തൃശ്ശൂർ: മോതിരക്കണ്ണി മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല–മകരവിളക്ക് മഹോത്സവം ആഘോഷിച്ചു മേൽശാന്തിമാരായ കേശവ ശർമ്മ സ്വാമിയുടെയും രഘു സ്വാമിയുടെയും മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത കാര്യകാര്യ സദസ്യനും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. പി. ഹരിദാസ് മണ്ഡലം–മകരവിളക്ക് സന്ദേശം നൽകി.
തുടർന്ന് ഹരിശ്രീ കാവടി ചിന്ത് അവതരിപ്പിച്ചും അമൃതഭോജനവും ഉണ്ടായിരുന്നു. ചടങ്ങിന് പ്രസിഡൻ്റ് കെ. വി. ബാലകൃഷ്ണൻ, സെക്രട്ടറി എൻ. കെ. മുരളീധരൻ, ദേവസ്വം സെക്രട്ടറി ടി. എസ്. ശിവദാസൻ, മാതൃസമിതി പ്രസിഡൻ്റ് സീന ദേവദാസ്, ഖജാൻജി കെ. എസ്. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
T




