ജില്ലയിൽ യുഡിഎഫിന് മുൻതൂക്കം; പാലാ നഗരസഭയിൽ എൽഡിഎഫ് മുൻപിൽ
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് 65,654 വോട്ടിന്റെ മേൽക്കൈ. ജില്ലാ പഞ്ചായത്തിലും ആറു നഗരസഭകളിലുമായി പോൾ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നണികളുടെ വോട്ടുനില കണ്ടെത്തിയത്. ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്റെ ലീഡ് 60,154 വോട്ടാണ്. നഗരസഭകളിൽ 5,500 വോട്ടിന്റെ ലീഡ്. എന്നാൽ പാലാ നഗരസഭയിൽ വോട്ടുകണക്കിൽ എൽഡിഎഫിന് നേരിയ ലീഡ് ലഭിച്ചു. വൈക്കത്ത് ഒപ്പത്തിനൊപ്പം. മറ്റു നാലിടത്ത് യുഡിഎഫ് മുന്നിലെത്തി.ജില്ലയിലെ ആറു നഗരസഭകളിലായി യുഡിഎഫ് 67,345 (38.81%) വോട്ടും എൽഡിഎഫ് 61,845 (35.64%) വോട്ടും നേടി. […]
Read more