ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി
കോഴിക്കോട് : ഓമശ്ശേരി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സുനിത മാത്യു, ഭാവന വിനോദ്, ഹനീഫ തെച്ച്യാട് , സിബി തോമസ് എന്നിവരെ ആദരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. സ്കൂളിൽ വിളഞ്ഞ കരനെല്ലിൻ്റെ പായസവും കേക്കും വിതരണം ചെയ്തു. പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് […]
Read more