തൃശ്ശൂർ: മണലൂർ 31 സർവീസ് സഹകരണ ബാങ്ക് കാഞ്ഞാണിയിൽ നിർമിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന പരിപാടി വിപുലമായി നടത്തുന്നതിന് ചേർന്ന സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡണ്ട് വി.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി ലക്ഷ്മി വസന്തൻ, ബാങ്ക് പ്രസിഡണ്ട് പി.എസ്. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിജ ടീച്ചർ, രാഗേഷ് കണിയപറമ്പിൽ, മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിജി മോഹൻദാസ്, വൈസ് പ്രസിഡണ്ട് പി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, കാരമുക്ക് ബാങ്ക് പ്രസിഡണ്ട് പി.ആർ. മുരളീധരൻ, ബാങ്ക് ബോർഡ് അംഗങ്ങൾ, സെക്രട്ടറി പി.ജെ. ബീന, പി.ജെ. ജോഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.






