Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി വോട്ട് കച്ചവടം നടത്തി; ശബരിമല വിവാദം ശുദ്ധ അസംബന്ധമെന്ന് എം.എ ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നിൽ ബിജെപിയും മറ്റ് കക്ഷികളും തമ്മിൽ നടന്ന വോട്ട് കച്ചവടമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി.തിരുവനന്തപുരത്ത് ബിജെപി മേയർ അധികാരത്തിൽ വന്നത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വഞ്ചിയൂരിൽ പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഈ സന്ദർശനം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പാരഡി ഗാനം ശുദ്ധ അസംബന്ധമാണെന്ന് എം.എ ബേബി പ്രതികരിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബോധപൂർവ്വം നടത്തുന്ന ഇത്തരം പ്രചരണങ്ങൾ തള്ളിക്കളയണം. സ്വർണ്ണ മോഷണക്കേസിൽ സർക്കാർ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer