Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

വാദങ്ങളും പ്രതിവാദങ്ങളുമായി വിഎപിഎ ജനപക്ഷം 25;നേർക്കുനേർ ആവേശമായി

മലപ്പുറം: ത്രിതല പഞ്ചായത്ത് ഇലക്ഷന് മുമ്പായി വാഴക്കാട് ഡോട്ട് കോമുമായി സഹകരിച്ച് ഇമാറാത്തിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്‍ വിഎപിഎ സംഘടിപ്പിച്ച ജനപക്ഷം 25 ‘നേർക്കുനേർ’ എല്ലാ രാഷ്ട്രീയ സംഘനകളുടേയും പൊതുജനങ്ങളുടേയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. സി പി ഐ (എം) ഉൾപ്പടെയുള്ള പാർട്ടികൾ ഭരണസമിതിയുടെ പോരായ്മകളെ ചോദ്യങ്ങൾ ഉയർത്തിയും മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റേയും വിശദീകരണവും മറുചോദ്യങ്ങളുമായി ജനപക്ഷം ചർച്ച സമ്പന്നമായിരുന്നു. പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ അസ്ഥരപെടുത്തിയിട്ടും നല്ല ഭരണം നടത്തിയതെന്ന് മുസ്ലിം ലീഗ് […]
Read more

ചാലക്കുടിയില്‍ ഭരണ തുടര്‍ച്ചക്കായി യുഡിഎഫും; ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും

തൃശ്ശൂർ: തെരഞ്ഞെടുപ്പിന്  മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചാലക്കുടി നഗരസഭയിലെ തുടര്‍ ഭരണത്തിനായി യുഡിഎഫും ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. നിലവില്‍ 37 വാര്‍ഡുകളാണുള്ളത്. യുഡിഎഫിലെ നിലവിലുണ്ടായിരുന്ന നിരവധി കൗണ്‍സിലര്‍മാരും സീനിയര്‍ നേതാക്കളും മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് കൂടുതല്‍ പുതുമഖങ്ങളാണ് രംഗത്തുള്ളത്. യുഡിഎഫിന് നാലിടത്ത് ശക്തമായ റിബ്ബല്‍ ശല്യമുണ്ടെങ്കിലും തുടര്‍ ഭരണം സാധ്യമാക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്. പിന്നീട് ബിജെപിയംഗവും ഒരു സ്വതന്ത്രനും യുഡിഎഫിലെത്തിയത്തോടെ 29 പേരായിരുന്നു ഭരണപക്ഷത്ത്. […]
Read more

സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം: മഞ്ചേരി ഗവ. ആശുപത്രികളിൽ സർക്കാർഅടിയന്തരമായി ചികിത്സാസൗകര്യങ്ങൾ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ മഞ്ചേരി മെഡിക്കൽകോളേജിലെത്തുന്ന രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മഞ്ചേരി എലമ്പ്ര തേനത്ത് മുഹമ്മദ് ഫൈസി നൽകിയ പരാതി പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഈ നിർദേശം നൽകിയത്. പൊതുജനാരോഗ്യം ഭരണഘടനാപരമായ അവകാശമാണെന്നും സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സാസൗകര്യവും ഡോക്ട‌ർമാരുടെയും നഴ്‌സുമാരുടെയും പരാമെഡിക്കൽ ജീവനക്കാരുടെയും സേവനങ്ങളും മരുന്നുകളും ഉപകരണങ്ങളും ഉറപ്പാക്കലും സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ വ്യക്തമാക്കി. […]
Read more

വോട്ടിംങ് അറിവ് ജനങ്ങൾക്കു നൽകി ജെആർസി കേഡറ്റുകൾ

മലപ്പുറം : വള്ളത്തോൾ എ.യു.പി സ്കൂൾ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസര വീടുകളിൽ വോട്ടിംങ് അറിവ്  ജനങ്ങൾക്കു പകർന്നു നൽകി.ജനതയെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനായുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ ‘സ്വീപിന്റെ’ ആഭിമുഖ്യത്തിലുള്ള ബോധവത്കരണ പരിപാടിയാണ് ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ ഏറ്റെടുത്തത് നടത്തിയത്. യോഗ്യരായ എല്ലാ പൗരന്മാരെയും തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം പകർന്ന് നൽകുകയും ത്രിതല പഞ്ചായത്തിൽ മൂന്ന് വോട്ടുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  മനസിലാക്കി കൊടുക്കുന്നതിനുമായിട്ടാണ് ക്യാമ്പയിൻ സംഘടിച്ചത് . വോട്ടിംങ്ങ് ചെയ്യുന്ന രീതികളും കൈവശം കരുതേണ്ട തിരിച്ചറിയൽ […]
Read more

ജന ക്ഷേമ വാഗ്ദാനങ്ങളുമായി താനാളൂരിൽ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

മലപ്പുറം: ഇന്നത്തെ വാഗ്ദാനം നാളെത്തെ യാഥാർത്ഥ്യം എന്ന സന്ദേശമുയർത്തി യു ഡി എഫ് താനാളൂർ പഞ്ചായത്ത് പ്രകടന പത്രികപുറത്തിറക്കി. ജനക്ഷേമകരമായ പദ്ധതികൾക്ക്മുൻഗണന നൽകിയുള്ളതാണ് ഇത്തവണത്തെ പത്രിക’താനാളൂരിലെ മുഴുവൻ ഗ്രാമീണ റോഡുകളും 100 ദിവസത്തിനകം ഗതാഗതയോഗ്യമാകുമെന്നും ഗ്രാമ പഞ്ചായത്ത് ആഫീസിൽ കെട്ടികിടക്കുന്ന മുഴുവൻ ഫയലുകളിലും 100 ദിവസത്തിനകം തീർപ്പു കൽപ്പിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന പ്രകടന പത്രികയിൽ ജലസാക്ഷരതക്കും ഊന്നൽ നൽകുന്നുണ്ട്. ലഹരി മുക്ത താനാളൂർ യാഥാർത്ഥ്യമാക്കും. മുഴുവൻ അങ്കണവാടികളും […]
Read more

കുറിഞ്ഞിപ്പിലാക്കിലിൽ സർപ്പബലി

കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്തിലെ കുറിഞ്ഞിപ്പിലാക്കിൽ ഭഗവതി ക്ഷേത്രത്തിലെ സർപ്പബലിയും നാഗത്തിന് കലശശുദ്ധിയും ഇന്ന് നടക്കും. കോട്ടയിൽ തിരിയുഴിച്ചിലും നടക്കും. പുതുശ്ശേരി ഇല്ലം നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. നാമജപവും, പ്രസാദ വിതരണവും നടക്കും. എല്ലാ ഭക്തജനങ്ങളുടെയും നിറ സാന്നിധ്യം ക്ഷേത്രത്തിൽ ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Read more

കുഴിമണ്ണയിൽ ഭരണ തുടർച്ച തേടി യുഡിഎഫ്; ശക്തി തെളിയിക്കാൻ എൽഡിഎഫ്

മലപ്പുറം : പ്രതിപക്ഷമില്ലാതെ ഭരണം തുടരുന്ന കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ ഭരണ തുടർച്ച ഉറപ്പാക്കാൻ യു.ഡി.എഫും കൈവിട്ട ശക്തി തെളിയിക്കാൻ എൽ.ഡി.എഫും അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 2015ൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലും നേടാനായില്ല. ഇതിനെ രാഷ്ട്രീയ പോരാട്ടത്തിലൂടെ മറികടക്കാനുള്ള ഊർജിത ശ്രമത്തിലാണ് എൽ.ഡി.എഫ്. അതേസമയം, മുഴുവൻ വാർഡുകളും നിലനിർത്താനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് യു.ഡി.എഫ്. പദ്ധതി നിർവഹണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും […]
Read more

ബിജെപി കോർപ്പറേഷൻ വികസന പത്രിക പുറത്തിറക്കി

കോഴിക്കോട് : കോഴിക്കോട് കഴിഞ്ഞ ദിവസം ബി.ജെ.പി സിറ്റി ജില്ല സംഘടിപ്പിച്ച ‘വികസിത് കോഴിക്കോട് ‘സുഹൃദ് സംഗമത്തിൽ’ വെച്ചാണ് കോർപ്പറേഷൻ വികസന പത്രിക ബി.ജെ.പി പുറത്തിറക്കിയത്. കോഴിക്കോട് ശ്രീനിരായണ സെന്റിനറി ഹാളിൽ വെച്ചായിരുന്നു പരിപാടി. പരിപാടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു അധ്യക്ഷനായി. കൂടാതെ മറ്റ് ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ : 1. റെയിൽവെ സ്റ്റേഷൻ മുതൽ ദേശിയപാത വരെ ആകാശപാത. 2. […]
Read more

വികസനത്തിന് ഓപ്ഷൻ ബിജെപി മാത്രം: രാജീവ് ചന്ദ്രശേഖർ

കോഴിക്കോട് : വികസനം ആവശ്യപ്പെടുന്ന ആർക്കും ബി.ജെ.പി എന്നൊരു ഓപ്ഷൻ മാത്രമേ ഉള്ളൂ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിയിൽ സ്വർണ്ണ മെഡൽ ആർക്കാണ് കിട്ടുക എന്ന മത്സരത്തിലാണ് എൽ.ഡി.എഫും, യു.ഡി.എഫും. വികസനമാണ് ബി.ജെ.പിയുടെ ഡി.എൻ.എയിൽ ഉള്ളത്. കോഴിക്കോട് കോർപ്പറേഷനിൽ അധികാരത്തിൽ എത്തിയാൽ ഭരണശൈലിയിൽ ഒരു മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സെന്റിനറി ഹാളിൽ ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല സംഘടിപ്പിച്ച ‘വികസിത് കോഴിക്കോട് സുഹൃദ് സംഗമം’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി […]
Read more

കോഴിക്കോട് ഈ തവണ മത്സരം കടുക്കും

കോഴിക്കോട്: കോഴിക്കോട് ഈ തവണ മത്സരം കടുക്കും. കോഴിക്കോട് കോർപ്പറേഷനിലെ ഭൂരിഭാഗം വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചിലയിടങ്ങളിൽ മുന്നണികളുടെ ചങ്കിടിപ്പിക്കുന്ന പോരാട്ടമാണ്. വിമത ഭീഷണിയുൾപ്പെടെ മുന്നണികൾക്ക് തലവേദനയാവുന്നുണ്ട്. ചാലപ്പുറം മൂന്ന് മുന്നണിക്കും ഒരു പോലെ സ്വാധീനമുണ്ട്. നാട്ടുകാരാണ് മത്സര രംഗത്തുള്ളതെന്നതാണ് പ്രത്യേകത. പരമ്പരാഗതമായി യു.ഡി.എഫ് ജയിക്കുന്ന വാർഡാണെങ്കിലും, വാർഡ് വിഭജനത്തോടെ ചാലപ്പുറത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. പന്നിയങ്കര മുസ്ലീം ലീഗാണ് തുടർച്ചയായി ജയിച്ചതെങ്കിലും, ഇത്തവണ വിഭജനത്തോടെ സ്ഥിതിഗതികൾ ആകെ മാറി. തിരുവണ്ണൂരിലും സ്ഥിതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix