Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അക്കിക്കാവിൽ തീപിടിത്തം നടന്ന വീട്ടിൾ സന്ദർശിച്ച് കുന്നംകുളം എംഎൽഎഎ സി മൊയ്‌ദീൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അക്കിക്കാവിൽ തീപിടിത്തം സംഭവിച്ച തറമേൽ മാധവൻ ആശാരിയുടെ മകൻ രാജേഷിന്റെ വീട് കുന്നംകുളം നിയമസഭാ അംഗം എ സി മൊയ്‌ദീൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ നേരിൽ കണ്ട എംഎൽഎ ആശ്വസിപ്പിക്കുകയും, സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അറിയിച്ചു.

പോർകുളം ലോക്കൽ കമ്മിറ്റി അംഗം ഇ ഡി അജയഘോഷ് എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് രാജേഷിന്റെ വീട്ടിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായത്. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബാംഗങ്ങൾ ഉടൻ പുറത്തേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല. വിവരം അറിഞ്ഞെത്തിയ കുന്നംകുളം അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer