Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഇന്ന് നിശബ്ദ പ്രചാരണം; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്

കോഴിക്കോട്: തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തെ മുൻനിർത്തി ഇന്ന് നിശബ്‌ദ പ്രചാരണം ആരംഭിച്ചു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ നിലനിന്നു. ഒഞ്ചിയത്ത്, പൂക്കോട്ടൂർ എന്നിവിടങ്ങളിലെത്തുടക്കം പ്രവർത്തകരുടെ തമ്മിലുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു. പൊതുതെരഞ്ഞെടുപ്പുകളിൽ കാണുന്ന വലിയ കൊട്ടിക്കലാശത്തിന് പകരം വാർഡുതല റോഡ്‌ഷോകൾക്കാണ് ഇത്തവണ മുൻഗണന. ഇതിന് പിന്നാലെ അവസാന നിമിഷത്തിലെ ആവേശം പ്രവർത്തകസംഘർഷങ്ങളായി മാറി. കണ്ണൂർ പഴയങ്ങാടി, കോഴിക്കോട് വടകര, കാര്യശ്ശേരി, പാലക്കാട് മണ്ണാർക്കാട് […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വാനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 11 ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ 6ന് മോക്‌പോള്‍ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 10 ബുധന്‍ രാവിലെ മുതല്‍ നടക്കും. ജില്ലയില്‍ 15 ബ്ലോക്കുകളിലും 12 മുന്‍സിപ്പാലിറ്റികളിലുമായി 27 സ്വീകരണ, […]
Read more

കിഴൂർ ദേവി ക്ഷേത്ര ഓഫിസിൽ മോഷണം

തൃശ്ശൂർ : കുന്നംകുളം കിഴൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ രണ്ട് ദിവസം മുൻപ് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്. രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒരു ഓടിന്റെ ദേവി വിഗ്രഹമാണ് കാണാതായത്. രണ്ട് ദിവസം മുൻപ് പുലർച്ചെ 5 മണിയോടെ ക്ഷേത്രത്തിലെത്തിയ മാനേജരാണ് മോഷണം നടന്നതുണ്ടെന്ന് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് കമ്മിറ്റിയംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു.ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് […]
Read more

ഇടത് സർക്കാരിനെ ഭരണത്തിൽ നിന്നും മാറ്റി നിർത്താനുള്ള ആദ്യ അവസാരമാണ് ഈ തിരഞ്ഞെടുപ്പ്: ഷാഫി പറമ്പിൽ

കോഴിക്കോട് : സംസ്ഥാനത്ത് ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിച്ച ഇടത് സർക്കാറെ ഭരണത്തിൽ നിന്നും മാറി നിർത്താനുള്ള ആദ്യ അവസാരമാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞി. കഴിഞ്ഞ ഒമ്പത്ത് വർഷമായി തിരദേശ മേഖല അടക്കം വികസന മുരടിപ്പിലാണ് . ഇതിന് മാറ്റം വരുത്താൻ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് ഷാഫി തുടർന്നു. അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി തിരദേശ റോഡ് ഷോ സമാപനവും കാപ്പുഴക്കൽ മേഖല കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു […]
Read more

വെള്ളൂർ കേസ്; പ്രതിചേർത്ത സിപിഐഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കോഴിക്കോട്: ഷിബിൻ വധത്തെ തുടർന്നുണ്ടായ സംഘർഷത്തിൻ്റെ ഭാഗമായി ലീഗ് അനുഭാവി നൽകിയ കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട സിപിഐഎം പ്രവർത്തകരെ മാറാട് സ്പെഷ്യൽ കോടതി വെറുതെ വിട്ടു. ലീഗ് അനുഭാവി വെള്ളൂർ പനോളി നാസർ നൽകിയ കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട 12 സിപിഐഎം പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്. കെ.ദിലീപ്, അധ്യാപകൻ രവീന്ദ്രൻ, എ.കെ സുരേഷ്, കെ.കെ നികേഷ്, കെ.ടി.കെ അശോകൻ, പി.അനീഷ്, കെ.മനോജൻ, വി.ബിനീഷ്, കെ.ബജീഷ്, കെ.നജി, എൻ.സുധീഷ്, കെ.സുധീഷ് എന്നിവരാണ് പ്രതിചേർക്കപ്പെട്ടത്. പ്രതികൾക്കുവേണ്ടി അഡ്വ. പി രാഹുൽ രാജ് ഹാജരായി.
Read more

കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികൾ

കോഴിക്കോട് : കോഴിക്കോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നീ പ്രധാനപ്പെട്ട മൂന്ന് മുന്നണികളും അവരവരുടെ കൊട്ടിക്കലാശങ്ങൾ വർണ്ണാഭമാക്കി. പാരഡി ഗാനങ്ങളും, റോഡ് ഷോകളും, വോട്ടർമാരെ ആകർഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. കട്ടൗട്ടുകളും, ബാനറുകളും, കൊടി തോരണങ്ങളും എല്ലാം ചേർന്നപ്പോൾ കൊട്ടിക്കലാശം തീർത്തും ഒരു ജനാധിപത്യ ഉത്സവം തന്നെയായി. കോഴിക്കോട് ജില്ലയിൽ കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഗതാഗത തടസ്സങ്ങൾ ഉണ്ടായെങ്കിലും, അനിഷ്ട സംഭവങ്ങൾ ഇല്ലാഞ്ഞത് കൊട്ടിക്കലാശത്തിന്റെ മാറ്റ് കൂട്ടി.
Read more

എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഏരിയ വാഹന പ്രചാരണ ജാഥ നടത്തി പ്രവാസി സംഘം

കോഴിക്കോട് : കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഏരിയ വാഹന പ്രചാരണ ജാഥ നടത്തി. ജാഥ ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു. ലീഡർ സി എച്ച് വിജ യൻ, ഉപലീഡർ കെ കെ രാമ ചന്ദ്രൻ, ജാഥ മാനേജർ ദിൽ ഷാദ്, ശശി പറമ്പത്ത്, എം എൻ രവീന്ദ്രൻ, കെ പി ബാല കൃഷ്ണൻ, വിമല നാരായണൻ, അജിത്ത് അജയൻ, കെ കെ ഹരീഷ് എന്നിവർ […]
Read more

തൊഴിയൂരിൽ തെരുവ് നായയുടെ ആക്രമണം; നാല് പേർക്ക് പരിക്ക്

തൃശ്ശൂർ: തൊഴിയൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. തൊഴിലിയൂർ കാരപ്പാട്ടയിൽ സുലൈമാന്റെ ഭാര്യ ജാസ്മിൻ (50), മണികണ്ഠേശ്വരം കുഞ്ഞുമുഹമ്മദ് (65), എറാംപറമ്പിൽ റംഷാദിന്റെ മകൻ ഇഹ്സാൻ (2), നടുത്താട്ടിൽ അമീറിന്റെ മകൾ നൈസ ഫാത്തിമ (3) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. പ്രദേശത്ത് തെരുവ് നായകളുടെ അക്രമം വർധിക്കുന്നതിനെ തുടർന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. അധികാരികൾ നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.
Read more

പെരുമണ്ണയിൽ കൊട്ടിക്കലാശം; വൻ ജനസാന്നിധ്യം

കോഴിക്കോട്: പെരുമണ്ണയിൽ നടന്ന കൊട്ടിക്കലാശം ജനസാന്ദ്രതയും ഉത്സാഹവും നിറഞ്ഞു.എൽഡിഫ് , യുഡിഫ് , മുസ്ലിം ലീഗ്, എസ് ഡി പി ഐ , ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും സ്ഥാനാർഥികളും ചടങ്ങിൽ പങ്കെടുത്തു. പല പാർട്ടികളുടെയും സാന്നിദ്ധ്യം പരിപാടിയുടെ രാഷ്ട്രീയ വൈവിധ്യത്തെ പ്രതിഫലിപ്പിച്ചു. പരിപാടിക്ക് സുരക്ഷ ഉറപ്പാക്കാൻ പോലീസ് സജീവമായി പ്രവർത്തിച്ചു. എല്ലാ മാർഗ്ഗങ്ങളിലും നിരീക്ഷണവും നിയന്ത്രണവും ശക്തമായി നടന്നു. സംഘർഷങ്ങൾ ഒഴിവാക്കി പരിപാടി ക്രമാനുസൃതമായി നടന്നു. ജനങ്ങൾ അത്യന്തം ആവേശത്തോടെ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളും […]
Read more

കോഴിക്കോട് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (EVM) വിതരണം ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. വിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ​ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റും അടങ്ങുന്ന സെറ്റാണ് വിതരണം ചെയ്യുക. അതോടൊപ്പം ആവശ്യമായ പോളിങ് സാമഗ്രികളും നൽകും.​ നഗരസഭകളിലേക്കും കോർപ്പറേഷനിലേക്കുമുള്ള വിതരണത്തിൽ ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും പോളിങ് സാമഗ്രികളുമാണ് ഉൾപ്പെടുന്നത്. കോർപ്പറേഷൻ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix