എരഞ്ഞിക്കലിൽ എൽഡിഎഫ് റോഡ് ഷോ നടത്തി
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 3-ാം വാർഡായ എരഞ്ഞിക്കലിൽ എൽ.ഡി.എഫ് റോഡ് ഷോ നടത്തി. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായ വി.പി. മനോജ് നയിച്ച റോഡ് ഷോയിൽ കേരള സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചും, കോഴിക്കോട് കോർപ്പറേഷനിൽ ഇടത് പക്ഷം നടപ്പിലാക്കിയ വികസനങ്ങളെ കുറിച്ചും പ്രതിപാദിച്ചു. ഇനിയും കോഴിക്കോടിന്റെയും, ഒപ്പം എരഞ്ഞിക്കലിന്റെയും വികസനത്തിന് ഇടത് പക്ഷത്തെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Read more