Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

മാസപ്പടി തുകയുമായി എക്സൈസ് റേഞ്ച് ഇൻസ്പെകടർ പിടിയിൽ

തൃശ്ശൂർ: കരാറുകാരിൽ നിന്ന് മാസപ്പടി തുകയുമായി പോയഎക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ ചാലക്കുടി റെയിഞ്ച് ഇൻസ്പെക്ടർ സി യു ഹാരിസ് ആണ് പിടിയിലായത്. ബാർ ഉടമകളിൽ നിന്നും,കള്ളുഷാപ്പ് കരാറും കാരിൽ നിന്നും കൈപ്പറ്റിയ 32500 രൂപ ആയിട്ടാണ് വിജിലൻസിന്റെ പിടിയിലാവുന്നത് വിജിലൻസിനെ കണ്ടയുടൻ കൈവശമുണ്ടായിരുന്ന പണം കാറിൽ നിന്നും  പുറത്തേക്ക് വലിച്ച് എറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടുകയായിരുന്നു ബാർ, കള്ള് ഷാപ്പ് തുടങ്ങിയ  ഉടമകളിൽ നിന്നും ഇൻസ്പെക്ടർ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും പറയപ്പെടുന്നു വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസമാണ് പണം കൈപ്പറ്റാറുള്ളതെന്ന് […]
Read more

തൃപ്രങ്ങോട് ദേവസ്വത്തിൻ്റെ മൃത്യുഞ്ജയ കീർത്തി പുരസ്‌കാരത്തിന് പ്രഫ. വി മധുസൂദനൻ നായർ അർഹനായി

മലപ്പുറം : തൃപ്രങ്ങോട് ദേവസ്വത്തിൻ്റെ മൃത്യുഞ്ജയ കീർത്തി പുരസ്‌കാരത്തിന് പ്രഫ. വി മധുസൂദനൻ നായർ അർഹനായി. 25,000 രൂപയും പ്രശ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിൽ അമൂല്യമായ കവിതകൾ രചിച്ച വ്യക്‌തിയെന്നതു പരിഗണിച്ചാണ് മധുസൂദനൻ നായർക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. മലയാള കവിതയെ ജനപ്രിയമാക്കിയ കവിയാണെന്നതും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തിയതും മധുസൂദനൻ നായരാണ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹത്തിൻ്റെ ആദ്യ കവിതാ സമാഹാരമാണ് ഏറെ പ്രശസ്‌തമായ നാറാണത്തു ഭ്രാന്തൻ. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പദ്യകൃതിയുമാണിത്. തുമ്പ […]
Read more

ആതുരസേവന രംഗത്തെ അത്താണിക്ക് ഗ്രീൻ 78-ന്റെ കൈത്താങ്ങ്

കോഴിക്കോട് : ​നരിക്കുനിയിലെ ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ നരിക്കുനി അത്താണി ചാരിറ്റബിൾ ട്രസ്റ്റ് സ്വന്തമായി സ്ഥലം വാങ്ങുന്നതിന്റെ ഭാഗമായി ഗ്രീൻ 78 കൂട്ടായ്മ സമാഹരിച്ച തുക കൈമാറി. ഒരു സെന്റ് സ്ഥലം വാങ്ങുന്നതിനാവശ്യമായ തുകയാണ് ഗ്രീൻ 78 അംഗങ്ങൾ ചേർന്ന് നൽകിയത്. അത്താണി സെക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർക്ക് അഹമ്മദ് ഫെയ്മസ് തുക കൈമാറി.ചടങ്ങിൽ കെ.സി. മജീദ്, യു.കെ. അബ്ദുറഹിമാൻ, അക്ഷയകുമാർ, വിജയൻ മടവൂർ, വാസുദേവൻ നമ്പൂതിരി,അബൂബക്കർ, അരീക്കൽ, ലീല, ഇമ്പിച്ചി മോയി പന്നൂർ, […]
Read more

കാണിപ്പയ്യൂർ നാട്ടുവെളിച്ചം കൂട്ടായ്മയുടെ രണ്ടാം വാർഷികവും ക്രിസ്തുമസ്–പുതുവത്സര ആഘോഷവും

തൃശ്ശൂർ : കുന്നംകുളം കാണിപ്പയ്യൂർ നാട്ടുവെളിച്ചം കൂട്ടായ്മയുടെ രണ്ടാം വാർഷികവും ക്രിസ്തുമസ്–പുതുവത്സര ആഘോഷവും ഉത്സവാന്തരീക്ഷത്തിൽ നടന്നു. നാട്ടുവെളിച്ചം പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്രയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സന്തോഷ് സി.ഡി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി കൊച്ചിൻ ദേവസ്വം ബോർഡ് മുൻ കമ്മിറ്റി അംഗം പ്രേംരാജ് ചൂണ്ടാലത്ത് പങ്കെടുത്തു. ബാർ അസോസിയേഷൻ കുന്നംകുളം മേഖല വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുൻ കൗൺസിലർ ബീന ലെബിനി ക്രിസ്തുമസ് സന്ദേശം […]
Read more

ചങ്ങരംകുളത്ത് കവുങ്ങിന് കുഴിയെടുക്കുന്നതിനിടെ അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂരില്‍ അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി. കവുങ്ങിന്കുഴിയെടുത്തപ്പോളാണ് നന്നങ്ങാടി കിട്ടിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നന്നങ്ങാടിയാണ് ലഭിച്ചത്. ചിയ്യാനൂരില്‍താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട്ചേർന്നുള്ളപറമ്പിലാണ് കുഴിയെടുത്ത്. രണ്ട് വലിയ കുടങ്ങള്‍ചേര്‍ന്നഅപൂര്‍വയിനം നന്നങ്ങാടിയാണ് ലഭിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ് അവയെന്നാണ് നിഗമനം. അസാമാന്യ വലുപ്പമുള്ള കുടം ഒന്നിന് മുകളില്‍ മറ്റൊന്ന് വച്ച രീതിയിലാണ് ഇരിക്കുന്നത്. മഹാശിലാ സംസ്‌കാരകാലത്തേതെന്നു കണക്കാക്കുന്ന നന്നങ്ങാടിയുടെ വക്ക്, ഉടല്‍, അടിഭാഗം എന്നിവ സാധാരണ കണ്ടുവരാറുള്ളവയില്‍നിന്ന് വ്യത്യസ്തമായാണ് കണ്ടെത്തിയിരിക്കുന്നത്.വളരെവ്യത്യസ്തമായ അലങ്കാരപ്പണികളും നന്നങ്ങാടിയില്‍കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുമ്പും മേഖലയില്‍നിന്ന് നേരത്തേയും […]
Read more

കടം തീർക്കാൻ വീടും ഭൂമിയും ലോട്ടറി വെച്ചു; കണ്ണൂരിൽ പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ: ബാധ്യതകൾ തീർക്കാൻ സ്വന്തം വീടും ഭൂമിയും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് കൂപ്പൺ നറുക്കെടുപ്പിന് മുതിർന്ന പ്രവാസിക്കെതിരെ കേസെടുത്തു. കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് ലോട്ടറി നിയമങ്ങൾ ലംഘിച്ചതിന് പൊലീസ് നടപടിയെടുത്തത്. 1,500 രൂപ നിരക്കിലുള്ള കൂപ്പണുകൾ അച്ചടിച്ച് നറുക്കെടുപ്പ് നടത്താനായിരുന്നു നീക്കം. വാഗ്ദാനം ചെയ്ത സമ്മാനങ്ങളായി ഒന്നാം സ്ഥാനക്കാർക്ക് 26 സെന്റ് ഭൂമിയും 3,300 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏഴ് മുറികളുള്ള ഇരുനില വീടും, രണ്ടാം സ്ഥാനക്കാർക്ക് ഉപയോഗിച്ച (യൂസ്ഡ്) താർ വാഹനവും, […]
Read more

ലോറിയിൽ നിന്ന് തടി തെന്നി വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തൃശ്ശൂർ: പടിഞ്ഞാറെ ചാലക്കുടി സർക്കാരിൻ്റെ വനം വകുപ്പ് തടി ഡിപ്പോയിലേയ്ക്കു കൊണ്ടു വന്ന തേക്കുതടി ലോറിയിൽ നിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ ലോറിയിൽ തട വച്ചിരുന്ന കുറ്റിക്കാൽ കെട്ടു വിട്ടു തെറിച്ചു ദേഹത്തു വീണു ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ചോമാട്ടി ബാബുവാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റത്തിനെ തുടർന്ന് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളി വനമേഖലയിൽ നിന്നുള്ള മരമാണ് ഇവിടേയ്ക്ക് കൊണ്ടു വന്നത്. തടി മറിഞ്ഞു വീഴാതിരിക്കാനായി ലോറിയുടെ പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ച വളയത്തിൽ […]
Read more

സമസ്ത ശതാബ്ദി സന്ദശേ യാത്ര മലപ്പുറം വെസ്റ്റ് ജില്ലയിലെ സ്വീകരണം ഇന്ന് തിരൂരിൽ

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് തുടക്കം കുറിച്ചു.പ്രചരാണാർഥം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു കോയ തങ്ങൾ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പര്യടനം നടത്തി. മംഗപാലുരത്ത് സമാപിക്കുന്ന സമസ്ത ശതാബ്ദി സന്ദശേ യാത്രയെ സ്വീകരിക്കാൻ തിരൂരിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമസ്തയുടെ ചരിത്രങ്ങൾ പുതുതലമുകൾക്ക് പകർന്ന് നൽകുന്ന സന്ദേശ യാത്രക്ക് ജില്ലയിലെ ആദ്യ സ്വീകരണം കൂടിയാണ് തിരൂരിലേത്. […]
Read more

തട്ടിപ്പുകാരുടെ താവളമായി കണ്ണൂർ; അഞ്ച് വർഷത്തിനിടെ നഷ്ടപ്പെട്ടത് 50,000 കോടി

കണ്ണൂർ: നിക്ഷേപ തട്ടിപ്പുകളുടെയും ഓൺലൈൻ കുംഭകോണങ്ങളുടെയും കേന്ദ്രമായി കണ്ണൂർ ജില്ല മാറുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ തട്ടിപ്പ് കമ്പനികളിലൂടെ കണ്ണൂരുകാർക്ക് ഏകദേശം 50,000 കോടി രൂപയോളം നഷ്ടപ്പെട്ടതായാണ് സൂചനകൾ. അർബൻ നിധി, സെയ്ഫ് ആൻഡ് സ്ട്രോങ്ങ്, ഹൈറിച്ച്, റോയൽ ട്രാവൻകൂർ തുടങ്ങിയ വൻകിട തട്ടിപ്പുകൾക്ക് പിന്നാലെ ‘സീഡ് സൊസൈറ്റി’ എന്ന പേരിൽ നടന്ന സ്കൂട്ടർ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളെ ലക്ഷ്യമിട്ട് പകുതി വിലയ്ക്ക് സ്കൂട്ടർ കേന്ദ്ര സർക്കാർ പദ്ധതിയാണെന്ന് വിശ്വസിപ്പിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറും […]
Read more

അടിപ്പാതയുടെ നിർമ്മാണം ഇഴയുന്നു; യാത്രക്കാർ ദുരിതത്തിൽ

പാലക്കാട് : വടക്കഞ്ചേരി ദേശീയപാത 544-ൽ വാളയാറിനും അങ്കമാലിക്കുമിടയിൽ നടന്നു വരുന്ന 11 അടിപ്പാതകളുടെ നിർമാണം മന്ദഗതിയിൽ തുടരുന്നതിനാൽ യാത്രക്കാർക്ക് കടുത്ത ദുരിതമാണ് നേരിടേണ്ടി വരുന്നത്. നിർമാണക്കരാറിന് അനുവദിച്ചിരുന്ന കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പണി പാതിപോലും പൂർത്തിയായിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി. വാണിയമ്പാറയിൽ അടിപ്പാത നിർമാണത്തിന് മുന്നോടിയായി ഗതാഗതം തിരിച്ചുവിടുന്നതിനായി സർവീസ് റോഡുകളുടെ നിർമാണം വാണിയമ്പാറ, കല്ലിടുക്ക് മേഖലകളിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമാണം നടക്കുന്ന മിക്ക പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് പതിവായി മാറിയിട്ടുണ്ട്. ശോചനീയാവസ്ഥയിലുള്ള റോഡുകൾ യാത്രക്കാർക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix