Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്‌കാര വിതരണം. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന് രാഷ്ട്രപതി ദൗപതി മുർമു സമ്മാനിക്കും. പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ സ്വാഭാവിക പ്രകടനത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. പൂക്കാലത്തിന്റെ എഡിറ്റർ മിഥുൻ […]
Read more

ജാതി അടിസ്ഥാനത്തിലുള്ള റാലികൾ നിരോധിച്ച് യുപി സർക്കാർ

ലഖ്‌നൗ: പൊലീസ് രേഖകളില്‍ നിന്നും പൊതു അറിയിപ്പുകളില്‍ നിന്നും ജാതി സംബന്ധമായ എല്ലാ പരാമർശനങ്ങളും ഒഴിവാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ജാതി വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ജാതി അടിസ്ഥാനത്തിലുള്ള റാലികളും പൊതു പരിപാടികളും സംസ്ഥാനത്ത് നിരോധിച്ചു. ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കും. വാഹനങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പതിച്ചാല്‍ മോട്ടര്‍ വാഹന നിയമപ്രകാരം പിഴ ഈടാക്കുകയും ചെയ്യും. […]
Read more

ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു

ഷാർജ: ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. ഇന്ന്(ചൊവ്വ) രാവിലെ 10ന് ഷാർജ കിങ് ഫൈസൽ പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം അൽ ജുബൈൽ ഖബർസ്ഥാനിൽ നടക്കും. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് ഷാർജയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
Read more

ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സ്വർണം; പൊതു അവധി പ്രഖ്യാപിച്ച് ബോട്‌സ്വാന

ഗാബൊറോൺ: ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ആഘോഷിക്കാൻ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാന. കഴിഞ്ഞദിവസം പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ലീ ബെക്കെമ്പിലേ എപ്പി, ബയാപോ ഡോറി, ലെറ്റ്‌സിൽ ടെബോഗോ, ബുസാങ് കോളൻ കെബിനാറ്റ്ഷിപി എന്നിവരടങ്ങിയ സംഘം രണ്ടുമിനിറ്റ് 57.76 സെക്കൻഡിൽ ഫിനിഷ്‌ചെയ്താണ് സ്വർണം നേടിയത്. യുഎസ് ടീം വെള്ളിയും ദക്ഷിണാഫ്രിക്ക വെങ്കലവും നേടി. അവസാനലാപ്പിൽ കോളൻ കെബിനാറ്റ്ഷിപിയുടെ അദ്ഭുതകരമായ കുതിപ്പാണ് ടീമിന് സ്വർണം നേടിക്കൊടുത്തത്. പുരുഷന്മാരുടെ 400 മീറ്ററിലും കോളൻ […]
Read more

എളംകുളത്ത് കഫേയിൽ ഉടമയുടെ സുഹൃത്തിനു നേരെ വെടിയുതിർത്ത കേസിൽ അറസ്‌റ്റ്

കൊച്ചി: എളംകുളത്ത് കഫേയിൽ ഉടമയുടെ സുഹൃത്തിനു നേരെ വെടിയുതിർത്ത കേസിൽ കടവന്ത്ര ഗിരിനഗർ ഉമ്മനാൽ വീട്ടിൽ പ്രസാദിനെ (48) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ‌് ചെയ്തു. എളംകുളത്ത് മുബാറക്ക് എന്ന വ്യക്തി നടത്തുന്ന കഫേയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കഫേയിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയ പ്രസാദ് ഉടമ മുബാറക്കിനെ പിടിച്ച് തള്ളുകയായിരുന്നു. ഇതു ചോദ്യം ചെയ്യാനെത്തിയ മുബാറക്കിന്റെ സുഹൃത്ത് മുവാറ്റുപുഴ സ്വദേശി ഹരികൃഷ്ണനു നേരെ ഭീഷണി മുഴക്കുകയും കൈവശം സൂക്ഷിച്ചിരുന്ന പിസ്‌റ്റൾ എടുത്ത് വെടിയുതിർക്കുകയുമായിരുന്നു എന്നു പൊലീസ് പറഞ്ഞു. പ്രതിയെ […]
Read more

സർവകലാശാല ചട്ടങ്ങൾ മറികടന്ന് വി സി; കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. നവംബർ ഒന്നിനാണ് യോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ ഗവർണർ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോ​ഗം വിളിച്ചത്. നാല് മാസത്തിൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടം മറികടന്നു. കേരള സർവകലാശാലയിൽ സെനറ്റ് യോഗം അവസാനം ചേർന്നത് ജൂൺ 17നാണ്. അടുത്ത സെനറ്റ് ചേരേണ്ടത് ഒക്ടോബർ 16നുള്ളിൽ ആണ്. ഗവർണർക്ക് പങ്കെടുക്കേണ്ടതിനാൽ നവംബറിലേക്ക് യോഗം മാറ്റിയെന്നാണ് വിശദീകരണം. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷൻ അഗ്നിശുദ്ധി വരുത്തണം; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

ഇന്ത്യ മഹാരാജ്യത്തിന്റെ സൗന്ദര്യമെന്നത് ഈ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി തന്നെയാണ്. ഏതെങ്കിലും ഒരു പകൽ പെട്ടെന്ന് യാഥാർത്ഥ്യമായതൊന്നുമല്ല നമ്മുടെ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി. നിരവധിയാർന്ന ധീര ദേശാഭിമാനികളുടെയും മഹത് വ്യക്തിത്വങ്ങളുടെയും ത്യാഗപൂർണ്ണമായ ഇടപെടലുകൾ ആയിരുന്നു ഇന്ത്യയിൽ ജനാധിപത്യം സാധ്യമാക്കിയത്. ബ്രിട്ടീഷുകാരുടെ ഏകാധിപത്യ ഭരണത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ നമുക്ക് അറിയുന്നതാണല്ലോ. തോക്കിനോടും പീരങ്കിയോടുമെല്ലാം ഇന്ത്യ പടപൊരുതിയത് തികഞ്ഞ നിശ്ചയദാർഢ്യം കൈമുതലാക്കിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ജീവൻ നഷ്ടപ്പെട്ട അനേകായിരം […]
Read more

‘ചില നേതാക്കള്‍ കാലങ്ങളോളം ഒരേ പദവിയില്‍ തുടരുന്നു’; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ വിമര്‍ശനം

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടന റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് വിമര്‍ശനം. നേതാക്കൾ വർഷങ്ങളോളം ഒരേ പദവിയിൽ തുടരുന്നത്മുരടിപ്പ് ഉണ്ടാക്കുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും പാര്‍ട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തില്‍ മാറ്റമില്ലായെന്നും വിമർശനമുണ്ട്. പാര്‍ട്ടിയില്‍ മുരടിപ്പ് ഉണ്ടാകുന്നു എന്ന ആത്മവിമര്‍ശനമാണ് സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം തന്നെ പാര്‍ട്ടി ലിംഗ സമത്വത്തെ കുറിച്ചും പരാമർശമുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോഴും പുരുഷ മേധാവിത്ത മനോഭാവമാണെന്നും വനിതാ നേതാക്കള്‍ നേതൃനിരയിലേക്ക് ഉയരാന്‍ പലഘടകങ്ങളും അനുവദിക്കുന്നില്ലെന്നും വിമർശനമുണ്ട്. പാർട്ടി നേതൃത്വം എടുക്കുന്ന പല തീരുമാനങ്ങളും […]
Read more

സാമ്പത്തിക പങ്കാളിത്ത കരാറിലേക്ക് ഇന്ത്യയും ഒമാനും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യയും ഒമാനും. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴിവെക്കുന്ന കരാർ ഉടൻ പ്രാബല്യത്തിൽ വന്നേക്കും. ഒമാന്റെ ഇന്ത്യയിലെ സ്ഥാനപതി ഇസ സലേഹ് അബ്ദുള്ള സലേഹ് അല്‍ഷിബാനിയാണ് കരാര്‍ ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ നടന്നു വരികയാണ്. അത് കൂടി കഴിഞ്ഞാല്‍ ധാരാണാ പത്രത്തില്‍ ഒപ്പുവയ്ക്കും. ചരക്ക്, സേവന മേഖലയ്ക്കാണ് ഈ കരാറുകൊണ്ട് നേട്ടമുണ്ടാകുന്നത്. നിലവില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സമഗ്ര സാമ്പത്തിക […]
Read more

ജാതിയിൽ വിശ്വാസമില്ല; വ്യക്തിയിലെ ഗുണങ്ങളാണ് മനുഷ്യനെ ശ്രേഷ്ഠതയുള്ളവരാക്കുന്നത്: നിതിൻ ഗഡ്കരി

നാഗ്പുര്‍: ജാതിയിൽ തനിക്ക് വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ജാതിയോ മതമോ ഭാഷയോ മനുഷ്യനെ മഹാനാക്കില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠതയുള്ളവരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരന്‍ തനിക്കുമേല്‍ ചൊരിഞ്ഞ ഏറ്റവും വലിയ അനുഗ്രഹം തന്റെ സമുദായത്തിന് ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം ലഭ്യമാക്കിയില്ല എന്നതാണെന്ന് ബ്രാഹ്‌മണ സമുദായാംഗമെന്ന നിലയില്‍ താന്‍ പലപ്പോഴും തമാശയായി പറയാറുണ്ട്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്‌മണര്‍ ചെലുത്തുന്ന സാമൂഹിക സ്വാധീനത്തിലെ വ്യത്യാസത്തെക്കുറിച്ചും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബ്രാഹ്‌മണ സമുദായത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix