Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ബന്ധുക്കളുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പൂരിൽ ബന്ധുക്കളുടെ മർദനത്തെ തുടർന്ന് സത്യരാജ് (60) എന്ന വയോധികൻ മരിച്ചതായി പരാതി. സഹോദരന്റെ വീട്ടിലുണ്ടായ സാമ്പത്തിക തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുവടികൊണ്ട് തലയ്ക്കും നെഞ്ചിലുമേറ്റ അടിയാണ് മരണകാരണം. സംഭവത്തിൽ ആര്യൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ വൈകിയെന്ന് കുടുംബം ആരോപിക്കുന്നു.
Read more

ആർ.സി.സിയുടെ പുതിയ 14 നില ബ്ലോക്ക് ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: വളരെക്കാലമായി വൈകിക്കൊണ്ടിരിക്കുന്ന പുതിയ 14 നില കെട്ടിടം 2026 ജനുവരിയിൽ പ്രവർത്തനക്ഷമമാക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 187 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക സൗകര്യമുള്ള കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാരണം ആശുപത്രി നേരിടുന്ന സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കുകയെന്നതാണ് ഈ പുതിയ ബ്ലോക്കിന്റെ പ്രധാന ലക്ഷ്യം. സൗകര്യങ്ങൾ: ​ബെഡ്ഡുകളുടെ എണ്ണം: നിലവിലുള്ള 350-432 ബെഡ്ഡുകളിൽ നിന്ന് ഏകദേശം 600 ബെഡ്ഡുകളായി ശേഷി വർദ്ധിക്കും.   ​പ്രധാന […]
Read more

കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്

കോഴിക്കോട് : കൊട്ടിക്കലാശത്തിനിടെ കോൺഗ്രസ് നേതാവ് കെ ജയന്തിന് പ്രചാരണ വാഹനത്തിൽ നിന്ന് വീണു പരിക്കേറ്റു. വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാളയത്ത് കൊട്ടിക്കലാശത്തിനിടെയാണ് സംഭവം. പാളയത്തെ സ്ഥാനാർത്ഥിയുടെ ഒപ്പം രാവിലെ മുതൽ പ്രചാരണത്തിലായിരുന്നു ജയന്ത്. ഇന്നലെ വൈകിട്ടോടെ പാളയത്ത് വെച്ച് വാഹനത്തിന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് താഴേക്ക് വീണ് പരിക്കേറ്റത്.
Read more

ജില്ലയിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും പ്രശ്നബാധിത ബൂത്തുകൾ

കാസർഗോഡ് : ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലും എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും നിരവധി പ്രശ്നബാധിത ബൂത്തുകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്നബാധിത ബൂത്തുകൾ, അതി പ്രശ്‌നബാധിത ബൂത്തുകൾ എന്നിങ്ങനെ ബൂത്തുകളെ തരംതിരിച്ച് രഹസ്യാന്വേഷണ വിഭാഗം ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുൻ തെരഞ്ഞെടുപ്പുകളിൽ കണ്ടെത്തിയ പ്രശ്നബാധിത ബൂത്തുകൾക്ക് പുറമെ പ്രശ്നങ്ങൾക്ക് സാധ്യതയുള്ള പുതിയ ബൂത്തുകളെകൂടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രശ്‌നബാധിതമായി കണ്ടെത്തിയ ബൂത്തുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് സുരക്ഷ […]
Read more

ഒമാനിൽ പ്രവാസി മലയാളി മരിച്ചു

തൃശൂർ : ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒമാനിൽ പ്രവാസി മലയാളി മരിച്ചു. പാവറട്ടി വെങ്കിടങ്ങ് സ്വദേശി കാഷിഫ് ആണ് മരിച്ചത്. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. റൂവിയിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാഷിഫ്. ഇന്നല്ലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ചു വരുന്നു.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു തുടങ്ങി

കാസർഗോഡ് : നാളെ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യാൻ ആരംഭിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ അതാത് സ്വീകരണ കേന്ദ്രത്തിലെത്തിയാണ് സാമഗ്രികൾ കൈപ്പറ്റുന്നത്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാസർകോട് ഗവൺമെൻറ് കോളേജിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം ബി എ ആർ ഹയർ സെക്കൻഡറി സ്‌കൂൾ ബോവിക്കാനം. മഞ്ചേശ്വരം […]
Read more

തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം തർക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ബീമാപള്ളിയിലും പൂന്തുറയിലും തർക്കവും നേരിയ സംഘർഷവും. ബീമാപള്ളി ഗവ. യുപിഎസിലെ ബൂത്തിൽ ആറു മണിയായപ്പോഴും വോട്ട് ചെയ്യാനുള്ള വരിയിൽ നൂറോളം പേരുണ്ടായിരുന്നു. വോട്ടിങ് ആദ്യം മുതലേ മന്ദഗതിയിലായിരുന്നുവെന്നാരോപിച്ച് വരിയിലുണ്ടായിരുന്നവർ ബഹളമുണ്ടാക്കി. ഇവിടെ രാവിലെ പതിനഞ്ച് മിനിട്ടോളം വോട്ടിങ് യന്ത്രം പ്രവർത്തിച്ചിരുന്നില്ല. ഇതിൽവന്ന താമസമാണ് പിന്നീടും നേരിട്ടതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ആറു മണിക്ക് വരിയിൽ നിന്നവർക്ക് പ്രിസൈഡിങ് ഓഫീസർ ടോക്കൺ നൽകിയശേഷം ബൂത്തിന്റെ ഗേറ്റ് അടച്ചു. എന്നാൽ ഇതിനു ശേഷവും വോട്ടർമാർ […]
Read more

കൊണ്ടോട്ടി മേഖലയിൽ 29 പ്രശ്നബാധിത ബൂത്തുകൾ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനോടനുബന്ധിച്ച് പോലീസ് നഗരത്തിൽ റൂട്ട് മാർച്ച നടത്തി. പോലീസ് സ്റ്റേഷൻ മുതൽ പതിനേഴു വരെയാണ് എഎസ്‌പി കാർത്തിക് ബാലകുമാറിൻ്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. മേഖലയിൽ 750-ഓളം പോലീസുകാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്‌പി ഓഫീസിനു കീഴിൽ അരീക്കോട്, വാഴക്കാട്, കൊണ്ടോട്ടി, കരിപ്പൂർ, തേഞ്ഞിപ്പലം സ്റ്റേഷനുകളുടെ പരിധിയിലായി 700-ഓളം പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 29 എണ്ണം പ്രശ്ന‌ബാധിത ബൂത്തുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ സുരക്ഷ ഒരുക്കും. 750 പോലീസുകാർക്ക് പുറമെ 250 […]
Read more

കാർ മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥയ്ക്കും സഹപ്രവർത്തകനും പരിക്ക്

തിരുവനന്തപുരം : പൊന്മുടി സ്റ്റേഷനിലെ വനിതാ പോലീസിനെയും കൊണ്ടുപോയ കാർ അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചേ 5.45-ഓടെ ആര്യനാട്ടു നിന്നും പറണ്ടോട് പോകുന്ന വഴിയിൽ ചേരപ്പള്ളി വളവിലാണ് സംഭവം. കാറിലുണ്ടായിരുന്ന പൊന്മുടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ആര്യനാട് സ്വദേശിനി ശ്രീദേവി (52), ഈ സ്‌റ്റേഷനിെല നിയമസഹായ വിഭാഗത്തിലെ ജീവനക്കാരനുമായ വട്ടിയൂർക്കാവ് സ്വദേശി അരുൺ (38) എന്നിവർക്കാണ് പരിക്കേറ്റത്. തിരഞ്ഞെടുപ്പായതിനാൽ രാവിലെ തന്നെ സ്റ്റേഷനിൽ എത്താനായി അരുണിന്റെ കാറിലായിരുന്നു ശ്രീദേവി യാത്ര ചെയ്തത്. ഇരുത്തലമൂലയിൽ നിന്നും സഹവനിതാ പോലീസ് ഉദ്യോഗസ്ഥയെയും […]
Read more

കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ നാലു വര്‍ഷത്തിനിടെ കണ്ടെത്തിയത് 157 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ നാലു വര്‍ഷത്തിനിടെ ഇറങ്ങിയത് 157 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍. തുടര്‍ പഠനത്തിനും ജോലിക്കുമായാണ് ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലും ഉപയോഗിച്ചത്. വിദേശരാജ്യങ്ങളിലെ സ്വകാര്യ കമ്പനികളും വിദ്യാഭ്യാസസ്ഥാപനങ്ങളും പലപ്പോഴും ആധികാരികത പരിശോധിക്കാനായി സര്‍വകലാശാലയിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയക്കും. ഇങ്ങനെ ലഭിച്ചവയില്‍ നിന്നാണ് ബിടെക്, ബിഎ, ബികോം, ബിഎസ്‌സി, പിജി തുടങ്ങിയ വിഭാഗങ്ങളില്‍ 157 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. 2018 മുതല്‍ 39 കേസുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ളവ തുടര്‍നടപടിക്കായി മാറ്റിവെച്ചിരിക്കയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ടാബുലേഷന്‍ വിഭാഗം പരിശോധിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix