തൃശ്ശൂർ: എസ്ഡിപിഐ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ചൂൽപ്പുറം ബ്രാഞ്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ പുതിയ അംഗത്വ സ്വീകരണം നടന്നു. “വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പാർട്ടിയിലേക്ക് എത്തിയ സുൽത്താനെ ചാവക്കാട് മുനിസിപ്പാലിറ്റി മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ദിലീപത്താണി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
ചൂൽപ്പുറം സ്വദേശി റൈഹാനെ ചാവക്കാട് ജോയിന്റ് സെക്രട്ടറി ഫൈസൽ അംഗമാക്കി. ചാവക്കാട് ബ്രാഞ്ച് പ്രസിഡന്റ് മാഹിൻ, ചൂൽപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗം ഫസലു, ഒ.എം.എസ്. നൗഷാദ്, കോട്ടപ്പടി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. പുതിയ അംഗങ്ങൾക്ക് എസ്ഡിപിഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ അറിയിച്ചു.




