിത്. ഈ റോഡിന്റെ ഒന്നര കിലോമീറ്ററോളം ഭാഗമാണ് തകർന്നുകിടക്കുന്നത്. റോഡിലെ ടാറിങ് തകർന്ന് പൂർണമായും ഗതാഗതയോഗ്യമല്ലാതായ നിലയിലാണ്. പല ഭാഗങ്ങളിൽ ടാറിങ് പൂർണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടനിലയിലാണ്. മഴക്കാലത്ത് വെള്ളക്കെട്ടുകളാൽ നിറഞ്ഞുകിടക്കുന്ന ഈ റോഡിൽ വേനലായതോടെ പൊടിശല്യവും രൂക്ഷമാണ്. നാളുകളായി തകർന്നുകിടക്കുന്ന ഈ റോഡ് […]
Read more

പേരാമംഗലം പള്ളി തിരുനാൾ കൊടിയേറി

തൃശ്ശൂർ: പേരാമംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപത ചാൻസലർ റവ. ഫാ. ഡൊമിനിക് തലക്കോടൻ തിരുനാൾ കൊടിയേറ്റി.ദൈവാലയ വികാരി റവ. ഫാ. ജോൺസൺ കുണ്ടുകുളം, ജനറൽ കൺവീനർ വർഗ്ഗീസ് എൻ. എൽ, കൈക്കാരൻമാരായ ജെറി തോമസ്, തോമസ് കെ. കെ, ഫ്രാൻസീസ് സി. എ, പൊറിഞ്ചു പി. ഡി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജനുവരി പതിനൊൻപത്, ഇരുപത്, ഇരുപത്തൊന്ന് […]
Read more

അഭിഭാഷകരുടെ ആവശ്യങ്ങൾ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ വായ്മൂടികെട്ടി പ്രതിഷേധം

തൃശ്ശൂർ: അഭിഭാഷക സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ തുടർച്ചയായി അവഗണിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ കുന്നംകുളത്ത് അഭിഭാഷകർ വായ്മൂടികെട്ടി പ്രതിഷേധം നടത്തി. കുന്നംകുളം കോടതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ അഭിഭാഷക ക്ഷേമനിധി മുപ്പത് ലക്ഷം രൂപയായി വർധിപ്പിക്കുക, ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം അയ്യായിരം രൂപ സഹായധനം അനുവദിക്കുക, അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ഇൻഷുറൻസ് ഏർപ്പെടുത്തുക, അഭിഭാഷകർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുക, ഇലക്ട്രോണിക് രേഖ സമർപ്പണം ഉൾപ്പെടെയുള്ള കോടതിസൗകര്യങ്ങൾ കൂടുതൽ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി. പരിപാടിക്ക് ഇന്ത്യൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix