Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

അപസ്മാര രോഗിയുമായെത്തിയ ബസ് ആശുപത്രി കവാടത്തിൽ കുടുങ്ങി; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

കോട്ടയം: യാത്രാമധ്യേ അപസ്മാരം ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ആശുപത്രി കവാടത്തിൽ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. കുമളിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനായ പുതുപറമ്പിൽ പ്രസാദിന് (52) കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ അപസ്മാരമുണ്ടാവുകയായിരുന്നു. തുടർന്ന് ഡ്രൈവർ സതീഷും കണ്ടക്ടർ ജയപ്രകാശും ചേർന്ന് രോഗിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ദേശീയപാതയിൽ നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടെ ബസിന്റെ പിൻഭാഗം തറയിൽ മുട്ടി വാഹനം അനങ്ങാനാവാത്ത വിധം കുടുങ്ങുകയായിരുന്നു. ബസ് കുടുങ്ങിയതിനെ തുടർന്ന് രോഗിയെ മറ്റൊരു […]
Read more

കോട്ടയത്ത് പുതുമുഖങ്ങളെ പരീക്ഷിക്കാൻ കോൺഗ്രസ്; സാധ്യതാ പട്ടികയിൽ അര ഡസനോളം പേർ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കരുത്തുറ്റ തിരിച്ചുവരവിന് ലക്ഷ്യമിട്ട് കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമാക്കുന്നു. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാനും പകരം പൂഞ്ഞാർ സീറ്റ് കേരള കോൺഗ്രസിന് (ജോസഫ്) വിട്ടുനൽകാനുമാണ് നിലവിലെ ധാരണ. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനായി നിലവിൽ അര ഡസനോളം നേതാക്കളാണ് പരിഗണനയിലുള്ളത്. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും നിലവിലെ ഡി.സി.സി പ്രസിഡന്റുമായ നാട്ടകം സുരേഷിന്റെ പേരിനാണ് പട്ടികയിൽ പ്രഥമ പരിഗണന. എന്നാൽ, സാമുദായിക സമവാക്യങ്ങളും യുവജന പ്രാതിനിധ്യവും ഒരേപോലെ പരിഗണിച്ചാൽ ഏറ്റുമാനൂർ […]
Read more

കടുത്തുരുത്തി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള ചെയർമാൻമാരെ തിരഞ്ഞെടുത്തു. വരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വികസനകാര്യം, ധനകാര്യം, ക്ഷേമകാര്യം, ആരോഗ്യ- വിദ്യാഭ്യാസം എന്നീ നാല് പ്രധാന കമ്മിറ്റികളുടെ അധ്യക്ഷന്മാരെയാണ് നിശ്ചയിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ടോമി മാത്യു പ്രാലടിയിലിനെ തിരഞ്ഞെടുത്തു. പഞ്ചായത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി ദീപ ഇന്ദുചൂഡൻ മൂലക്കാട്ടിനെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി മിനു സാവിയോ കദളിക്കാലയെയും തിരഞ്ഞെടുത്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി […]
Read more

ചാലക്കുടിയിൽ രാസലഹരിവേട്ട; അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ 

തൃശ്ശൂർ: ചാലക്കുടി നഗരമധ്യത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ   . മറ്റത്തൂർ കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (21) പിടിയിലായത്. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപമുള്ള ഗോൾഡൻ നഗറിലെ വീട്ടിൽ  നിന്നമാണ്  എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന വെഡിങ് ആൽബം സെറ്റിംഗ് ഷോപ്പിലെ ജീവനക്കാരനാണ് അഭിജിത്ത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസിക്കാനായി എട്ടുമാസം മുൻപ് ഗോൾഡൻ നഗറിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. […]
Read more

ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

തൃശ്ശൂർ: മാളയിൽ ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീണും (കണ്ണൻ) കൂട്ടാളിയും റിമാന്റിൽ. എതിർദിശയിൽ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനായി ടിപ്പർ ലോറി സൈഡ് ആക്കിയതിനെ തുടർന്ന് ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്.  ടിപ്പർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറായ പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കുഴികണ്ടത്തിൽ വീട്ടിൽ ഷഫീഖ് (55) എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രവീൺ (43), […]
Read more

പഞ്ചാരിമേളത്തിലെ  അരങ്ങേറ്റം നാദ വിസ്മയമായി

തൃശ്ശൂർ: പഞ്ചാരിമേളത്തിലെ  അരങ്ങേറ്റം നാദ വിസ്മയമായി  വാദ്യവിദ്യാപീഠം ചാലക്കുടി വാദ്യകല സംഗീത അക്കാദമിയുടെ കീഴിൽ വാദ്യലോകത്തെ മേളപ്രമാണി  വാദ്യ വിദ്യാപീഠം  ചാലക്കുടി മഹീന്ദ്രസേനന്റെ ശിക്ഷണത്തിൽ മേളം പഠിച്ച കുട്ടികളുടെ അരങ്ങേറ്റം നടത്തി. തുമ്പൂർ അയ്യപ്പങ്കാവ്  ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തിയ അരങ്ങേറ്റം ക്ഷേത്രം മുൻ മേൽശാന്തി രാജൻ തന്ത്രി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നടത്തി. ക്ഷേത്രം സെക്രട്ടറി രവി മേളപ്രമാണി, ചാലക്കുടി മഹീന്ദ്രസേനൻ എന്നിവർ സംസാരിച്ചു. 80 ൽ പരം കലാകാരൻമാർ പങ്കെടുത്ത അരങ്ങേറ്റത്തിൽ പതികാലം മുതൽ അഞ്ച് കാലങ്ങളും […]
Read more

വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂർ: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കുലയിടം നെടുപുറമ്പില്‍ പ്രേംജിയുടെ മകന്‍ ജിത്തു(അമ്പാടി) (20)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച കുലയിടം ആറാം തുരുത്തില്‍ വെച്ച് പിക്ക് വാനും ബൈക്കും തമ്മിലുണ്ടായ വാഹാന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അപ്പോള ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച മരണപ്പെടുകയായിരുന്നു. അമ്മ ചൈതന്യ. സംസ്‌ക്കാരം 15ന് രാവിലെ പത്ത് മണിക്ക് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും.
Read more

അതിരപ്പിള്ളി വാച്ചുമരം ഉന്നതിയിൽ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ: അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലാ ടി.ബി. സെന്റർ, വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം, അതിരപ്പിള്ളി കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാച്ചുമരം ഉന്നതിയിൽ വച്ച് കാൻസർ- ക്ഷയരോഗ – എക്സ്റെ പരിശോധനയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പെരിങ്ങൽക്കുത്ത്, മുക്കുംപുഴ, വാച്ചുമരം,പോത്തുപ്പാറ, തവളക്കുഴിപ്പാറ ഉന്നതിയിലെ ആളുകൾ പങ്കെടുത്ത ക്യാമ്പിന് ബ്ലോക് മെമ്പർ കെ.’ കെ റിജേഷ്.. ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ കുടുംബശ്രീ ചെയർപേഴ്സൻ  നടാഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി. ഓഫീസർ ഡോ. ജിൽഷോ ജോർജ്ജ് ,. വാർഡ് മെമ്പർമാരായ  […]
Read more

രോഗിയുമായി ആശുപത്രിയിലേക്ക് പോയ  കെഎസ്ആർടിസി ബസ് ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി

കോട്ടയം: ബസ്സ് യാത്രയ്ക്കിടെ രോഗിയെ രക്ഷിക്കാൻ ആശുപത്രിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കവാടത്തിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കുമളിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ പുതുപ്പറമ്പിൽ പ്രസാദിന് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി.  ഇതോടെ ബസ് ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവർ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ജനറൽ ആശുപത്രിയിലേക്ക് ദേശീയപാതയിൽ നിന്ന് ബസ് തിരിഞ്ഞ് കയറുന്നതിനിടെ റോഡിലെ കട്ടിങ്ങിനും സമീപത്തെ തിട്ടയിലുമായി ബസ് കുടുങ്ങി. ഇതേ […]
Read more

രാജ്യത്തെ ഏറ്റവും കൂടിയ ചൂടിൽ നിന്ന് കോട്ടയം ഇന്നലെ മഴയിൽ തണുത്തു

കോട്ടയം: രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ജില്ലയിലൊന്നായിരുന്ന കോട്ടയം ഇന്നലെ  നനഞ്ഞ് കുളിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂർ നേരം പെയ്ത  മഴയിൽ അക്ഷരാർഥത്തിൽ കോട്ടയം ചൂടിൽനിന്ന് രക്ഷപ്പെട്ടു. മഴയിൽ പല റോഡുകളിലും വെള്ളം നിറഞ്ഞു. കോട്ടയം നഗരത്തിൽ ഉൾപ്പെടെ പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്തായിരുന്നു. തിങ്കളാഴ്ച 36.6 ഡിഗ്രി ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനം രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ് 36.2 ഡിഗ്രി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix