Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

ആദിവാസി പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്‍ കെ കുമാറിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2019 ജൂലൈ 25നാണ് എന്‍ കെ കുമാര്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രന്‍ , സീനിയര്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആസാദ് , എ എസ് ഐ എം റഫീഖ് […]
Read more

ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്.ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം എത്തിയത്. തമിഴ്നാട് പൊലീസാണ് ബോംബ് വയ്ക്കാൻ സഹായിച്ചതെന്നാണ് ഇ-മെയിലിൽ പരാമർശിക്കുന്നത്. നടൻ എസ്. വി. ശേഖറിന്റെ വീട്ടിലും ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. മൂന്ന് മണിക്ക് ശേഷം എല്ലാവരും ഒഴിഞ്ഞുമാറണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. കഴിഞ്ഞ ആഴ്ച സമാന രീതിയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. […]
Read more

പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനം നൽകുമെന്ന് ജിയോ

കൊച്ചി: അയ്യപ്പ സംഗമത്തിനു മുന്നോടിയായി ജിയോ 5 ജി സേവനങ്ങൾ ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ. പമ്പയിലും നിലയ്ക്കലും മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ ലഭ്യമായിരുന്നത്. ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും ഇവിടങ്ങളിൽ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ് കേരളത്തിൽ ഉള്ളത്.
Read more

ഷൂട്ടിങ്ങിനിടെ ജൂനിയർ എൻ‌ടി‌ആറിന് പരിക്ക്

പരസ്യചിത്രീകരണത്തിനിടെ നടൻ ജൂനിയർ എൻ‌ടി‌ആറിന് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നടന്റെ ടീം അറിയിച്ചു. എൻ‌ടി‌ആറിന്റെ പരിക്ക് സംബന്ധമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാർത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചത്തെ പരിപൂർണ വിശ്രമം ആണ് ജൂനിയർ എന്‍ടിആറിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആരാധകർ പൊതുജനങ്ങളും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടന്റെ ഓഫീസ് അഭ്യർത്ഥിച്ചു.
Read more

ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ എഞ്ചിനീയര്‍ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ എഞ്ചിനീയർ കൃഷ്ണ ശർമ്മ (38) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നായിരുന്നു മരണം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാളെ രാവിലെ 7.30 മുതൽ 8.00 മണി വരെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ തിരുവന്തപുരത്തെ ഹെഡ് ഓഫീസിൽ പൊതുദർശനമുണ്ടാകും. ഭാര്യ കീർത്തി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റ് ജീവനക്കാരിയാണ്. അഭിരാം ശർമ്മയും അദ്വൈത ശർമ്മയും ആണ് മക്കൾ.
Read more

വാൽപ്പാറയിൽ ഇ-പാസ് വരുന്നു; വാഹനങ്ങൾക്ക് പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

കോയമ്പത്തൂർ: വാൽപ്പാറയിലേക്കുപോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. വാഹനങ്ങൾ തമിഴ്നാട് ടൂറിസം വകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർചെയ്ത് ഇ-പാസ് വാങ്ങണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നത് തടയാൻ പ്രവേശനകേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ജില്ലാഭരണകൂടമാണ് നടപടിയെടുക്കേണ്ടത്.
Read more

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി തെറ്റായിരുന്നു: കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി തെറ്റായിരുന്നുവെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെയും രാജ്യത്തെയും അയ്യപ്പഭക്തര്‍ വിധിക്ക് എതിരാണെന്ന് സുപ്രീംകോടതിയ്ക്ക് തന്നെ ബോധ്യമായി. സര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധി മാനിച്ചു. ജനകീയ വികാരം എന്തെന്ന് മനസ്സിലായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറി. ഇതെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനില്ലെന്നും കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. പമ്പയിൽ നടക്കുന്ന ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
Read more

സ്വർണവിലയിൽ കുതിപ്പ്; പവന് 600 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുടെയും വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,280 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപയുമായി. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 145 രൂപയാണ് ഇന്നത്തെ വെള്ളി വില. രാജ്യാന്തരതലത്തിലെ ചെറിയ ചലനങ്ങൾപോലും സ്വർണവിലയിൽ വ്യതിയാനങ്ങൾ ഉണ്ടാക്കും.
Read more

ഇന്ത്യ-യുഎസ് ഉന്നതതല ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ

ന്യൂഡൽഹി: ഇന്ത്യ – യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി കൂടുതൽ ചർച്ചകൾ നടക്കും. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കും. അസിസ്റ്റന്റ് യുഎസ് വാണിജ്യ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് ഇന്ത്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ […]
Read more

ജോയ്സി പോൾ ജോയ് നിർമ്മിക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ റിലീസ് ഒക്ടോബർ 31 ന്

കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ ഒക്ടോബർ 31 ന് തിയേറ്ററിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍, സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix