കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലുവ സൈബര്‍ സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.
അപകീര്‍ത്തിപരമായ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെയും പത്രത്തിനെതിരെയും അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലുകള്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. കെ ജെ ഷൈനിന്റെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്.




