Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കാരിത്താസ് ആശുപത്രിയും വി- ഗാർഡും ചേർന്ന് കാൻസർ ഷീൽഡ് ആരോഗ്യ പദ്ധതി ജില്ലയിൽ ആരംഭിച്ചു

കോട്ടയം: തെള്ളകം കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ  ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമായി ‘കാൻസർ ഷീൽഡ്’ ആരോഗ്യസുരക്ഷാ പദ്ധതി ആരംഭിച്ചു. പദ്ധതിയിലൂടെ സൗജന്യ മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ പരിശോധനകൾ നടത്താം. പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായിട്ടാണിത്. കേരള പോലീസിന്റെ സേവനത്തിന് കൃതജ്ഞതാസൂചകമായാണ് വി-ഗാർഡിന്റെ പദ്ധതി. നേരത്തേയുള്ള രോഗനിർണയം ജീവൻ നഷ്ടപ്പെടാതിരിക്കുവാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണെന്ന്  വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. […]
Read more

സംസ്ഥാന ബജറ്റിൽ റബർ കർഷകർക്ക് അവഗണനയെന്ന് ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം: ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ പൂർണ്ണമായും അവഗണിച്ചതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ആരോപിച്ചു. റബറിന്റെ തറവില വർദ്ധിപ്പിക്കുന്നതടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാകുമെന്ന് കർഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കർഷകരുടെ ദുരിതം കാണാതെ പോയ ബജറ്റിൽ റബർ മേഖലയ്ക്കായി യാതൊരു നീക്കവും ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലയിടിവും ഉൽപ്പാദനച്ചെലവും കാരണം പ്രതിസന്ധിയിലായ റബർ കർഷകരെ സഹായിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് പരാജയപ്പെട്ടതായും, ഈ അവഗണന […]
Read more

മർകസ് സനദ്‌ദാന സമ്മേളനം; വിളംബര ദിനം നാളെ

കോഴിക്കോട്: അടുത്ത മാസം നടക്കുന്ന മർകസ് സനദ്‌ദാന സമ്മേളനത്തിൻ്റെ സന്ദേശം കേരളത്തിലുടനീളമുള്ള പ്രാസ്ഥാനിക യൂനിറ്റുകളിലും സ്ഥാപനങ്ങളിലും മഹല്ലുകളിലും എത്തിക്കുന്നതിനായി നാളെ സന്ദേശ ദിനമായി ആചരിക്കും. മർകസിൻ്റെ അമ്പത് വർഷത്തെ ചരിത്രവും മുന്നേറ്റവും ജനങ്ങളിലേക്ക് എത്തി ക്കാൻ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്ന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, അബുഹനീഫൽ ഫൈസി തെന്നല, അബ്ദുർറഹ്മാൻ ഫൈസി മാരായമംഗലം, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, […]
Read more

എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം

തൃശ്ശൂർ: എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാജാഥയുടെ ഭാഗമായി കുന്നംകുളം മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗൺ കേന്ദ്രമായി പ്രചാരണം നടത്തുന്നത്. ജാഥയ്ക്ക് മുന്നോടിയായി ബോർഡ് സ്ഥാപിക്കൽ, ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജാഥ 2026 ഫെബ്രുവരി നാലിന് വൈകീട്ട് ആറു മണിക്ക് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. സ്വീകരണ പരിപാടി വൻവിജയമാക്കുന്നതിനായി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും പൊതുജനങ്ങളിൽ എത്തിക്കുക […]
Read more

തൃണമൂൽ കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം നേതൃസംഗമം; സർക്കാരിന്റെ ചട്ടലംഘന നിയമനങ്ങൾക്കെതിരെ പ്രമേയം

മലപ്പുറം: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AITC) തിരൂർ നിയോജകമണ്ഡലം നേതൃസംഗമവും പുതിയ കമ്മിറ്റി രൂപീകരണവും ഇന്ന് രാവിലെ 10 മണിക്ക് ഖലീസ് ഹാളിൽ വെച്ച് നടന്നു. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. കോടതി വിധി ലംഘിച്ചുള്ള സ്ഥിരപ്പെടുത്തൽ യോഗം പ്രതിഷേധിച്ചു ഹൈക്കോടതി വിധി നിലനിൽക്കെ പിൻവാതിൽ വഴി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. […]
Read more

മലപ്പുറം എഫ്സിക്ക് എക്സലൻസ് പുരസ്കാരം

മലപ്പുറം: സൂപ്പർ ലീഗ് കേരള സീസൺ 2 ലെമികച്ച ടീമിനുള്ള എക്സലൻസ് പുരസ്കാരം മലപ്പുറത്തിൻ്റെ സ്വന്തം ടീമായ മലപ്പുറം എഫ്സിക്ക് ലഭിച്ചു. മത്സരങ്ങളിലുട നീളംടീം പുലർത്തിയ മികവിനെ മുൻനിർത്തിയാണ്പുരസ്കാരം ‘ ഏറ്റവും മികച്ച ഫാൻ ക്ലബ്ബായി മലപ്പുറം എഫ് സിയുടെ അൾട്രാ സിനെ തിരഞ്ഞെടുത്തിരുന്നു.കേരള ഫുട്ബാൾ മിഷൻ 2035 ൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മലപ്പുറം എഫ്സി പ്രമോട്ടർ ശംസുദ്ധീൻ ബിൻ മൊഹിയുമിന്പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ പ്രതിപക്ഷ […]
Read more

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പുരസ്‌കാരം നേടിയ ജില്ലാ കളക്ടറെ ആദരിച്ചു

മലപ്പുറം: ഭിന്നശേഷി മേഖലയില്‍ കേരളത്തിന് മാതൃകയായ പദ്ധതികളിലൂടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് ഉള്‍പ്പെടെയുള്ളവരെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള പി.എസ്.സി പരിശീലന ക്ലാസുകള്‍, വിവിധ സംരംഭങ്ങള്‍, സേവനങ്ങള്‍ എന്നിവ രാജ്യത്തിന് […]
Read more

ആറു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54കാരന് പതിനാലു വർഷം കഠിനതടവ്

തൃശ്ശൂർ: ആറു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അൻപത്തിനാല് വയസ്സുകാരനെ പതിനാലു വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും ശിക്ഷിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും നിർദേശം നൽകി.ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ മുഹമ്മദാലിയുടെ മകൻ റഷീദ് എന്നയാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം അവഗണിച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് […]
Read more

എരുമപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ അപകടം; യുവാക്കളെ പോലീസ് പിടികൂടി

തൃശ്ശൂർ: എരുമപ്പെട്ടിയിൽ യുവാക്കൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തകർന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ചുപോയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെയും പോലീസ് ഓടിച്ചേർന്നു പിടികൂടുകയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽ ആളപായമില്ല. അമിതവേഗതയാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. […]
Read more

കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്

പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി മോതിക്കൽ പ്രദേശത്ത് വീടിന്റെ സിറ്റൗട്ടിൽ കയറി കാട്ടുപന്നി ആക്രമിച്ച സംഭവത്തിൽ യുവാവിന് പരുക്കേറ്റു. പരുക്കേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മോതിക്കൽ ഇടിഞ്ഞാടി ഭാഗത്തെ വെള്ളാഞ്ചിരി അഷറഫിന്റെ മകൻ മുസഫിർ (20) എന്ന യുവാവിനാണ് പരുക്കേറ്റത്. ജോലിക്കു പോകാനായി പിതാവ് അഷറഫിനൊപ്പം രാവിലെ വീടിന്റെ സിറ്റൗട്ടിലേക്ക് ഇറങ്ങിയ ഉടൻ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പന്നിയുടെ തേറ്റ തട്ടി കാൽമുട്ടിന് പരുക്കേറ്റു. ഉടൻ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ ഗുരുതര പരുക്കുകൾ ഒഴിവായി. ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix