Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

മത്സരചൂടിൽ നരിക്കുനി; 17 വാർഡുകളിൽ നിന്ന് 61 സ്ഥാനാർഥികൾ

കോഴിക്കോട് : നരിക്കുനി പഞ്ചായത്തിലെ 17 വാർഡുകൾ ഉൾക്കൊള്ളുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാൻ വ്യത്യസ്ത മുന്നണികളിൽ നിന്നായി 61 സ്ഥാനാർഥികൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, ബിജെപി , എസ്.ഡി.പി.ഐ , ആം ആദ്മി, വെൽഫെയർ പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വാതന്ത്ര സ്ഥാനാർഥി കളും ഉൾപ്പെടെ 61 സ്ഥാനാർഥികൾ മത്സരത്തിനിറങ്ങുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പരിചയ സമ്പന്നരും , യുവ സാന്നിദ്ധ്യങ്ങളും ഏറെ ഉണ്ടെന്നതാണ് നരിക്കുനിയിൽ ഈ തെരഞ്ഞെടുപ്പിൻ്റെ പ്രധാന ആകർഷണീയത. ഇനിയുള്ള മണിക്കൂറുകൾ ആർക്കുള്ളതെന്ന് […]
Read more

എൽഡിഎഫിന്റെ വിജയപ്രതീക്ഷകൾ വാനോളമുയർത്തുന്ന ആവേശവുമായി മഞ്ചേരിയിൽ കൊട്ടികലാശം

മലപ്പുറം : പ്രചാരണത്തിലെ മേൽക്കൈ ആദ്യാവസാനം നിലനിർത്തിയ എൽഡിഎഫിന്റെ വിജയപ്രതീക്ഷകൾ വാനോളമുയർത്തുന്ന ആവേശവുമായി മഞ്ചേരിയിൽ കൊട്ടിക്കലാശം. മഞ്ചേരി നഗര സഭയിൽ വാർഡ് കേന്ദ്രീകരിച്ച് നുറുകണക്കിന് ഇരുചക്ര വാഹനങ്ങൾ അണിനിരന്ന റാലികളും ചുവന്ന കൊടികളും താളമേളങ്ങളുമായി നിരത്തുകൾ നിറഞ്ഞു. കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അണിനിരന്നതോടെ ആവേശത്തിരയിളകി. ചുവന്ന കൊടികൾ പാറിച്ചും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച ബലൂണുകളും തൊപ്പികളും ധരിച്ചുമാണ് പ്രവർത്തകർ എത്തിയത്. യുവാക്കൾ താളത്തിനൊത്ത് ചുവടുകൾവച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും കൊട്ടിക്കലാശത്തിൽ പങ്കെടുത്തപ്പോൾ പ്രായം മറന്ന് മുതിർന്ന പൗരൻമാരും […]
Read more

യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ കലാശക്കൊട്ട് നടത്തി

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കാവശ്ശേരി പഞ്ചായത്തിൽ യുഡിഎഫ് ഭംഗിയാർന്ന കലാശക്കൊട്ട് പ്രകടനം നടത്തി. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും പങ്കെടുത്ത ഈ പ്രചാരണ ഘോഷയാത്രയ്ക്ക് നാട്ടുകാരുടെ ജനപങ്കാളിത്തം വമ്പിച്ചായിരുന്നു. കാവശ്ശേരി ചുങ്കത്ത് നിന്ന് ആരംഭിച്ച കലാശക്കൊട്ട് പ്രചാരണം പഞ്ചായത്ത് പരിധിയിലെ പ്രധാന പ്രദേശങ്ങൾ മുഴുവൻ സന്ദർശിച്ചു. വഴിയരികിൽ കൂടി നിന്ന അനേകം വോട്ടർമാർ സ്ഥാനാർത്ഥികളെ സ്വീകരിച്ചു കൈവീശി ആശംസകൾ നേർന്നു. അവസാനം പരാക്കാട്ട് കാവിൽ എത്തിച്ചേർന്ന് പരിപാടി സമാപിച്ചു. പ്രശ്നങ്ങളോ തടസ്സങ്ങളോ ഒന്നും […]
Read more

വോട്ടർമാരെ പാട്ടിലാക്കാൻ പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ; ഹിറ്റായി പാരഡി ഗാനങ്ങൾ

പാലക്കാട് : തിരഞ്ഞെടുപ്പു പ്രചാരണ ഗാനങ്ങൾ മാത്രമല്ല, ജയിച്ചാൽ ആഘോഷത്തിനായി താളം ചവിട്ടേണ്ട ഗാനങ്ങൾ വരെ തയാറാക്കി രാഷ്ട്രീയ പാർ‌ട്ടികൾ. പരാജയപ്പെട്ടാൽ നാണക്കേടാകുമെന്നതിനാൽ വിജയഗാനം തൽക്കാലം രഹസ്യമായിരിക്കും. നാളെ നടക്കുന്ന കലാശക്കൊട്ടിനും പ്രത്യേക പാരഡി ഗാനങ്ങൾ തയാറാക്കുന്നുണ്ട്.‌ ജില്ലയ്ക്കും സംസ്ഥാനത്തിനും വേണ്ടിയല്ല, ഓരോ പഞ്ചായത്തിനും വാർഡിനും പോലും പാരഡിഗാനങ്ങൾ ഉണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ ഉറക്കമില്ലാതെ പ്രവർത്തിച്ചിരുന്ന റെക്കോർഡിങ് സ്റ്റുഡിയോകൾക്ക് ഫലപ്രഖ്യാപനം വരെ ഇനി തിരക്കാകും. അനൗൺസ്മെന്റുകളും, തിരഞ്ഞെടുപ്പു ഗാനങ്ങളുമാണ് പ്രധാനമായും റിക്കോർഡ് ചെയ്തു നൽകുന്നത്. സ്റ്റുഡിയോകൾക്കു […]
Read more

നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; വഞ്ചിയൂരില്‍ സംഘര്‍ഷം, ആരോപണം നിഷേധിച്ച് സിപിഎം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഞ്ചിയൂരില്‍ സംഘര്‍ഷം. സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാര്‍ഡില്‍ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവര്‍ത്തകനെ മര്‍ദിച്ചതായും ആരോപണമുണ്ട്. വഞ്ചിയൂര്‍ ഭാഗം രണ്ടില്‍ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്‌തെന്നും ഇതിനകം നൂറില്‍പ്പരം കള്ളവോട്ട് നടന്നുകഴിഞ്ഞതായും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ […]
Read more

തിരുവനന്തപുരം ജില്ലയിൽ വോട്ടിങ് ശതമാനം 67.42

തിരുവനന്തപുരം : ജില്ലയിലെ ഗ്രാമീണമേഖലയിൽ വോട്ടിങ് ശതമാനം കൂടിയപ്പോൾ നഗരമേഖലയിൽ കുറഞ്ഞു. കഴിഞ്ഞ രണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലായി ജില്ലയിലെ വോട്ടിങ് ശതമാനം കുറഞ്ഞുവരുകയാണ്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിൽ പിന്നിൽ തിരുവനന്തപുരമാണ്. രാവിലെമുതൽ മെല്ലെ മെല്ലെയാണ് ജില്ലയിലാകമാനം വോട്ടിങ് ശതമാനം വർധിച്ചത്. എന്നാൽ, ഉച്ചകഴിഞ്ഞതോടെ കോർപ്പറേഷനിലെ ശതമാനത്തിൽ കാര്യമായ വർധനയുണ്ടായില്ല. വോട്ടിങ് മെഷീനുകൾ പലയിടത്തും കേടായി. ഇത് നീണ്ട നിരയുണ്ടാക്കി. മിക്കയിടത്തും അരമണിക്കൂറിനുള്ളിൽ മെഷീനുകൾ ശരിയാക്കാനോ മാറ്റിവെക്കാനോ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിന്റെ […]
Read more

എവർലാസ്റ്റിംഗ് ലിറ്റിൽസ്’; വിസ്മയങ്ങളുടെ സൂക്ഷ്മലോകം തീർത്ത് കൺസോളിയം ആർട്സ് ഫെസ്റ്റിവലിന് പ്രൗഢസമാപനം

മലപ്പുറം: കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജ് വിദ്യാർത്ഥി യൂണിയൻ ‘സാബിക്’ സംഘടിപ്പിച്ച കൺസോളിയം ആർട്സ് ഫെസ്റ്റിവൽ ’25-ന് ബുഖാരി കാമ്പസിൽ പ്രൗഢമായ പരിസമാപ്തി. ‘എവർലാസ്റ്റിംഗ് ലിറ്റിൽസ്’ (Everlasting Littles) എന്ന വേറിട്ട പ്രമേയത്തിൽ ഡിസംബർ 4 മുതൽ 7 വരെ നടന്ന മേള, കലയുടെയും ചിന്തയുടെയും പുതിയ അനുഭവമാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പ്രപഞ്ചത്തിലെ ഓരോ അണുവിലും, നാം ചെയ്യുന്ന ചെറിയ നന്മകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന സന്ദേശമാണ് കൺസോളിയം ഇത്തവണത്തെ ഫെസ്റ്റിവലിലൂടെ നൽകിയത്. വൈജ്ഞാനിക സംവാദങ്ങളുടെ […]
Read more

തൃശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

തൃശ്ശൂർ : തൃശൂർ ജില്ലയിലെ 2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലയിലാകെ 111 സ്ഥാപനങ്ങളിലായി 2204 വാർഡുകളിൽ 7208 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവരിൽ 3395 പേർ പുരുഷന്മാരും 3813 പേർ വനിതകളുമാണ്.അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 27,36,817 വോട്ടർമാരുണ്ട്. 14,59,670 സ്ത്രീകളും 12,77,120 പുരുഷന്മാരും ഉൾപ്പെടുന്ന ഇവരിൽ 54,204 പേർ കന്നി വോട്ടർമാരാണ്. 27 പേർ ഭിന്നലിംഗക്കാരും 280 പേർ പ്രവാസി വോട്ടർമാരുമാണ്. ജില്ലയിൽ 3282 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. […]
Read more

നാളെ തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട് 26.82 ലക്ഷം വോട്ടർമാർ ബൂത്തുകളിലേക്ക്

കോഴിക്കോട് :നാളെ തദ്ദേശ തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ലയിലെ 26,82,682 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്. 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെയാണിത്. കോര്‍പറേഷന്‍ പരിധിയില്‍ 2,24,161 പുരുഷന്മാരും 2,51,571 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 4,75,739 വോട്ടര്‍മാരുണ്ട്. ഏഴ് നഗരസഭകളിലായി 1,53,778 പുരുഷന്മാരും 1,72,375 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 3,26,156 വോട്ടര്‍മാരും 70 ഗ്രാമപഞ്ചായത്തുകളിലായി 8,88,436 പുരുഷന്മാരും 9,92,329 സ്ത്രീകളും 22 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 18,80,787 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ വിവിധ […]
Read more

58 ലക്ഷത്തിന്റെ സൈബർ തട്ടിപ്പുകേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി

പാലക്കാട് : സൈബർ തട്ടിപ്പിലൂടെ നെന്മാറ സ്വദേശിയുടെ 58,77,882 രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഗുജറാത്ത് സൂറത്ത് ജലറാംനഗർ സ്വദേശി മണ്ഡൽരാജിനെ (19) യാണ് ഞായറാഴ്ച പാലക്കാട് സൈബർപോലീസ് സൂറത്തിൽനിന്ന് പിടികൂടിയത്. കേസിനെത്തുടർന്ന് പിടിയിലായ പ്രതിയെ മേയ് 17-ന് റിമാൻഡിലാക്കിയിരുന്നു. തുടർന്ന്, ഓഗസ്റ്റിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽപ്പോവുകയായിരുന്നു. തിങ്കളാഴ്ച പാലക്കാട്ടെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ടി. ശശികുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വി.ആർ. റനീഷ്, എഎസ്ഐ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix