Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

എംയുപിഎസ് ചീരാൻകടപ്പുറം സ്കൂളിൽ സ്പെഷ്യൽ യൂണിഫോം വിതരണം ചെയ്തു

മലപ്പുറം: ജിഎംയുപിഎസ് ചീരാൻകടപ്പുറം സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ യൂണിഫോം വിതരണോദ്ഘാടനം നടന്നു. താനൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫർസാന ഫൈറൂസ് വിതരണോദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ അവരുടെ കലാ-കായിക മികവുകൾക്കും സ്കൂൾ നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് പി. കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക സി. ആർ. ബിന്ദു സ്വാഗതം ചെയ്തു. വാർഡ് കൗൺസിലർ കെ. സലാം മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിന്റെ […]
Read more

ഇസ്മത്ത് സ്കൂൾ ‘ആർട്ടിവ’ കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു

മലപ്പുറം: കളാട് ഇസ്മത്ത് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ‘ആർട്ടിവ’ കിഡ്‌സ് ഫെസ്റ്റ് പൂക്കയിൽ ഖദീജ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായി നടന്നു.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചെറിയമുണ്ടം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഇത്തരം കലാമേളകൾ അത്യന്താപേക്ഷിതമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നൗഷാദ് ചെറിയമുണ്ടം പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ കോൽക്കളി, ദഫ്, ഫ്ലവർ ഷോ, ഗാനം പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ സ്കൂളിലെ പ്രതിഭകൾ മാറ്റുരച്ചു. സ്കൂൾ പ്രിൻസിപ്പൽ പി ടി […]
Read more

എൽഡിഎഫ് കൊടുവള്ളി മണ്ഡലം പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫെബ്രുവരി ആറിന് വൈകിട്ട് 4 മണിക്ക് കൊടുവള്ളിയിൽ എത്തിച്ചേരുന്ന എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന സന്ദേശ ജാഥയുടെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന മുരടിപ്പിനെതിരെ വി വസീഫ് നയിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം എൽഡിഎഫ് പ്രചരണ ജാഥയുടെ ഉദ്ഘാടനം നരിക്കുനിയിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ് നിർവഹിച്ചു. മജീദ് മഠത്തിൽ അധ്യക്ഷനായി. ജാഥാ ലീഡർ വി വസീഫ്, പ്രേംഭാസിൻ, കെ ബാബു, […]
Read more

ആറുവയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ പിടിയിൽ

കോഴിക്കോട്: ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ 60 കാരനെ പോക്സോ വകുപ്പുകൾ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ വട്ടിക്കുന്നുമ്മൽ ഹുസൈൻ കുട്ടി (60) യെയാണ് അറസ്റ്റു ചെയ്തത്. 5 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ കഴിഞവർഷം കൊടുവള്ളി പോലീസി പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തിതിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read more

16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: 16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം നടത്തിയ യുവാവിനെതിരെ താമരശ്ശേരി പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റു ചെയ്തു. അമ്പായത്തോട് സ്വദേശി സിജോ മാത്യുവിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ 2026 ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതി അതിജീവതയെ നേരിട്ടും മൊബൈൽ ഫോൺ വഴിയും ലൈംഗിക ഉദ്ദേശത്തോടെ പിൻ തുടരുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, വീഡിയോ കാൾ ചെയ്ത് പ്രതിയുടെ ലൈംഗിക അവയവം കാണിച്ചു കൊടുത്തും അതിജീവതയുടെ […]
Read more

ജനപ്രതിനിധിയുടെ തികച്ചും വ്യത്യസ്തമായ ജന്മദിന സമ്മാനം; പകരയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: താനാളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി പി മുഹിയുദ്ധീൻ തൻ്റെ വാർഡിൽ നടപ്പിലാക്കുന്ന ജനകീയ ആരോഗ്യ പരിപാടിയുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെമ്പറുടെ ജൻമദിന സമ്മാനമായി വാർഡ് 8 ലെ ജനകീയ കൂട്ടായ്മയും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായാണ്ക്യാമ്പ് സംഘടിപ്പിച്ചത്പകര ചക്കിയത്തിൽവെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 300 ഓളം പേർ പങ്കെടുത്തു. ഓർത്തോ , ഗൈനക്കോളജി, ജനറൽ മെഡിസിൻഎന്നി വിഭാഗങ്ങളിലായി പ്രശസ്ത ഡോക്ടർമാരുടെ സൗജന്യ സേവനവും കണ്ണ് പരിശോധന, പ്രമേഹ […]
Read more

കണ്ണൂരിൽ എസ്എഫ്ഐ- യൂത്ത് കോൺഗ്രസ് സംഘർഷം; നേതാക്കൾക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ നഗരമധ്യത്തിൽ വച്ച് എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ എസ്.എഫ്.ഐ നേതാവ് സനന്ത് കുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റിജിൻ രാജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നഗരത്തിൽ യൂത്ത് കോൺഗ്രസിൻ്റെ ഫ്ലക്‌സ്‌ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Read more

വയോധികന്റെ സ്വർണ്ണ മോതിരം തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റിൽ

കണ്ണൂർ: വയോധികനെ കബളിപ്പിച്ച് സ്വർണ്ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം സ്വദേശിയും നിലവിൽ കോഴിക്കോട് മാങ്കാവിൽ താമസക്കാരനുമായ താഹ (50) ആണ് പിടിയിലായത്.​പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശിയായ കാടങ്കോട്ട് വീട്ടിൽ നാരായണന്റെ (74) അരപ്പവൻ വരുന്ന സ്വർണ്ണ മോതിരമാണ് പ്രതി കൈക്കലാക്കിയത്. കഴിഞ്ഞ ജനുവരി ഏഴിന് കോർണറിന് സമീപത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. വയോധികനെ കബളിപ്പിച്ച് മോതിരം ഊരി വാങ്ങിയ ശേഷം പ്രതി കടന്നു കളയുകയായിരുന്നു.ബുധനാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് പാളയം […]
Read more

റെയിൽവേ അണ്ടർ ബ്രിഡ്ജിൽ വെള്ളക്കെട്ട്; കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ മേയർ പി.ഇന്ദിര സന്ദർശിച്ചു

കണ്ണൂർ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ റെയിൽവേ അണ്ടർ ബ്രിഡ്‌ജിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ട് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. കോർപ്പറേഷൻ മേയർ പി. ഇന്ദിര നേരിട്ടെത്തി പ്രവൃത്തികൾ വിലയിരുത്തി.
Read more

കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ ബിജെപി- ആർഎസ്എസ് സംഘത്തിന്റെ അതിക്രമം; മാതാപിതാക്കളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

കണ്ണൂർ: ജില്ലയിൽ വീണ്ടും രാഷ്ട്രീയ സംഘർഷാവസ്ഥ പുകയുന്നു. കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് സിപിഎം ലോക്കൽ സെക്രട്ടറി പി. ജിനീഷിന്റെ വീട്ടിൽ ആർഎസ്എസ്- ബിജെപി സംഘം അതിക്രമിച്ചുകയറി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായി പരാതി. ഞായറാഴ്ച രാത്രിയോടെയാണ് പതിനാറോളം വരുന്ന സംഘം വീട്ടിൽ കൊലവിളി നടത്തിയത്. വീട്ടിൽ ഇരച്ചുകയറിയ സംഘം ജിനീഷിനെ വധിക്കുമെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസവും ജിനീഷിനെതിരെ വധശ്രമം നടന്നിരുന്നതായി സിപിഎം ആരോപിക്കുന്നു. സംഭവത്തിൽ ജിനീഷ് കണ്ണവം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധവുമായി സിപിഎം: […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix