തൃശ്ശൂർ : കെ. കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 15-ാമത് ചരമദിനാചരണം സംഘടിപ്പിച്ചു. മന്ദലാംകുന്ന് സെന്ററിൽ നടന്ന അനുസ്മരണ പരിപാടി കെ. കരുണാകരൻ യു.എ.ഇ ചാപ്റ്റർ ചെയർമാൻ ബിജേഷ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഷാഹുൽ പള്ളത്ത് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ഷുക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹുസൈൻ തെക്കാത്ത് മുഖ്യതിഥിയായി പങ്കെടുത്തു.
നിയുക്ത ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുബൈദ പാലക്കൽ, ടി.എ. ഐശ, സലീം കുന്നമ്പത്ത്, മുഹമ്മദ് അസ്ലം, ഷഹന ഷിഹാബ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുന്നയൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് സൈതലവി പടിഞ്ഞാറയിൽ, ചാവക്കാട് കാർഷിക ബാങ്ക് ഡയറക്ടർ യൂസുഫ് തണ്ണിത്തുറക്കൽ, കരുണാകരൻ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് കെ.എച്ച്. നൗഷാദ് എന്നിവരും പങ്കെടുത്തു.
പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഷിഹാബ് കാര്യാടത്ത്, ഷെഹീർ പടിഞ്ഞാറയിൽ, ഷാഹുൽ കറുത്താക്ക, താച്ചു കരിയാടൻ, നിസാർ കിഴക്കൂട്ട്, വാർഡ് പ്രസിഡന്റ് കെ.കെ. അക്ബർ എന്നിവരും പരിപാടിയിൽ പങ്കാളികളായി.ഷിഹാബ് പുളിക്കൽ, കെ.എച്ച്. നൗഫീർ, അഹദ് പുത്തൻവീട്ടിൽ, പി.എസ്. ഷഹാസ്, കെ.ഐ. നബീൽ, സി.പി. പ്രജിൽ, സജീഷ്, അകലാട് ഷിബ്‌ൽ ബിൻ ഷുക്കൂർ, വാഹിദ പാപ്പാളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ സുൽത്താൻ മന്ദലാംകുന്ന് സ്വാഗതവും, ഷംറൂദ് പടിഞ്ഞാറയിൽ നന്ദിയും പറഞ്ഞു.




