Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാണിപ്പയ്യൂർ നാട്ടുവെളിച്ചം കൂട്ടായ്മയുടെ രണ്ടാം വാർഷികവും ക്രിസ്തുമസ്–പുതുവത്സര ആഘോഷവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കുന്നംകുളം കാണിപ്പയ്യൂർ നാട്ടുവെളിച്ചം കൂട്ടായ്മയുടെ രണ്ടാം വാർഷികവും ക്രിസ്തുമസ്–പുതുവത്സര ആഘോഷവും ഉത്സവാന്തരീക്ഷത്തിൽ നടന്നു. നാട്ടുവെളിച്ചം പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്രയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സന്തോഷ് സി.ഡി ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥിയായി കൊച്ചിൻ ദേവസ്വം ബോർഡ് മുൻ കമ്മിറ്റി അംഗം പ്രേംരാജ് ചൂണ്ടാലത്ത് പങ്കെടുത്തു. ബാർ അസോസിയേഷൻ കുന്നംകുളം മേഖല വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുൻ കൗൺസിലർ ബീന ലെബിനി ക്രിസ്തുമസ് സന്ദേശം നൽകി.

ചടങ്ങിൽ കേരള സംസ്ഥാന മുന്നോക്ക ഇ.ബി.സി കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, നിയുക്ത വാർഡ് കൗൺസിലർ നന്ദിനി ബാബുരാജ് എന്നിവരെ ആദരിച്ചു. വിശ്വനാഥൻ (ജീവകാരുണ്യ പ്രവർത്തകൻ), സത്യഭാമ (നാട്ടുവെളിച്ചം വനിതാ വിങ്ങ് രക്ഷാധികാരി), കുമാരി ടി. ചന്ദ്രൻ (മനസ്സ് വിധവാ സംഘം പ്രസിഡന്റ്), സുനിത ഷൈജൻ (നാട്ടുവെളിച്ചം സെക്രട്ടറി), ഷാജി സുബ്രഹ്മണ്യൻ (സംഗീത അധ്യാപകൻ), കാർത്യായനി ചന്ദ്രൻ (വനിതാ വിങ്ങ് പ്രസിഡന്റ്), പുഷ്പ മാധവൻ (വനിതാ വിങ്ങ് സെക്രട്ടറി), ഷീല സത്യൻ (വനിതാ വിങ്ങ് ട്രഷറർ), സുനിത ജയദാസ് (നാട്ടുവെളിച്ചം ജോയിന്റ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു.

നാട്ടുവെളിച്ചം ജോയിന്റ് സെക്രട്ടറി ചന്ദ്രൻ കുന്നത്ത് നന്ദി പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer