Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാരിത്താസ് ആശുപത്രിയും വി- ഗാർഡും ചേർന്ന് കാൻസർ ഷീൽഡ് ആരോഗ്യ പദ്ധതി ജില്ലയിൽ ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തെള്ളകം കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ  ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമായി ‘കാൻസർ ഷീൽഡ്’ ആരോഗ്യസുരക്ഷാ പദ്ധതി ആരംഭിച്ചു. പദ്ധതിയിലൂടെ സൗജന്യ മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ പരിശോധനകൾ നടത്താം.

പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായിട്ടാണിത്. കേരള പോലീസിന്റെ സേവനത്തിന് കൃതജ്ഞതാസൂചകമായാണ് വി-ഗാർഡിന്റെ പദ്ധതി. നേരത്തേയുള്ള രോഗനിർണയം ജീവൻ നഷ്ടപ്പെടാതിരിക്കുവാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണെന്ന്  വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പള്ളി പറഞ്ഞു.  ഫെബ്രുവരി രണ്ടുമുതൽ മാർച്ച് ഏഴുവരെയാണ് പരിശോധന.

തെള്ളകം കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് പ്രത്യേക മൊബൈൽ മാമോഗ്രാം യൂണിറ്റ് ഉപയോഗിച്ച് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ചാണ് ക്യാമ്പുകൾ നടത്തുന്നത്.  ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദും ചടങ്ങിൽ പങ്കെടുത്തു. കേരള പോലീസിലെ വിവിധ അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer