Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കനാലുകൾ നവീകരിക്കാൻ 200 കോടി; പദ്ധതിക്ക് അനുമതി

പാലക്കാട്: നെല്ലറയുടെ ജീവനാഡിയായ മലമ്പുഴ ജലസേചന കനാലുകൾ നവീകരിക്കാൻ 200 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി. റീൽസും ഫോട്ടോഷൂട്ടും ചെയ്യുന്നവരുടെ ഇഷ്ടലൊക്കേഷനായ പഴയ ബ്രിട്ടിഷ് പാലങ്ങളുടെ ബലപ്പെടുത്തലും നവീകരണത്തിന്റെ ഭാഗമായി നടത്തും. സംസ്ഥാന കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരപദ്ധതിയിൽ ഉൾപ്പെടുത്തിയാണു കനാലുകളുടെ പ്രവൃത്തി നടത്തുന്നത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ടെൻഡർ നടപടികൾ കൂടി പൂർത്തിയായാൽ പ്രവൃത്തി ആരംഭിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ നിർവഹണച്ചുമതല ജലസേചന വിഭാഗത്തിനാണ്. മലമ്പുഴ ഡാമിൽനിന്ന് ഇടതു, വലതുകര കനാൽ […]
Read more

അരലക്ഷം കടന്ന് കുടിശിക; എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: ജില്ലയിലെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചു. അര ലക്ഷം രൂപ കടന്ന വൈദ്യുതി ബിൽ കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ ഓഫിസ് 2 ദിവസമായി പ്രവർത്തിക്കുന്നത് കൂരിരുട്ടിൽ. ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതു മൊബൈൽ ഫോൺ വെട്ടത്തിൽ. ജില്ലയിലെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകളുടെ നിരീക്ഷണ സംവിധാനവും സ്തംഭിച്ചു. ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും കട്ടപ്പുറത്തായതോടെ […]
Read more

മണലൂർ 31 സർവീസ് സഹകരണ ബാങ്ക് പുതിയ കെട്ടിട സമുച്ചയം; സംഘാടക സമിതി യോഗം ചേർന്നു

തൃശ്ശൂർ: മണലൂർ 31 സർവീസ് സഹകരണ ബാങ്ക് കാഞ്ഞാണിയിൽ നിർമിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന പരിപാടി വിപുലമായി നടത്തുന്നതിന് ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് വി.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി ലക്ഷ്മി വസന്തൻ, ബാങ്ക് പ്രസിഡണ്ട് പി.എസ്. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിജ ടീച്ചർ, രാഗേഷ് കണിയപറമ്പിൽ, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിജി മോഹൻദാസ്, വൈസ് പ്രസിഡണ്ട് പി.കെ. ചന്ദ്രൻ […]
Read more

എസ്ഡിപിഐയിൽ അംഗത്വ സ്വീകരണം

തൃശ്ശൂർ: എസ്ഡിപിഐ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ചൂൽപ്പുറം ബ്രാഞ്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ പുതിയ അംഗത്വ സ്വീകരണം നടന്നു. “വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പാർട്ടിയിലേക്ക് എത്തിയ സുൽത്താനെ ചാവക്കാട് മുനിസിപ്പാലിറ്റി മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ദിലീപത്താണി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ചൂൽപ്പുറം സ്വദേശി റൈഹാനെ ചാവക്കാട് ജോയിന്റ് സെക്രട്ടറി ഫൈസൽ അംഗമാക്കി. ചാവക്കാട് ബ്രാഞ്ച് പ്രസിഡന്റ് മാഹിൻ, ചൂൽപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗം ഫസലു, ഒ.എം.എസ്. നൗഷാദ്, കോട്ടപ്പടി സുരേഷ് തുടങ്ങിയവർ […]
Read more

ഓപ്പറേഷൻ കാപ്പ; തൃശ്ശൂരിൽ ഗുണ്ടകൾക്ക് പൂട്ടിട്ട് റൂറൽ പോലീസ്

തൃശ്ശൂർ: ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയും സാമൂഹ്യവിരുദ്ധരെയും ലക്ഷ്യമിട്ട് തൃശ്ശൂർ റൂറൽ പോലീസ് നടപ്പാക്കിയ ‘ഓപ്പറേഷൻ കാപ്പ’ ശക്തമായി തുടരുന്നു. 2025-ൽ മാത്രം 235 പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചു. ഇതിൽ 80 ഗുണ്ടകളെ കരുതൽ തടങ്കലിലാക്കി ജയിലിലടച്ചപ്പോൾ, 155 പേരെ നാടുകടത്തുകയും നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തൃശ്ശൂർ റേഞ്ച് ഡിഐജിയുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ നടത്തിയ കർശന നടപടികളാണ് ഫലം കണ്ടത്. ഗുണ്ടകളെ അകറ്റി നിർത്തിയതോടെ ജില്ലയിലെ ആഘോഷ പരിപാടികൾ സമാധാനപരവും സുരക്ഷിതവുമായി […]
Read more

ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനെതിരെ തൊഴിലാളി പ്രതിഷേധം

തൃശ്ശൂർ: കൊരട്ടി. ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനും ഇല്ലാതാക്കാനും ഉള്ള ബിജെപി കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊരട്ടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലാളി പ്രതിഷേധ അസംബ്ലി സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിനെതിരെയും, കൂലി വിഹിതം 60:40 എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ മേലിൽ ഭാരം ചുമത്തുന്നതിനെതിരെയും ആണ് പ്രതിഷേധം ഉയർന്നത്. കൊരട്ടി പഞ്ചായത്തിലെ പാലപ്പിള്ളിയിൽ നടന്ന തൊഴിലാളികളുടെ പ്രതിഷേധ അസംബ്ലി സിപിഐ (എം) […]
Read more

കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ ലഹരി വേട്ട; അരക്കോടിയോളം രൂപ വില വരുന്ന എംഡിഎംഎയുമായി നാലുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി വാണിമേൽ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറിനെ (36) അറസ്റ്റ് ചെയ്തു. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവിൽ പാലാഴിയിലെ ഭാര്യ […]
Read more

കക്കോടി ബിവറേജസില്‍ മദ്യം മോഷ്ടിക്കാൻ ശ്രമം; ചേളന്നൂര്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: കക്കോടി ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു.ചേളന്നൂർ സ്വദേശി വിജീഷ് (38) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം കൈക്കലാക്കി കടന്നുകളയാൻ ശ്രമിച്ച വിജീഷിനെ ജീവനക്കാർ സംശയം തോന്നി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഉടൻ തന്നെ ചേവായൂർ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍, ഇതിനു മുൻപും ഇതേ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം […]
Read more

മടവൂർ കൃഷി ഭവൻ ഇനി അത്യാധുനിക സൗകര്യങ്ങളിലേക്ക്; എം.കെ. മുനീർ എംഎൽഎ 10 ലക്ഷം രൂപ അനുവദിച്ചു

കോഴിക്കോട്: മടവൂർ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ഏറെക്കാലത്തെ സ്വപ്നമായ പുതിയ കൃഷി ഭവൻ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി ഡോ. എം.കെ. മുനീർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു. കെട്ടിട നിർമ്മാണത്തിനായി നേരത്തെ എം.എൽ.എ 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടെ പുതിയ കെട്ടിടത്തിനായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലായ കെട്ടിടം ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കർഷകർക്ക് പുതിയ […]
Read more

മലപ്പുറം കേൾവി- സംസാര പരിമിതരുടെ മതപഠനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇൻട്രാക്ടീവ് ഫൗണ്ടേഷൻ ഫോർ ഡഫ് എന്ന കൂട്ടായ്മക്ക് കീഴിൽ ദഅവാ സംഗമം സംഘടിപ്പിച്ചു

മലപ്പുറം: കേൾവി- സംസാര പരിമിതരുടെ മതപഠനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇൻട്രാക്ടീവ് ഫൗണ്ടേഷൻ ഫോർ ഡഫ് എന്ന കൂട്ടായ്മക്ക് കീഴിൽ ദഅവാ സംഗമം സംഘടിപ്പിച്ചു. 2016 ൽ ബധിരരുടെ ധാർമ്മിക – മത പഠനത്തിനായി തിരൂർ ആസ്ഥാനമായി ബധിരർ സ്ഥാപിച്ച സംഘടനയാണ് ഐ എഫ് ഡി.സംഘടനക്ക് കീഴിൽ ഓൺലൈൻ മദ്രസകൊണ്ടോട്ടിയിൽ സൺഡേ മദ്രസ വിവിധ ബധിര സ്ഥാപനങ്ങളിൽ ധാർമ്മിക പഠനത്തിന് നേതൃത്വം നൽകിയും വരുന്നു. ഇന്ത്യയിൽ ആദ്യമായി ബധിര വിദ്യാർഥികൾക്ക് മദ്രസാ പാഠപുസ്തകം തയ്യാറാക്കിയതും ഈ സംഘടനക്ക് കീഴിലാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix