Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

എസ്. സദാശിവ മാരാർ അന്തരിച്ചു; സംസ്കാരം ഐവർമഠത്തിൽ

പാലക്കാട്: അഖിലകേരള മാരാർ ക്ഷേമസഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സഭയുടെ മുഖപത്രമായ സോപാനധ്വനി യുടെ പത്രാധിപരുമായ എസ്. സദാശിവ മാരാർ (85) അന്തരിച്ചു. പുതുക്കോട് കിഴക്കേ ഗ്രാമം ‘മാരാത്ത്’ വീട്ടിലായിരുന്നു താമസം. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജില്ലാ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാരാർ ക്ഷേമസഭയുടെ ആരംഭകാലം മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം ദീർഘകാലം സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ബഹുഭാഷാ പണ്ഡിതനും ക്ഷേത്ര അനുഷ്ഠാന വിഷയങ്ങളിൽ അഗാധ പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു. ഷഡാധാര പ്രതിഷ്ഠ ഉൾപ്പെടെയുള്ള താന്ത്രിക വിഷയങ്ങളിലെയും […]
Read more

തെരഞ്ഞെടുപ്പ് പ്രവർത്തനം; പാലക്കാട് ജില്ലയ്ക്ക് സംസ്ഥാനതല അംഗീകാരം

പാലക്കാട്: പ്രാപ്യവും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിനുള്ള അംഗീകാരമായി പാലക്കാട് ജില്ലയ്ക്ക് സംസ്ഥാനതല അംഗീകാരം ലഭിച്ചു. ദേശീയ വോട്ടേഴ്സ് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മാന്യനായ കേരള ഗവർണർ പുരസ്കാരം വിതരണം ചെയ്തു. പാലക്കാട് ജില്ലാ കളക്ടർ ഡോ. മാധവിക്കുട്ടി ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. ശാരീരിക വെല്ലുവിളികളുള്ളവരടക്കമുള്ള എല്ലാ അർഹരായ പൗരന്മാർക്കും മാന്യമായും സുലഭമായും വോട്ടവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കിയ നടപടികളാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാൻ കാരണമായത്. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, […]
Read more

ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ്

കോഴിക്കോട്: ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേരള ഗവ. നഴ്സസ് അസോസിയേഷൻ താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 29 ന് താമരശ്ശേരിയിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനും വികസനം തടയാനും ശ്രമിക്കുന്ന പ്രതിപക്ഷ നിലപാടുകൾക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്. ലോക […]
Read more

കൊടുവള്ളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന് 210 cm ഉയരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി എക്സൈസ് സഘം കണ്ടെത്തി. എക്സൈസ് സംഘം NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലം പൊതുസ്ഥലം ആയതിനാൽ ആരെയും പ്രതി സ്ഥാനത്ത് ചേർത്താൻ സാധിച്ചില്ല. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പരിസരം ആയതിനാൽ ജോലി ചെയ്തിരുന്നവരോ മറ്റ് സാമൂഹ്യ വിരുദ്ധരോ ആകാമെന്ന് എക്സൈസ് സംഘം അറിയിച്ചു. തൊണ്ടിമുതലും […]
Read more

മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു. താമരശ്ശേരി ച്ചുങ്കം കോപ്പർ കിച്ചണിന് മുൻവശമാണ് അപകടം. അശ്രദ്ധമായി വന്ന കാർ മറ്റൊരു കാറിന് പിന്നിൽ ഇടിച്ചു തുടർന്ന് റോഡരികിൽ ഉണ്ടായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൻ്റെ മുകളിൽ പതിച്ചു. വൈത്തിരി സ്വദേശിയാണ് യുവാവ്, ഇയാൾ അമ്പായത്തോട് ഉള്ള ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയതാണെന്ന് നാട്ടുകാരോടും, പോലീസിനോടും സമ്മതിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഓടിച്ചകാർ […]
Read more

പേരാമ്പ്രയിൽ കുഴൽപ്പണ വേട്ട; കൊടുവള്ളി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: ബംഗളൂരുവിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ കടത്തുകയായിരുന്ന 72,60,000 രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പേരാമ്പ്ര പൊലീസ് പിടിയിൽ. മാനിപുരം വടക്കെ അപ്പമണ്ണിൽ സഫ്‌വാൻ (33), കൊടുവള്ളി വാവാട് സ്വദേശി മാളികതടത്തിൽ അലി ഇർഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിൽ നിന്ന് സ്ഥിരമായി പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്‌പി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്‌ച വൈകീട്ട് കല്ലോട് ബ്ലോക്ക് ഓഫീസ് റോഡ് ജംഗ്ഷനിൽ വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന […]
Read more

ഡി എ സർക്കാരിൻ്റെ ഔദാര്യല്ല, ജീവനക്കാരുടെ അവകാശമാണ് – മേയർ അഡ്വ: പി ഇന്ദിര

കണ്ണൂർ: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) യുടെ നേതൃത്വത്തിൽ കണ്ണൂർ ജല അതോറിറ്റി ഡിവിഷൻ ഓഫീസിൽ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഡി എ ജീവനക്കാരുടെ അവകാശമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കന്മാർക്ക് സ്മാരകം പണിയുന്നതിന് വേണ്ടി ജല അതോറിറ്റിയുടെ കണ്ണായ ഭൂമി കൈമാറുവാനുള്ള തീരുമാനം പിൻവലിക്കുക, ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല ഔദാര്യമാണ്” എന്ന് കേരള ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം […]
Read more

കർണാടകയിൽ തോക്കു ചൂണ്ടി ഇരിട്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ കവർച്ച

കർണാടക: കർണാടകത്തിലെ ജ്വല്ലറിയിൽ നിന്ന് വീണ്ടും തോക്കു ചൂണ്ടി സ്വർണവും വെള്ളിയും കവർന്നു. വിജയപുര ജില്ലയിലെ ഹലസങ്കിയിലാണ് മുഖം മറച്ച് ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം കവർച്ച നടത്തിയത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവർക്ക് നേരെ സംഘം വെടിയുതിർത്തതോടെ ഒരു ജീവനക്കാരന് പരിക്കേറ്റു. ഹൽസങ്കി ഭീമാതിരയിലെ ഭൂമിക ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് രണ്ടംഗ സംഘം തോക്കു ചൂണ്ടി കവർച്ച നടത്തിയത്. ബൈക്കിലെത്തി ജ്വല്ലറിക്ക് സമീപം നിർത്തിയ ശേഷം അകത്തെത്തിയ സംഘം കൗണ്ടറിൽ ഉണ്ടായിരുന്ന ഉടമസ്ഥന്റെ അച്ഛനെ തോക്കു ചൂണ്ടി […]
Read more

പരോള്‍ ചട്ടം ലംഘിച്ച് വി.കെ നിഷാദ്; വി കുഞ്ഞികൃഷ്ണനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത് വിവാദത്തിന് തിരികൊളുത്തി

കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നഗരസഭാ കൗണ്‍സിലർ വി.കെ.നിഷാദ് പരോള്‍ ചട്ടം ലംഘിച്ചതായി ആരോപണം. സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ മുൻ പയ്യന്നൂർ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. പിതാവിന്റെ മുട്ടുവേദനയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കും ചികിത്സാർത്ഥവുമാണ് നിഷാദിന് പരോള്‍ അനുവദിച്ചത്. ശിക്ഷിക്കപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു.എന്നാല്‍ പരോളില്‍ ഇറങ്ങുന്ന പ്രതികള്‍ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ലെന്നതാണ് പരോള്‍ ചട്ടം. എന്നാല്‍ […]
Read more

തളിപ്പറമ്പ് മേഖലയിൽ ക്ഷേത്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരക്കെ മോഷണം; മൂന്ന് പേർ പോലീസ് പിടിയിൽ

കണ്ണൂർ: കൂവേരി മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയ മൂന്ന് കൗമാരക്കാരെ തളിപ്പറമ്പ് പോലീസ് പിടികൂടി. കാട്ടാമ്പള്ളി മുത്തപ്പൻ മടപ്പുര, എളമ്പേരം ശ്രീമാന്യ മാന്യമംഗലം ക്ഷേത്രം, കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്ന കേസിലാണ് നടപടി. ക്ഷേത്രങ്ങൾക്ക് പുറമെ സമീപത്തെ കുഞ്ഞിക്കണ്ണന്റെ പലചരക്ക് കട, അനിഴം തട്ടുകട എന്നിവിടങ്ങളിലും സംഘം മോഷണം നടത്തിയിരുന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെത്തുടർന്ന് തളിപ്പറമ്പ് എസ്.ഐ കെ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix