തൃശ്ശൂർ: പേരാമംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വിജയമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.
തൃശൂർ അതിരൂപത ചാൻസലർ റവ. ഫാ. ഡൊമിനിക് തലക്കോടൻ തിരുനാൾ കൊടിയേറ്റി.ദൈവാലയ വികാരി റവ. ഫാ. ജോൺസൺ കുണ്ടുകുളം, ജനറൽ കൺവീനർ വർഗ്ഗീസ് എൻ. എൽ, കൈക്കാരൻമാരായ ജെറി തോമസ്, തോമസ് കെ. കെ, ഫ്രാൻസീസ് സി. എ, പൊറിഞ്ചു പി. ഡി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനുവരി പതിനൊൻപത്, ഇരുപത്, ഇരുപത്തൊന്ന് തിയ്യതികളിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. ജനുവരി പതിനൊന്ന് മുതൽ പതിനൊൻപതാം തിയ്യതി വരെ നവനാൾ കുർബാനയും ഉണ്ടായിരിക്കും.ജനുവരി പതിനെട്ടാം തിയ്യതി ഞായറാഴ്ച വൈകുന്നേരം ഏഴിന് ദൈവാലയ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം വടക്കാഞ്ചേരി നിയമസഭാ അംഗം സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിക്കും.
ദീപാലങ്കാര പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം തൃശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ. ജി. സുരേഷ് നിർവഹിക്കും.തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുനാൾ ചെലവിന്റെ പത്ത് ശതമാനം ഇടവക അതിർത്തിക്കുള്ളിൽ കഴിയുന്ന വിവിധ മതവിഭാഗങ്ങളിലുള്ള രോഗികൾക്ക് സാമ്പത്തിക സഹായമായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.




