ആലപ്പുഴ: അരൂർ തോസ്ഥാന കോളനി ഭാഗത്ത് 4.78 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തോസ്ഥാന കോളനി സ്വദേശി എഡിസണെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പരിസരത്തുനിന്ന് ലഹരിമരുന്ന് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എഡിസൺ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. എസ്എച്ച്ഒ അബീഷ്, എസ്‌ഐ സാജൻ, സീനിയർ സിപിഒമാരായ ശ്രീജിത്ത്, ബിജോയ്, റിക്ഷോഭ്, സിപിഒമാരായ കിരൺ, ജിതിൻ, നിത്യ, ഷാൻ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.












