ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിലെ’മയിലാ സിനിമയിലാ’ എന്ന ഗാനത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. പുറത്ത് വന്ന നിമിഷം മുതല്‍ വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.
ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ഗാനം ഉപയോഗിച്ചു റീലുകള്‍ നിര്‍മിക്കുകയും പങ്കു വെക്കുകയും ചെയ്യുന്നത്. സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് തന്നെ സംഗീതം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് എംസി റസല്‍, വിനായക് ശശികുമാര്‍ എന്നിവരാണ്.
ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസല്‍ ആണ്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.
റാപ് ഉള്‍പ്പെട്ട ഈ ട്രെന്‍ഡ്‌സെറ്റര്‍ ഗാനം യുവ പ്രേക്ഷകര്‍ ആവേശപൂര്‍വ്വമാണ് സ്വീകരിക്കുന്നത്. രസകരമായ വരികളും, പെട്ടെന്ന് തന്നെ മനസ്സില്‍ പതിയുന്ന ഈണവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഈ ഗാനത്തിന് സാധിച്ചിട്ടുണ്ട്. യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ വീഡിയോക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ രസകരമായ രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് ഡാസ്ലേഴ്‌സ് ആണ് ഗാനത്തിന് നൃത്തം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവരും ഗാനരംഗത്തിലുണ്ട്.
ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ 100 ല്‍ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
നടന്‍ ഷോബി തിലകനും ബിബിന്‍ പെരുമ്പിള്ളിയും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്ത് വന്നിരുന്നു.
ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജാകൃഷ്ണന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവര്‍സീസ് പാര്‍ട്ണര്‍ – ഫാര്‍സ് ഫിലിംസ്, പിആര്‍ഒ ശബരി




