Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

വോട്ടുകൾ ചിതറിക്കപ്പെടുന്നു; കേരള കോൺഗ്രസുകൾ ഒന്നിക്കണം: മാർ തോമസ് തറയിൽ

ചങ്ങനാശ്ശേരി: കേരള കോൺഗ്രസുകൾ ഒന്നിച്ചു നിൽക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ. കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗം ഡോ. ജോബിൻ എസ്.കൊട്ടാരം രചിച്ച ‘പി.ജെ. ജോസഫ്; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി’ എന്ന ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് പി.ജെ. ജോസഫ് എന്നും, കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്നും, പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും മാർ തോമസ് […]
Read more

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‌യുഐയെ പരാജയപ്പെടുത്തിയാണ് എബിവിപി വിജയം നേടിയത്. എബിവിപിയുടെ ആര്യൻ മൻ 16000 വോട്ട് ഭൂരിപക്ഷത്തിനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചത്. വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി പദവികളിലേക്കാണ് എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് എബിവിപിയുടെ ആര്യൻ മൻ 28841 വോട്ട് നേടി. എൻഎസ്‌യുഐ സ്ഥാനാർത്ഥി ജോസ്‌ലിന് 12645 വോട്ട് മാത്രമാണ് നേടാനായത്. എൻഎസ്‌യുവിൻ്റെ റോണാക് ഖത്രിയായിരുന്നു കഴിഞ്ഞ തവണ […]
Read more

വിജയ്‌യുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ്; സുരക്ഷാവീഴ്ച പരിശോധിക്കും

ചൈന്നൈ: തമിഴ് നടനും ടിവികെ നേതാവുമായ വിജയ്‌യുടെ വീട്ടില്‍ സുരക്ഷാ വീഴ്ച. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ പൊലീസ് എത്തി സുരക്ഷിതമായി മാറ്റി. വിജയ്‌യുടെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ നീലങ്കാരൈയിലെ വീട്ടിലാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന യുവാവ് എത്തിയത്. വീടിന്റെ ടെറസിലേക്കാണ് യുവാവ് കയറിയത്. യുവാവിനെ സുരക്ഷിതമായി മാറ്റിയെന്നും മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസിലാക്കിയതിനാല്‍ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം അതീവ സുരക്ഷയെ മറികടന്നു എങ്ങനെയാണ് യുവാവ് […]
Read more

കെ ജെ ഷൈനിന്റെ പരാതിയിൽ കേസെടുത്ത് ആലുവ സൈബര്‍ പൊലീസ്

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലുവ സൈബര്‍ സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. അപകീര്‍ത്തിപരമായ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെയും പത്രത്തിനെതിരെയും അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലുകള്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. കെ ജെ ഷൈനിന്റെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്.
Read more

പുതിയ എ.കെ.ജി സെന്ററിന്റെ ഭൂമി തര്‍ക്കം; സിപിഎമ്മിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തർക്കത്തില്‍ സിപിഎമ്മിന് നോട്ടീസ് അയച്ച്സുപ്രീം കോടതി. ജസ്റ്റിസ്മാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സിപിഎമ്മിനോട് സുപ്രീം കോടതി നിർദേശിച്ചു. അതേസമയം, കേസില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പുതിയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ചാണ് തർക്കം. ഈ ഭൂമിയുടെ ആദ്യ ഉടമ […]
Read more

പോസ്റ്റ് ഓഫീസുകൾ ഇനി ബിഎസ്എൻഎൽ സേവന കേന്ദ്രങ്ങളാകും

ബിഎസ്എൻഎല്ലുമായി കൈകോർത്ത്‌ തപാൽ വകുപ്പ്. ഇത് സംബന്ധിച്ച് കരാർ ഒപ്പ് വച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് & ആർ‌ബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബി‌എസ്‌എൻ‌എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്. ബി‌എസ്‌എൻ‌എൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോസ്റ്റൽ വകുപ്പിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ പ്രയോജനപ്പെടുത്തും. മൊബൈൽ സിം […]
Read more

കസ്റ്റംസ് സാധനങ്ങള്‍ കണ്ടുകെട്ടിയാല്‍ ഷോ-കോസ് നോട്ടീസിനുള്ള സമയപരിധി നീട്ടില്ല: സുപ്രീം കോടതി

ന്യൂഡൽഹി: 2018-ലെ ഭേദഗതിക്ക് മുൻപുള്ള കേസുകളില്‍ കസ്റ്റംസ് കണ്ടുകെട്ടിയ സാധനങ്ങള്‍ താത്കാലികമായി വിട്ടുനല്‍കുന്നത് ഷോ-കോസ് നോട്ടീസ് നല്‍കാനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി. നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടീസ് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇറക്കുമതിക്കാരന് കണ്ടുകെട്ടിയ സാധനങ്ങള്‍ വിട്ടുകിട്ടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ബെഞ്ച് നിരീക്ഷിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്ത ഒരു മസെരാട്ടി കാർ വിട്ടുകൊടുക്കാൻ ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് […]
Read more

പാലിയേക്കരയിൽ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവിന് അനുമതി നൽകി ഹൈക്കോടതി

തൃശൂർ: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ കർശന ഉപാധികളോടെയാണ് ടോള്‍ പിരിവ് നടത്തുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെയാണ് പാലിയേക്കരയിലേ ടോള്‍ പിരിവിന് വിലക്ക് ഏർപ്പെടുത്തിയത്. 45 ദിവസത്തെ വിലക്കിന് ശേഷം ഡിവിഷന്‍ ബെഞ്ച് ടോള്‍ പിരിവിന് അനുമതി നല്‍കി. തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ്. തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ടോള്‍ പിരിവിന് […]
Read more

സ്വർണവില മുന്നോട്ട്; പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയായി. ഗ്രാമിന് 10,250 രൂപ. ഇന്നലെ സ്വർണവില 400 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില വീണ്ടും വർധിച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടിങ്ങോട്ട് സ്വര്‍ണവിലയിൽ വർധനവ് ഉണ്ടായി. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തും; മണ്ഡലത്തിൽ സജീവമാകാൻ നീക്കം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂർ താമസിച്ചതിനു ശേഷം നാളെ അതിരാവിലെ പാലക്കാട് എത്തിക്കാനാണ് നീക്കം നടക്കുന്നത്. നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണം നൽകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത്. രണ്ടു ദിവസം മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കും. കെപിസിസി അറിയിച്ചാലെ രാഹുലിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ട്. ആരോപണങ്ങൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix