Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഉത്സവ എഴുന്നെള്ളിപ്പിനിടെ ‘ബാലുശ്ശേരി ഗജേന്ദ്രൻ’ ചരിഞ്ഞു

കോഴിക്കോട്: മലപ്പുറത്ത് ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച ‘ബാലുശ്ശേരി ഗജേന്ദ്രൻ’ ചരിഞ്ഞു. ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ. നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടെ ആന കുഴഞ്ഞു വീഴുകയായിരുന്നു. നിലവിൽ ക്ഷേത്ര വളപ്പിൽ തന്നെയാണ് ആനയുടെ ശരീരം. വനം വകുപ്പ് എത്തി മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം ശവ സംസ്കാരത്തിനായി മാറ്റും. കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ. പൊതുവേ ആനകൾ കുറവുള്ള മലബാർ ജില്ലകളിലെ ഉത്സവങ്ങളിൽ ഗജേന്ദ്രനെയാണ് കൂടുതൽ ക്ഷേത്രങ്ങളും എഴുന്നെള്ളിപ്പിന് എത്തിച്ചിരുന്നത്.
Read more

ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ; ​ഗുരുതര വെളിപ്പെടുത്തലുമായി താമരശ്ശേരി സ്വദേശി

കോഴിക്കോട്: ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഇടപെടലെന്ന് ആരോപണം. രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഉണ്ടായിരിക്കാമെന്ന് താമരശ്ശേരി സ്വദേശി ശ്രീഹരി പറയുന്നു. ശ്രീഹരി തന്റെ താമസസ്ഥലമായ ചപ്പങ്ങാത്തോട്ടിലെ ശ്രീഹരി ഹോട്ടൽ ഉടമയാണ് ശ്രീഹരി. മാധ്യമങ്ങൾക്ക് മുൻപിൽ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ഇസ്രയേലിലേക്ക് പോകുന്നതിന് മൂന്നു മാസം മുൻപ് കഴിഞ്ഞ വർഷം ആദ്യമാണ് ജിനേഷ് രേഷ്മയ്‌ക്കൊപ്പം എന്നെ കാണാൻ വന്നത്. ബീനാച്ചി സ്വദേശികളും […]
Read more

വടക്കഞ്ചേരി വണ്ടർ കാർണിവൽ; കടൽ ഫിഷുകളുടെ അക്വേറിയവുമായി ജനകീയ ഉത്സവം

പാലക്കാട്: കടൽ ഫിഷുകളുടെ അക്വേറിയവുമായി ജനകീയ ഉത്സവംപാലക്കാട്: വടക്കഞ്ചേരി നഗരത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വണ്ടർ കാർണിവൽ ജനങ്ങളുടെ വൻ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. വടക്കഞ്ചേരി ടൗണിനോട് ചേർന്നുള്ള പ്രത്യേകമായി ഒരുക്കിയ കാർണിവൽ ഗ്രൗണ്ടിലാണ് വണ്ടർ കാർണിവൽ നടക്കുന്നത്. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസേന കാർണിവൽ സന്ദർശിക്കുന്നത്. കാർണിവലിന്റെ ഏറ്റവും വലിയ ആകർഷണമായി കടലിലെ വിവിധതരം അപൂർവവും നിറമാർന്നതുമായ ഫിഷുകളെ ഉൾപ്പെടുത്തിയ അക്വേറിയം ഒരുക്കിയിട്ടുണ്ട്. സാധാരണയായി നാട്ടിൽ കാണാനാകാത്ത കടൽ മത്സ്യങ്ങളെ അടുത്തുനിന്ന് കാണാനുള്ള അവസരമാണ് അക്വേറിയം നൽകുന്നത്. […]
Read more

വധശ്രമക്കേസ്: രണ്ടുപേർക്ക് 9 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും

2014 നവംബർ 24-ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്നുണ്ടായ മുൻവൈരാഗ്യം മൂലം മാരകായുധങ്ങളുമായി പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. അന്നത്തെ മംഗലംഡാം സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജമാലുദ്ദീൻ രജിസ്റ്റർ ചെയ്ത കേസിൽ, വടക്കഞ്ചേരി ഇൻസ്‌പെക്ടർമാരായ സി.ആർ. സന്തോഷ്, എസ്.പി. സുധീരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡർ പി. മുരളീധരൻ കോടതിയിൽ ഹാജരായി.
Read more

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി

കോഴിക്കോട്: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ കൊടുവള്ളിക്ക് സമീപം മണ്ണിൽക്കടവ് ഒറ്റക്കാംതൊടികയിൽ സജാതിൻ്റെ വീട്ടിലേക്കാണ് ഇന്നലെ നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചു കയറിയത്. വീടിൻ്റെ മതിലും, ഗെയ്റ്റും തകർത്ത വാഹനം മുറ്റത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂട്ടറുകളിലും ഇടിച്ചു, വീടിൻ്റെ മുൻ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു, ഏതു സമയത്തും മുറ്റത്ത് കുട്ടികൾ ഉണ്ടാവാറുണ്ടെങ്കിലും സംഭവ സമയം കുട്ടികൾ വീടിന് അകത്തായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പിക്കപ്പ് ഡ്രൈവർക്കും നിസാര പരുക്കേറ്റു. കൊയിലാണ്ടി സ്വദേശികളുടെ പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. ഇളനീർ കയറ്റി […]
Read more

മികച്ച പോലീസ് സ്റ്റേഷനായി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ; ജില്ലാ പോലീസ് മേധാവിയിൽ നിന്ന് പുരസ്കാരം

പാലക്കാട്: 2025 ഡിസംബർ മാസത്തിൽ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനനിലവാരവും കാര്യക്ഷമമായ ക്രമസമാധാന പരിപാലനവും ജനസൗഹൃദ സമീപനവും കണക്കിലെടുത്താണ് ഈ അംഗീകാരം ലഭിച്ചത്.ജില്ലാ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ വടക്കഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്ഒ) ശ്രീ ബെന്നി ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മികച്ച സ്റ്റേഷൻ തിരഞ്ഞെടുത്തത്.നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിലും കുറ്റകൃത്യങ്ങൾ […]
Read more

കെഎസ്എസ്പിയു താമരശ്ശേരി സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു

കോഴിക്കോട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയന്റെ താമരശ്ശേരി സൌത്ത് യൂനിറ്റ് സമ്മേളനം, താമരശ്ശേരി പെൻഷൻ ഭവനിൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ബിന്ദു ആനന്ദ് ഉൽഘാടനം ചെയ്തു. പുതിയ സാമൂഹിക ചുററുപാടിൽ സാമൂഹ്യ നന്മക്കായി മറ്റേത് സംഘടനെയെക്കാളും മാറ്റങ്ങളുണ്ടാക്കാൻ അനുഭവ ഞ്ജാനത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ സംഘടനകൾക്ക് കഴിയുമെന്ന് ബിന്ദു ആനന്ദ് അഭിപ്രായപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ട് പി.ഗണേശൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.പി മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് […]
Read more

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ഒളിവിൽ

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിലിന് എതിരെയാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന എൻഎസ്എസ് ക്യാമ്പിൽ വെച്ച് തങ്ങൾക്കു നേരെയുണ്ടായ ലൈഗിംക അതിക്രമം സബന്ധിച്ച വിവരം കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്. അധ്യാപകൻ നിരന്തരമായി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം സ്കൂളിൽ ചാർജെടുത്ത എൻഎസ്എഎസ് ചുമതലയുള്ള അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചേർത്താണ് പോലീസ് […]
Read more

നഗരസഭാ ചെയർപേഴ്‌സൺ ദിയാ ബിനുവിന് മീഡിയ അക്കാഡമിയുടെ സ്വീകരണം

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ദിയാ ബിനു പുളിക്കക്കണ്ടത്തിന് മീഡിയ അക്കാഡമി സ്വീകരണം നൽകി. നഗരത്തിലെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരും നഗരസഭാ കൗൺസിലർമാരും പങ്കെടുത്ത ചടങ്ങിൽ വച്ച് മീഡിയ അക്കാഡമി പ്രസിഡന്റ് ഫാ. ജോർജ് നെല്ലിക്കുന്ന് ചെരുവ്പുരയിടം ചെയർപേഴ്സണ് മൊമെന്റോ നൽകി ആദരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ മായാ രാഹുലിനെ അക്കാഡമി ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ പൊന്നാട അണിയിച്ച് ആദരിച്ചു. ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി തങ്കച്ചൻ പാലായ്ക്ക് വൈസ് […]
Read more

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

കോട്ടയം: വിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 110-ആം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ പാരിഷ് ഹാളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളുടെ വികസനം സമൂഹത്തിന്റെ പുരോഗതിയുടെ അടയാളമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix