Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

എരഞ്ഞിക്കലിൽ എൻഡിഎയുടെ റോഡ് ഷോ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 3-ാം വാർഡായ എരഞ്ഞിക്കലിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടന്നു. നിരവധി പ്രവർത്തകർ അണിനിരന്ന റോഡ് ഷോ എരഞ്ഞിക്കൽ വാർഡിനെ ഇളക്കി മറിച്ചു. ‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യത്തിലൂന്നി പ്രചരണം നടത്തിയ സ്ഥാനാർത്ഥി, സ്വർണ്ണ കൊള്ള നടത്തിയ ഇടത് പക്ഷത്തെ അതിരൂക്ഷമായി വിമർശിച്ചു. വികസനം വരണമെങ്കിൽ കോഴിക്കോട് കോർപ്പറേഷനിൽ എൻ.ഡി.എ അധികാരത്തിൽ വരണമെന്നും, അതിനായി ഓരോ വിലയേറിയ വോട്ടുകളും എൻ.ഡി.എയ്ക്ക് നൽകണമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി കീപ്പോയിൽ പുഷ്പരാജൻ, അഭ്യർത്ഥിച്ചു.
Read more

കോഴിക്കോട് ഇന്ന് തീപാറും കൊട്ടിക്കലാശം; കോർപ്പറേഷനിൽ മിക്ക ഇടങ്ങളിലും ശക്തമായ ത്രികോണ മത്സരം

കോഴിക്കോട് : കോഴിക്കോട് ഇന്ന് തീപാറും കൊട്ടിക്കലാശം. കോഴിക്കോട് കോർപ്പറേഷനിലെ മിക്ക വാർഡുകളിലും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. കോഴിക്കോട് കോർപ്പറേഷനിലെ ചാലപ്പുറം, പാളയം, പന്നിയങ്കര, തിരുവണ്ണൂർ, മാവൂർ റോഡ്, മൂന്നാലുങ്കൽ, തിരുത്ത്യാട്, നടക്കാവ്, വെള്ളിമാട്കുന്ന് , നദീനഗർ, കാരപ്പറമ്പ് എന്നീ വാർഡുകളിൽ ശക്തമായ ത്രികോണ മത്സരം നടക്കും.
Read more

കാരശ്ശേരിയിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം

കോഴിക്കോട് : കാര്യശ്ശേരി പഞ്ചായത്തിലെ പാറത്തോട് പ്രദേശത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രശ്നം പൊട്ടിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉച്ചക്കൊട്ടിൽ നടക്കുന്ന ഈ ഏറ്റുമുട്ടൽ പ്രദേശത്ത് വലിയ രാഷ്ട്രീയ ചൂടേകി. യുഡിഎഫ് പ്രചാരണം നടത്തുന്നതിനായി ഉപയോഗിച്ച വാഹനത്തിലെ അനൗൺസറെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി യുഡിഎഫ് പരാതി നൽകി. പ്രചാരണ സമയത്ത് അനൗൺസറെ വാക്കുതർക്കത്തിനുശേഷമാണ് മർദ്ദിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇതിനൊപ്പം കഴിഞ്ഞ രാത്രിയിൽ യുഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതും സംഘർഷത്തിന് […]
Read more

ബേപ്പൂർ പോർട്ടിൽ വാഹന റാലി നടത്തി എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 48-ാം ഡിവിഷനായ ബേപ്പൂർ പോർട്ടിൽ വാഹന റാലി നടത്തി എൻ.ഡി.എ. 48-ാം ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീമതി വിന്ധ്യ സുനിലിന്റെ വാഹന റാലിയാണ് നടന്നത്. ‘മാറാത്തത് ഇനി മാറും’ ബേപ്പൂർ പോർട്ട് വികസന കുതിപ്പിലേക്ക് എത്തും. അതിനായി എൻ.ഡി.എ സ്ഥാനാർത്ഥിയായ തന്നെ താമരയടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ബേപ്പൂർ സ്കൂൾ മുതൽ ബേപ്പൂർ പോർട്ട് വരെ ആയിരുന്നു വാഹന റാലി.
Read more

എൽഡിഎഫ് പന്നിയങ്കരയിൽ റോഡ് ഷോ നടത്തി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിൽ എൽ.ഡി.എഫ് റോഡ് ഷോ നടത്തി. പന്നിയങ്കര വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.വി. ഗിരീഷിന്റെ റോഡ് ഷോ നടന്നു. കോഴിക്കോട് കോർപ്പറേഷന്റെ വികസന തുടർച്ചയ്ക്ക് വീണ്ടും എൽ.ഡി.എഫിനെ അധികാരത്തിലേറ്റണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പന്നിയങ്കരയിൽ നിന്ന് തുടങ്ങിയ റോഡ് ഷോ കണ്ണഞ്ചേരി ബൈപ്പാസിൽ സമാപിച്ചു.
Read more

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതി

കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിൽ വ്യക്തിഹത്യയുണ്ടാകുന്നതായി ആരോപിച്ച് പെരുമണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് 14ലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.എ. പ്രതീഷ് പന്തീരങ്കാവ് പോലീസിൽ പരാതി നൽകി. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ അപകീർത്തികരമായ ശബ്ദസന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നതാണ് പരാതിയുടെ ആധാരം. പെരുമണ്ണയിലെ പാറക്കോട്ട് നൂറുദ്ദീനെതിരെയാണ് പ്രതീഷ് പരാതി സമർപ്പിച്ചിരിക്കുന്നത്. വാർഡ് 14 ലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്മിൻ ആയിട്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വോയ്സ് മെസേജുകൾ പ്രചരിപ്പിച്ചതെന്നാണ് പ്രതീഷിന്റെ ആരോപണം. വ്യക്തിഹത്യ ലക്ഷ്യമിട്ടാണ് നൂറുദ്ദീൻ ശബ്ദസന്ദേശങ്ങൾ പ്രചരിപ്പിച്ചതെന്നും, ഇത് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് […]
Read more

പന്നിയങ്കരയിൽ യുഡിഎഫ് വാഹന റാലി നടത്തി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിൽ യു.ഡി.എഫ് റാലി നടത്തി. പന്നിയങ്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എസ്.വി. അർഷുൽ അഹമ്മദിന്റെ തിരഞ്ഞെടുപ്പ് റാലി പന്നിയങ്കരയിൽ നിന്നും തുടങ്ങി കണ്ണഞ്ചേരി ബൈപ്പാസിൽ അവസാനിച്ചു. കോഴിക്കോട് കോർപ്പറേഷനെ ഇടത് ഭരണത്തിൽ നിന്നും മുക്തമാക്കാൻ ഓരോ വോട്ടും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read more

പന്നിയങ്കരയിൽ എൻഡിഎ റോഡ് ഷോ നടത്തി

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ പന്നിയങ്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി റോഡ് ഷോ നടത്തി. കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നമ്പിടി നാരായണന്റെ റോഡ് ഷോ നടന്നു. പ്രവർത്തകരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധ നേടിയ റോഡ് ഷോ പന്നിയങ്കരയിൽ നിന്നും തുടങ്ങി കണ്ണഞ്ചേരി വരെ നീണ്ടു. കോഴിക്കോട് കോർപ്പറേഷനെ വികസന മുരടിപ്പിലേക്ക് തള്ളിയിട്ട ഇടത് പക്ഷ ഭരണം അവസാനിപ്പിച്ച് നാടിന് പുതു ജീവൻ നൽകാൻ എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Read more

വാഴയ്ക്കു വെള്ളമൊഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ് : വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടെ ക്ഷീണമായി വീണ യുവതിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആറങ്ങാടി അരയിയിലെ വലിയ വീട്ടിൽ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്. പുതുക്കൈ അടുക്കത്ത് പറമ്പിൽ ആണ് കുഴഞ്ഞുവീണത്. സ്വകാര്യ വ്യക്തിയുടെ പറമ്പ് സഞ്ജനയുടെ ഭർതൃ പിതാവാണ് കാര്യസ്ഥനായി നോക്കി നടത്തുന്നത്. ഈ പറമ്പിൽ വാഴ നനക്കുന്നതിനിടെ ക്ഷീണമായി വീഴുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് വിവാഹിതയായത്. ഗൾഫിലുള്ള ഭർത്താവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആർ.ഡി.ഒ മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
Read more

ഗുരുവായൂരിലെ കൊട്ടിക്കലാശം സമാപിച്ചു

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടാം ഘട്ട പോളിംഗിന് മുമ്പായി ഗുരുവായൂർ നഗരത്തിലെ കൊട്ടിക്കലാശ പരിപാടികൾ സമാധാനപരമായും ആഘോഷഭരിതമായും സമാപിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണി മുതൽ മൂന്ന് മുന്നണികളും വ്യത്യസ്ത കേന്ദ്രങ്ങളിൽ കലാശക്കൊട്ട് പരിപാടികൾ സംഘടിപ്പിച്ചു. മമ്മിയൂർ കൈരളി ജംഗ്ഷനിൽ യു.ഡി.എഫ്, മഞ്ജുളാൽ പരിസരത്ത് എൽ.ഡി.എഫ്, പടിഞ്ഞാറേ നടയിൽ എൻ.ഡി.എ എന്നിവരാണ് ജനനിബിടമായി പരിപാടികൾ നടത്തിയത്. എല്ലാ മുന്നണികളും പോലീസ് നൽകി നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഭംഗിയോടെ കലാശപരിപാടികൾ പൂർത്തിയാക്കി. ഓരോ കേന്ദ്രങ്ങളിലും പോലീസ് കടുത്ത നിരീക്ഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix