Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ കേസ്: മലയാളി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറായ കണ്ണൂർ സ്വദേശി നിതിൻ ജോർജാണ്‌ അറസ്റ്റിലായത്. മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈയും അറസ്റ്റിലായിട്ടുണ്ട്. നേരത്തെ തിരുനെൽവേലി സ്വദേശികളായ രണ്ട് ഏജന്റുമാർ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് […]
Read more

ദളിത് വിദ്യാർത്ഥികൾക്ക് വിദേശ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കെജ്രിവാൾ

ദില്ലി : തലസ്ഥാനത്തെ ദളിത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്രിവാൾ. വരാനിരിക്കുന്ന ദില്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമായാണ് പ്രഖ്യാപനം. ‘ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, ഡൽഹിയിൽ നിന്ന് വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്ന ദളിത് വിദ്യാർഥികൾക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ദളിത് വിദ്യാർത്ഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്ന രീതിയിലായിരിക്കും സ്കോളര്‍ഷിപ്പെന്ന് […]
Read more

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു

അരുവിക്കുത്ത്: ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അലക്സാ റെജി, ഡോണൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം. ഡോണൽ ഷാജിയുടെ മൃതദേഹം വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്ന് വൈകിട്ട് 6.30നാണ് നാട്ടുകാർ കണ്ടെത്തിയത്. തുടർന്നു കയത്തിൽ നിന്നും 50 മീറ്റർ താഴെ തിരച്ചിൽ നടത്തി, ഈ തിരച്ചിലിലാണ് അക്‌സയുടെ മൃതദേഹം കിട്ടുന്നത്. തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. […]
Read more

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വർദ്ധന: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കൊച്ചി: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുന്നു. ജില്ലയിൽ ഇത്തവണയുണ്ടായ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന് സംശയം. കളമശ്ശേരി നഗരസഭയിലെ 10, 12, 13 വാർഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, കുറുപ്ര എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനോടകം ഊർജിതമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 2 പേരുടെ നില ഗുരുതരമാണ്. നാൽപ്പതിലധികം പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഈ മാസം 17 ന് നടന്ന ഒരു ഗൃഹപ്രവേശ ചടങ്ങിൽ വെൽക്കം ഡ്രിങ്ക് ആയി നൽകിയ വെള്ളത്തിൽ നിന്നാണോ […]
Read more

കേരളത്തിലെ മൂന്ന് സർവകലാശാലകൾക്ക് കേന്ദ്ര സർക്കാർ 100 കോടി വീതം അനുവദിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് മികച്ച നേട്ടം. കേരളത്തിലെ 3 സർവകലാശാലകൾക്ക് 100 കോടി വീതം അനുവദിച്ച് കേന്ദ്രം. മൊത്തം കേരളത്തിന് 405 കോടിയുടെ കേന്ദ്ര സഹായമാണ് അനുവദിച്ചിരിക്കുന്നത്. കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്കാണ് നൂറുകോടി വീതം നൽകുന്നത്. പി എം ഉഷ പദ്ധതിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കിംഗും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും കണക്കിലെടുത്താണ് കേന്ദ്രം തുക അനുവദിച്ചത്.
Read more

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ഹർജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായതിനു പിന്നാലെ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെയും എതിർഭാഗത്തിന്റെയും അന്തിമവാദ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് പുറത്ത് വരുന്ന വിവരം. വിചാരണയുടെ വിവരങ്ങൾ പുറം ലോകം അറിയുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. 2017 ഫെബ്രുവരി 17നാണ് […]
Read more

സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

ഇടുക്കി: കട്ടപ്പന റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ഒമ്പത് പേരാണ് സംഘത്തിലുള്ളത്. അന്വേഷണത്തിനായികട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരിക്കുന്നത് എസ്പി ടി കെ വിഷ്ണുപ്രദീപാണ്.ഇന്നലെയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബുവിനെ (56) ബാങ്കിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ലേഡീസ് സെന്റർ നടത്തുകയായിരുന്നു സാബു. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് […]
Read more

അങ്കണവാടിയിലെ കുടിവെള്ളത്തിൽ മാലിന്യം; 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

കൊച്ചി: ജില്ലയിലെ അങ്കണവാടിയിൽ നിന്ന് 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. എറണാകുളം പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. ഇതിനെതുടർന്ന് കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് നാട്ടുകാരുടെ ആരോപണം. അതെസമയം അങ്കണവാടിയിലേക്കുള്ള വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്. ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തുകയും വെള്ളത്തിന്റെ സാംപിൾ ശേഖരിക്കുകയും ചെയ്തു. കുടിവെള്ളത്തിൽ മാലിന്യം കലരുന്നതു മൂലം ജില്ലയിൽ ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും പടരുന്നത് […]
Read more

റഷ്യയ്‌ക്കെതിരെ യുക്രൈൻ ആക്രമണം; കസാനിൽ ഡ്രോൺ ആക്രമണം

മോസ്‌കോ: റഷ്യയിൽ യുക്രൈനിന്റെ ആക്രമണം. റഷ്യൻ തലസ്ഥാനമായ മോസ്‌കോയില്‍നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കസാനിലാണ് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം നടന്നത്. 9/11 ഭീക്രമണത്തിന് സമാനമായി കസാനിലെ ബഹുനില കെട്ടിടങ്ങളിലേക്ക്‌ യുക്രൈന്‍ ഡ്രോണ്‍ ഇടിച്ചുകയറുന്ന വീഡിയോ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കസാനില്‍ യുക്രൈന്റെ എട്ട് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആറു ഡ്രോണുകള്‍ ജനവാസമുള്ള കെട്ടിടങ്ങളിലാണ് പതിച്ചിരിക്കുന്നത്. ഒരു ഡ്രോണ്‍ വെടിവെച്ചിട്ടതായും കസാന്‍ ഗവര്‍ണര്‍ അറിയിച്ചു. സംഭവത്തിൽ കസാന്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അതേസമയം റഷ്യ […]
Read more

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 6 പേർ മരിച്ചു . ടി.ബേഗൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന 6 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ക്രെയിനുകൾ ഉപയോഗിച്ച് കണ്ടെയ്നർ ലോറിയെ കാറിന് മുകളിൽ നിന്നും മാറ്റി. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നെലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix