Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പയ്യന്നൂരിൽ അക്രമം; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം.തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്. മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം അടിച്ചു തകര്‍ത്തത്. അക്രമികള്‍ കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ യുഡിഎഫ് 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. 12 സി പി എം പ്രവര്‍ത്തകര്‍ക്ക് […]
Read more

പയ്യന്നൂരിൽ ബിജെപി നേതാവിന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് ഭീഷണി

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ബി.ജെ.പി. നേതാവിന്റെ വീടിന്റെ വരാന്തയിൽ റീത്ത് വെച്ച് ഭീഷണി. ബി.ജെ.പി. പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി ഒ.വി. വിജേഷിന്റെ പുഞ്ചക്കാട്ടുള്ള വീട്ടിലാണ് ഇന്നലെ രാത്രിയോടെ റീത്ത് വെച്ചത്.ഇന്ന് രാവിലെ വീട്ടുകാർ മുൻവശത്തെ വാതിൽ തുറന്നപ്പോഴാണ് റീത്ത് കണ്ടത്. ഉടൻ തന്നെ ബി.ജെ.പി. നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലെ 5, 14, 23, 24 എന്നീ നാല് വാർഡുകളിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിൽ പ്രകോപിതരായ […]
Read more

കുന്നംകുളം പഴയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി കൊടിയേറി

തൃശ്ശൂർ: കുന്നംകുളം സെൻ്റ് ലാസ്സറസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് (പഴയ പള്ളി)യിൽ പരിശുദ്ധ ദൈവമാതാവിന്റെ പുകഴ്ച്ച പെരുന്നാളിന് ഭക്തിസാന്ദ്രമായ തുടക്കമായി. പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം വിശുദ്ധ കുർബാനയ്ക്ക് ശേഷം വന്ദ്യ തോമസ് പോൾ റമ്പാച്ചാൻ (കോതമംഗലം) യുടെ കാർമ്മികത്വത്തിൽ നടന്നു. വിശ്വാസികളുടെ വലിയ പങ്കാളിത്തം ചടങ്ങിന് ആത്മീയ ഭംഗി നൽകി. ഇടവക വികാരി ഫാ. ഗീവർഗീസ് ജോൺസൺ നേതൃത്വം നൽകിയ ചടങ്ങിൽ കൈസ്ഥാനി കുരിയാക്കോസ്, സെക്രട്ടറി ഷെറിൻ പോൾ സി, പെരുന്നാൾ കൺവീനർ ലാവോസ് പി.വി എന്നിവർ […]
Read more

കുതിരവട്ടത്തെ ചെങ്കോട്ട തകർത്ത് എൻഡിഎ ആഘോഷത്തേരിലേറി

കോഴിക്കോട്: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടത് ചെങ്കോട്ടയായ കോഴിക്കോട് കുതിരവട്ടം വാർഡ് എൻ.ഡി.എ പിടിച്ചെടുത്തതിൽ ആഹ്ലാദം പ്രകടമാക്കി അണികളും നേതാക്കളും. ഒരിക്കലും ഇളകാതിരുന്ന ചെങ്കോട്ടകളിലൊന്നായ കുതിരവട്ടം ഈ തവണ തകർക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് എൻ.ഡി.എ ക്യാമ്പ്. ഇടത് കോട്ട പിടിച്ചെടുത്തതിലൂടെ അണികളിലും തങ്ങളിലും ആത്മവിശ്വാസം പതിന്മടങ്ങായി വർദ്ധിച്ചുവെന്നും നേതാക്കൾ പറഞ്ഞു. കുതിരവട്ടത്ത് ‘മാറാത്തത് ഇനി മാറുമെന്നും’, വികസനം വരുമെന്നും എൻ.ഡി.എ നേതൃത്വം കൂട്ടിച്ചേർത്തു. ആഹ്ലാദ പ്രകടന റാലിയിൽ ജനങ്ങളോട് നന്ദി അറിയിക്കുന്നതായും കുതിരവട്ടത്തിന്റെ നിയുക്ത കൗൺസിലറായ […]
Read more

ജില്ലാ പഞ്ചായത്ത്‌
യുഡിഎഫിന്‌

കോഴിക്കോട് : ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്‌ ജയം. ആകെയുള്ള 28 ഡിവിഷനിൽ പതിനഞ്ചിടങ്ങളിൽ യുഡിഎ-ഫും 13 ഇടങ്ങളിൽ എൽഡിഎഫും വിജയിച്ചു. ചോറോട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിക്ക് തുണയായത് അപരൻ പിടിച്ച വോട്ടുകളാണ്. 319 വോട്ടുകൾക്ക് യുഡിഎഫ് ജയിച്ച വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എൻ ബാലകൃഷ്‌ണൻ മാസ്‌റ്ററുടെ അപരൻ പിടിച്ചത് 771 വോട്ടുകളാണ്. എടച്ചേരി, കായക്കൊടി, മൊകേരി, പേരാമ്പ്ര, പനങ്ങാട്, പന്തീരാങ്കാവ്, കടലുണ്ടി, കക്കോടി, ബാലുശേരി, കാക്കൂർ, അത്തോളി, മണിയൂർ, ചാത്തമംഗലം എന്നീ ഡിവിഷനുകളാണ് എൽഡിഎഫ് വിജയിച്ചത്. ചോറോട്, […]
Read more

വിജയാഘോഷ തേരിലേറി പന്നിയങ്കരയിൽ എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ പന്നിയങ്കരയിലെ മിന്നുന്ന വിജയം ആഘോഷമാക്കി എൻ.ഡി.എ. കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കര യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത എൻ.ഡി.എയുടെ വിജയാഘോഷം ശ്രദ്ധേയമായി. നിരവധി അണികൾ പങ്കെടുത്ത വിജയാഘോഷ റാലി പന്നിയങ്കരയിൽ നിന്നും കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്ര പരിസരത്ത് സമാപിക്കുമ്പോൾ വർണ്ണാഭമായി. യഥാർത്ഥ വികസനം എന്താണെന്ന് എൻ.ഡി.എ പന്നിയങ്കരയിൽ പൊതുജന സമക്ഷം കാഴ്ച്ചവെക്കുമെന്നും, അതോടൊപ്പം തന്നെ വിജയിപ്പിച്ച നല്ലവരായ പന്നിയങ്കരയിലെ വോട്ടർമാർക്ക് നന്ദിയറിയിക്കുന്നെന്നും പന്നിയങ്കരയുടെ നിയുക്ത കൗൺസിലറായ ശ്രീ നമ്പിടി നാരായണൻ […]
Read more

കോഴിക്കോട് കോർപ്പറേഷൻ ഭരണം നില നിർത്തിയെങ്കിലും ഭരണ വിരുദ്ധ വികാരത്തിന്റെ ചൂടറിഞ്ഞ് ഇടത് പക്ഷം

കോഴിക്കോട്: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ ആടി ഉലഞ്ഞപ്പോഴും കോഴിക്കോട് കോർപ്പറേഷനിൽ ഭരണം നില നിർത്താനായത് ഇടത് പക്ഷത്തിന് ആശ്വാസമായി. എന്നിരുന്നാലും ഭരണ വിരുദ്ധ വികാരത്തിന്റെ ചൂട് നന്നായി അറിഞ്ഞു ഇടത് പക്ഷം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇടത് കോട്ടയും മേയറുടെ വാർഡുമായ പൊറ്റമ്മൽ എൻ.ഡി.എ പിടിച്ചെടുത്തത്. ശബരിമല സ്വർണ്ണക്കൊള്ളയിലും, ജനവിരുദ്ധ ഭരണത്തിനാലും ആടിയുലഞ്ഞ ഇടത് പക്ഷത്തിന് തത്കാലത്തെ ഒരു കച്ചിത്തുരുമ്പാണ് കോഴിക്കോട് കോർപ്പറേഷൻ. എങ്കിലും കോഴിക്കോട് കോർപ്പറേഷനിലെ തങ്ങളുടെ മൃഗീയ ആധിപത്യം ഇടത് […]
Read more

ഗുരുവായൂരിൽ കോൺഗ്രസിനും ബിജെപിക്കുമെതിരായ വ്യക്തമായ വിധിയെഴുത്ത്: കെ.വി. അബ്ദുൽകാദർ

തൃശൂർ: പാഷാണം വർക്കിടപോലെ അവസരവാദത്തിന്റെ മൂർത്തിമത് രൂപങ്ങളായി ഗുരുവായൂരിൽ പ്രചാരണം നടത്തിയവരാണ് കോൺഗ്രസും ബിജെപിയും എന്ന് മുൻ ഗുരുവായൂർ എംഎൽഎ കെ.വി. അബ്ദുൽകാദർ പറഞ്ഞു. നഗരസഭ പൂക്കോടിനെയും തൈക്കാടിനെയും അവഗണിച്ചുവെന്ന കള്ളകഥ പ്രചരിപ്പിച്ചെങ്കിലും, അവിടങ്ങളിലൊക്കെയും എൽഡിഎഫ് മികച്ച വിജയം നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഗോപാലനും ടി. രമേഷും പല വാദങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ലെന്ന് അബ്ദുൽകാദർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ നേരിട്ടെത്തി ‘വികസിത ഗുരുവായൂർ’ എന്ന പരിപാടി സംഘടിപ്പിച്ചെങ്കിലും, യഥാർത്ഥ വികസനം എന്താണെന്നും അത് […]
Read more

വെൽഫെയർ പാർട്ടിയെ മുൻനിർത്തി ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിച്ചു

മലപ്പുറം: വെൽഫെയർ പാർട്ടിയെ മുൻനിർത്തി ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിച്ചതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീക്ക്. വെൽഫെയർ പാർട്ടി കേരളത്തിൽ 75 സീറ്റിൽ വിജയിച്ചു. കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള വിശ്വാസം പ്രകടമായ തെരഞ്ഞെടുപ്പായിരുന്നു ഇതൊന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഒറ്റക്കുനിന്നും മത്സരിച്ചിട്ടുണ്ടെന്നും, ചിലയിടങ്ങളിൽ പ്രാദേശിക സഹകരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഞങ്ങളുമായി സഹകരിച്ചതിന്  യുഡിഎഫ്ന് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് വളരാൻ പരിസരം ഒരുക്കി കൊടുത്തത് സിപിഎമ്മാണ് , 2015 ൽ സിപിഎമ്മുമായി സഹകരിച്ചിരുന്നു, അതൊരു […]
Read more

കുത്തൊഴുക്കിലും തടയണ നിർമ്മിച്ച് കേരള കോൺഗ്രസ് (എം) പ്രഫ. ലോപ്പസ് മാത്യു.

കോട്ടയം: പഞ്ചായത്ത് – മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) തകർന്നുപോയി എന്ന പ്രചാരണം മനപ്പൂർവമായ നുണപ്രചാരണമാണെന്നും, കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിലും കേരള കോൺഗ്രസ് (എം) അതിന്റെ സംഘടന ശേഷി കൊണ്ടാണ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായതെന്ന്‌ ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു വിലയിരുത്തി പറഞ്ഞു. ഉദാഹരണമായി പാലാ നിയോജക മണ്ഡലത്തിൽ ഗ്രാമപഞ്ചായത്ത് – മുനിസിപ്പൽ വാർഡുകളിൽ യുഡിഎഫ് 91 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് 87 സീറ്റുകൾ ലഭിച്ചു. പാലാ മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ പ്രാവശ്യം നേടിയ 10 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix