അനൂപ് മേനോന്‍ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദര്‍ശനത്തിനെത്തുന്നു.
ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്.

കുറ്റാന്വേഷണ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. സിനിമയെ സംബന്ധിച്ചടത്തോളം ചിത്രത്തിന്റെ വിജയത്തിന് മിനിമം ഗാരന്റി സമ്മാനിക്കുന്ന താണ് കുറ്റാന്വേഷണകഥകള്‍.. അവതരണത്തിലെ മികവും കൗതുകവുമാണ് ഇത്തരം ചിത്രങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്.ഈ ചിത്രത്തിന്റെ അവതരണത്തില്‍ സംവിധായകന്‍ രതീഷ് നെടുമങ്ങാടിന്, അത് ഭംഗിയായി നിലനിര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് തുടക്കം മുതല്‍ ആകാംഷയുണ്ടാക്കുകയും അപ്രതീക്ഷിതമായ ചിലവഴിത്തിരിവുകള്‍ സമ്മാനിക്കുകയും ചെയ്തു കൊണ്ടാണ് ചിത്രത്തിന്റെ അവതരണം.രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാര്‍, പ്രസാദ് കണ്ണന്‍, ദീപക് ശിവരാമന്‍ (അറബിക്കഥ ഫെയിം )
ശൈലജഅമ്പു തങ്കച്ചന്‍ വിതുര, ആജിത്, രമ്യാ മനോജ്,
അനഘ അജിത്, രോഹന്‍ ലോണ , ആദര്‍ശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജന്‍ദേവ്, ആദര്‍ശ് ഷാനവാസ്, ഗൗരി ഗോപന്‍ , ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -അംബിക കണ്ണന്‍ബായ്.ഗാനങ്ങള്‍ – അനൂപ് മേനോന്‍, രാജീവ് ആലുങ്കല്‍, വിഷ്ണു ഭരത്,സംഗീതം – നിനോയ് വര്‍ഗീസ്, രാജ്കുമാര്‍ രാധാകൃഷ്ണന്‍.ഛായാഗ്രഹണം – പ്രദീപ് നായര്‍,എഡിറ്റിംഗ് അജുഅജയ്,കലാസംവിധാനം- അശോക് നാരായണന്‍,കോസ്റ്റ്യൂം ഡിസൈന്‍ – അശോക് നാരായണന്‍, മേക്കപ്പ് – റാണാപ്രതാപ്,മേക്കപ്പ്- രാജേഷ് രവി,സ്റ്റില്‍സ് – സാബി ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രാജു സമഞ്ജസ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – ഷാജി വിന്‍സന്റ് സൂര്യ പരസ്യകല -എസ്. കെ.ഡി.,ഫിനാന്‍സ് കണ്‍ട്രോളര്‍.- ദില്ലി ഗോപന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍,
പ്രൊജക്റ്റ് ഡിസൈനര്‍ – ആനന്ദ് പയ്യന്നൂര്‍,പാലാ ഭരണങ്ങാനം,തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പിആര്‍ഒ വാഴൂര്‍ ജോസ്.




